മതനിയമത്തിനു മുകളിലാണ് രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും: മുസ്ലീം പുരുഷന് രണ്ടാംവിവാഹം നടത്തണമെങ്കില്‍ ആദ്യഭാര്യയുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി; ഉത്തരവ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍

കൊച്ചി: മുസ്ലീം വ്യക്തിനിയമം ചില സാഹചര്യങ്ങളില്‍ ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യ ഭാര്യയെ മൂക സാക്ഷിയാക്കാനാകില്ലെന്നു ഹൈക്കോടതി. രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കാത്ത കാസര്‍കോട്, തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ചോദ്യം ചെയ്ത് മുസ്ലീം ദമ്പതിമാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടത്.
മുസ്ലീം വ്യക്തി നിയമം പുരുഷന് ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും 2008ലെ വിവാഹ രജിസ്‌ട്രേഷന്‍ ചട്ടപ്രകാരം തദ്ദേശ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യഭാര്യയുടെ അഭിപ്രായം തേടണം. ആദ്യ ഭാര്യ എതിര്‍പ്പ് ഉന്നയിച്ചാല്‍ രജിസ്റ്റര്‍ ചെയ്തു നല്‍കരുത്. രജിസ്‌ട്രേഷന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിവില്‍ കോടതിയെ സമീപിക്കുവാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യും മുമ്പ് ആദ്യ ഭാര്യയ്ക്ക് പറയാനുള്ളത് കേള്‍ക്കണം. ഇക്കാര്യത്തില്‍ മത നിയമത്തിനു മുകളിലാണ് രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും. വിവാഹ ബന്ധം നിലനില്‍ക്കുമ്പോള്‍ ആദ്യഭാര്യയെ മറികടന്ന് രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യാനാകില്ല. ആദ്യ വിവാഹം തലാഖിലൂടെ വേര്‍പ്പെടുത്തിയതാണെങ്കില്‍ ഇത് ബാധകമാകില്ല- കോടതി ഉത്തരവില്‍ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page