നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ സ്വദേശി ദിനേഷ് കരിങ്ങാട്ടിന്റെ ആദ്യ കവിതാ സമാഹാരം ‘എന്റെ തോന്ന്യാക്ഷരങ്ങള്‍’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും.
നവംബര്‍ 11 ന് രാവിലെ 10.30 ന് പുസ്തകോത്സവ നഗരിയിലെ ഹാള്‍ നമ്പര്‍ ഏഴിലെ റൈറ്റേഴ്‌സ് ഫോറത്തിലാണ് പ്രകാശന ചടങ്ങ്. അന്‍പതോളം കവിതകള്‍ അടങ്ങിയ സമാഹാരം കോഴിക്കോട്ടെ ഹരിതം ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. പ്രശസ്ത നിരൂപകനും കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം മുന്‍ മേധാവിയുമായ ഡോ.എ.എം.ശ്രീധരനാണ് അവതാരിക എഴുതിയത്. മുന്‍ മാധ്യമ പ്രവര്‍ത്തകനായ ദിനേഷ് റെയ്ഡ്‌കോയിലാണ് ജോലി ചെയ്യുന്നത്. നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയുമാണ്.







