സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം കെ കെ പി അബ്ദുള്ള മുസ്ലിയാര്‍ അന്തരിച്ചു

കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇ.കെ വിഭാഗം), കേന്ദ്ര മുശാവറ അംഗവും കണ്ണൂര്‍ ജില്ലാ ട്രഷററുമായ കെ കെ പി അബ്ദുള്ള മുസ്ലിയാര്‍ (77) അന്തരിച്ചു. ചെക്കിക്കുളം, പാലത്തുങ്കരയിലെ വസതിയിലായിരുന്നു അന്ത്യം.
സമസ്ത കണ്ണൂര്‍ താലൂക്ക് പ്രസിഡണ്ട്, ജാമിഅ അസ്അദിയ്യ വൈസ് പ്രസിഡണ്ട്, കണ്ണൂര്‍ ഇസ്ലാമിക് സെന്റര്‍, വൈസ് പ്രസിഡണ്ട്, കണ്ണൂര്‍ ജില്ലാ സംയുക്ത മുസ്ലീം ജമാഅത്ത് വൈസ് പ്രസിഡണ്ട്, പാലത്തുങ്കര മഹല്ല് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു.
പാനൂര്‍, പുതുശ്ശേരി, മാവിലേരി, പുളിങ്ങോം ജമാഅത്തുകളില്‍ ദീര്‍ഘകാലം ദര്‍സ് നടത്തിയിട്ടുണ്ട്. ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരായിരുന്നു പ്രധാന ഗുരുക്കന്മാര്‍. മക്കള്‍: കെ വി മുഹമ്മദ്, കെ വി അബ്ദുല്‍ റഹീം(സി എച്ച് എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍), ആയിഷ. മരുമക്കള്‍: ആയിഷ, മുഹ്‌സീന, ഷമീര്‍ ഹസനി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page