കാസര്‍കോട്: സംസ്ഥാന വിജിലന്‍സ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഓണര്‍ ഫോര്‍ എക്‌സലെന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ പുരസ്‌ക്കാരം കാസര്‍കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ എസ് പി വിഉണ്ണികൃഷ്ണന്ലഭിച്ചു.
2024ലെ പുരസ്‌ക്കാരമാണ് ഡിവൈ എസ് പി , വി ഉണ്ണികൃഷ്ണന് ലഭിച്ചത്. ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌ക്കാരം സമ്മാനിക്കും.







