കാസര്‍കോട്: സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും മികവില്‍ കേരള മുഖ്യമന്ത്രിയുടെ ഈവര്‍ഷത്തെ പൊലീസ് മെഡല്‍ കാസകോട് റെയില്‍വേ പൊലീസ് സ്റ്റേഷനിലെ രണ്ട് ഓഫീസര്‍മാര്‍ക്ക് ലഭിച്ചു. എസ്.എ.പി ക്യാമ്പില്‍ നടന്ന ചടങ്ങില്‍ എസ്.എച്ച്.ഒ എം റജികുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍ എം വി പ്രകാശന്‍ എന്നിവര്‍ക്ക് പൊലീസ് മെഡലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. കേരള റെയില്‍വേയില്‍ മൂന്ന് പേര്‍ക്കാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചത്. അതില്‍ രണ്ടുപേരും കാസര്‍കോട് റെയില്‍വേ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്. സ്റ്റേഷനില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. നിരവധി കേസുകള്‍ തെളിയിച്ചും, പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിലും മികവ് തെളിയിച്ചിരുന്നു. റെജികുമാര്‍ കണ്ണൂര്‍ പെരിങ്ങോത്തിനടുത്തുള്ള കടാങ്കുന്ന് സ്വദേശിയാണ്. പ്രകാശന്‍ പിലിക്കോട് കണ്ണങ്കൈ സ്വദേശിയുമാണ്. 2022 ല്‍ സ്തുത്യര്‍ഹ സേവനത്തിന് ഡി ജി പിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി ലഭിച്ചിരുന്നു.







