കാസര്‍കോട്: സമസ്ത സമ്മേളന പ്രചരണാര്‍ത്ഥം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി റിലേ പദയാത്ര 8ന് തൃക്കരിപ്പൂരില്‍ ആരംഭിക്കും. യാത്ര മഞ്ചേശ്വരത്ത് സമാപിക്കും.
തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ചെര്‍ക്കള, കാസര്‍കോട്, മഞ്ചേശ്വരം മേഖലകളില്‍ 39 റെയ്ഞ്ചുകളിലായി നവംബര്‍ 8 മുതല്‍ 12 വരെ റിലേ പദയാത്ര നടക്കും.
ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ സാലൂദ് നിസാമി പദയാത്ര നയിക്കും.
ജില്ലാ ജന. സെക്ര. ഹാരിസ് ഹസനി, കജ മുഹമ്മദ് ഫൈസി, ട്രഷറര്‍ അശ്‌റഫ് അസ്നവി, അശ്‌റഫ് ദാരിമി, മൊയ്തു മൗലവി, ഹനീഫ് അസ്നവി നേതൃത്വം നല്‍കും.







