കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കുതിരകള്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു. കടിയേറ്റ് കോര്‍പറേഷന്‍ കരാര്‍ ജീവനക്കാരന് പരിക്ക്. കോര്‍പറേഷന്‍ കരാര്‍ ജീവനക്കാരനായ ജയപാലിനാണ് പരിക്കേറ്റത്. കസ്തൂരി നായ്ക്കന്‍ പാളയം നെഹ്‌റു നഗര്‍ പ്രദേശത്ത് ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. ജനവാസമേഖലയിലൂടെ രണ്ട് കുതിരകള്‍ റോഡിലൂടെ പാഞ്ഞു വരുന്നതും ഇരുചക്രവാഹത്തില്‍ വരികയായിരുന്ന ജയപാലിനെ ഇടിച്ചിടുന്നതും സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. രണ്ട് കുതിരകള്‍ അതി വേഗതയില്‍ ഓടിവരികയും കുടിവെള്ള വിതരണ ജീവനക്കാരനായ ജയപാലിനെ ആക്രമിക്കുകയുമായിരുന്നു. രണ്ട് കുതിരകളിലൊന്ന് ജയപാലനെ ഇടിച്ചിടുകയും മറ്റൊന്ന് ജയപാലന്റെ കയ്യില്‍ കടിക്കുകയുമായിരുന്നു. ഇടതുകയ്യില്‍ പരിക്കേറ്റ ജയപാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുത്തിവെപ്പിന് വലിയ തുക വരുമെന്നതാണ് പ്രതിസന്ധി. കോര്‍പ്പറേഷന്‍ കുത്തിവെപ്പിന്റെ തുക ഏറ്റെടുക്കണമെന്നാണ് ജീവനക്കാരന്റെ കുടുംബം ആവശ്യപ്പെടുന്നത്. കഴിഞ്ഞ മാസം ഒരു സ്ത്രീയയെും കുതിര കുഴിയിലേക്ക് തള്ളിയിടുകയും കടിക്കുകയും ചെയ്തിരുന്നു. നിരവധി കുതിരകളാണ് റോഡില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. എന്നാല്‍ മൃഗസ്‌നേഹികളും കോര്‍പ്പറേഷന്‍ അധികൃതരും തമ്മില്‍ വാക്കുതര്‍ക്കം നടന്നുവരികയാണ്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുതിരകളെ പിടിച്ചെടുക്കുമെന്നാണ് കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നത്.







