കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ ഒരു മാസക്കാലം വൈദ്യുതി വിതരണത്തിന് നിയന്ത്രണം വരുന്നു

  കാസർകോട്: 110 കെ വി.മൈലാട്ടി– വിദ്യാനഗർ ഫീഡർ ശേഷി വർധിപ്പിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ വൈദ്യുതി വിതരണത്തിന് നിയന്ത്രണം വരുന്നു. ആഗസ്റ്റ് 13 മുതൽ സെപ്റ്റംബർ 12വരെ, രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ നിയന്ത്രണം ഏർപ്പെടുത്തും. 110 കെ. വി. സബ് സ്റ്റേഷനുകളായ വിദ്യാനഗർ, മഞ്ചേശ്വരം, കുബന്നൂർ, മുള്ളേരിയ’ എന്നിവിടങ്ങളിൽ നിന്നും 33 കെ. വി. സബ്സ്റ്റേഷനുകളായ അനന്തപുരം കാസർകോട് ടൗൺ, ബദിയടുക്ക പെർള എന്നിവിടങ്ങളിൽ നിന്നുമുള്ള വൈദ്യുതി …

പെൻഷൻകാരുടെ മസ്റ്ററിംഗ് ചെയ്യുവാൻ അനുവദിച്ചിട്ടുള്ള സമയപരിധി നീട്ടണമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

  കാസർകോട് : വാർദ്ധക്യ കാല പെൻഷൻ, വിധവാ പെൻഷൻ വാങ്ങുന്നവർ പെൻഷൻ മസ്റ്ററിംഗ് ചെയ്യുവാൻ അനുവദിച്ചിട്ടുള്ള സമയപരിധി നീട്ടണമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു. മസ്റ്ററിംഗിനുള്ള സമയപരിധി ആഗസ്റ്റ് 31ന് അവസാനിക്കുന്നു. പലയിടങ്ങളിലും ശക്തമായ മഴയും അതേത്തുടർന്നുള്ള വെള്ളക്കെട്ടും മൂലം പ്രതികൂല സാഹചര്യത്തിൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ജനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ പോകുവാനും അക്ഷയ ജീവനക്കാർക്ക് പ്രായമുള്ളവരുടെ വീടുകളിൽ എത്തിപ്പെടാനും പ്രയാസങ്ങളും തടസ്സങ്ങളും ഏറെയുണ്ട്. ആയതിനാൽ മസ്റ്ററിംഗിനുള്ള സമയപരിധി നീട്ടണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ എം.എൽ.എ ആവശ്യപ്പെട്ടു.

മുണ്ടക്കൈയില്‍ മഴ; ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി; ജനകീയ തിരച്ചിലില്‍ മൂന്ന് ശരീരഭാഗങ്ങള്‍ കിട്ടി

  മുണ്ടക്കൈയില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി. കനത്ത മഴയില്‍ തിരച്ചില്‍ നടത്തുക ദുഷ്‌കരമായതിനാലാണ് തിരച്ചില്‍ നിര്‍ത്തിയത്. അതേസമയം ഇന്നത്തെ ജനകീയ തിരച്ചിലില്‍ മൂന്നു ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ജനകീയ തെരച്ചിലില്‍ മൂന്ന് ശരീരഭാഗങ്ങള്‍ കിട്ടിയതായി അധികൃതര്‍ അറിയിച്ചു. പരപ്പന്‍പാറയില്‍ സന്നദ്ധ പ്രവര്‍ത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. പരപ്പന്‍പാറയിലെ പുഴയോട് ചേര്‍ന്നുള്ള ഭാഗത്ത് നിന്ന് രണ്ട് ശരീരഭാഗങ്ങളും പരപ്പന്‍ പാറയിലെ മറ്റൊരു സ്ഥലത്ത് നിന്നും ഒരു ശരീര ഭാഗവുമാണ് കണ്ടുകിട്ടിയത്. …

ഗര്‍ഭിണിയായത് വീട്ടുകാരെ അറിയിച്ചില്ല; പ്രസവത്തോടെ കുഞ്ഞ് മരിച്ചുപോയെന്ന് യുവതി; കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും

  ചേര്‍ത്തലയില്‍ നവജാത ശിശുമരിച്ച സംഭവത്തില്‍ നിര്‍ണായക മൊഴി നല്‍കി കുഞ്ഞിന്റെ മാതാവ്. പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നും മൃതദേഹം മറവുചെയ്യാന്‍ സുഹൃത്തിനോട് പറഞ്ഞെന്നും യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ കാമുകനെയും സുഹൃത്തിനെയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍ പറമ്പ് തോമസ് ജോസഫ് (24), സുഹൃത്ത് തകഴി ജോസഫ് ഭവന്‍ അശോക് ജോസഫ് (30)എന്നിവരെയാണ്  കസ്റ്റഡിയിലെടുത്തത്. തോമസ് ജോസഫിന്റെ സുഹൃത്തായ യുവതി ഈമാസം ഏഴിനാണ് പ്രസവിച്ചത്. അന്നു തന്നെ മറവു ചെയ്തു എന്നും …

സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന നിരക്ക്; കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം യാത്രകള്‍; കണ്ണൂരില്‍ നിന്ന് കൊല്ലൂരിലേക്ക് ഒരാള്‍ക്ക് 2850 രൂപ

  കണ്ണൂര്‍: അതി തീവ്രമഴയും വയനാട് ദുരന്തത്തെയും തുടര്‍ന്ന് നിര്‍ത്തി വെച്ച കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ യാത്രകള്‍ പുനരാരംഭിച്ചു. കണ്ണൂരില്‍ നിന്ന് കൊല്ലൂരിലേക്ക് യാത്ര സംഘടിപ്പിക്കുന്നു. ഈമാസം 16, 30 തീയതികളില്‍ രാത്രി 8.30 നു കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം പുലര്‍ച്ചെ കൊല്ലൂരില്‍ എത്തും. ക്ഷേത്ര ദര്‍ശനം കഴിഞ്ഞു സര്‍വജ്ഞ പീഠം കയറുന്നതിന് കുടജാദ്രിയിലേക്ക് ജീപ്പില്‍ യാത്രയും ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച്ച പുലര്‍ച്ചെ 5.30 ന് കൊല്ലൂരില്‍നിന്നും പുറപ്പെട്ട് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, മധൂര്‍ ശിവ …

കഞ്ചാവുമായി അച്ഛനും മകനും അറസ്റ്റില്‍

  കഞ്ചാവുമായി അച്ഛനും മകനും അറസ്റ്റില്‍. തിരുവനന്തപുരം പാലോടാണ് സംഭവം. കൊല്ലയില്‍ സ്വദേശികളായ നസീര്‍കുഞ്ഞ്, മകന്‍ അന്‍ഷാദ് എന്നിവരാണ് ഷാഡോ ടീമിന്റെ കസ്റ്റഡിയിലായത്. പാലോട് കൊല്ലായില്‍ നിന്നും 2 കിലോ കഞ്ചാവും 735 പാക്കറ്റ് പാന്‍മസാലയുമാണ് പിടികൂടിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം.  

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും ‘ബോംബ് തമാശ’; യാത്രക്കാരനെ അറസ്റ്റുചെയ്തു

  നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് പോകാന്‍ എത്തിയ മനോജ് കുമാര്‍ എന്ന ആളാണ് പിടിയിലായത്. സുരക്ഷാ ജീവനക്കാരന്റെ ചോദ്യത്തിന് ബാഗില്‍ ബോംബ് ആണെന്ന് മറുപടി പറഞ്ഞതിനാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ചോദ്യം ചെയ്തപ്പോള്‍ താന്‍ തമാശ പറഞ്ഞതാണെന്ന് ഇയാള്‍ മൊഴി നല്‍കുകയായിരുന്നു. സമാനമായ സംഭവം കഴിഞ്ഞ ദിവസവും ഉണ്ടായിരുന്നു. ലഗേജില്‍ ബോംബ് ഉണ്ടെന്ന യാത്രക്കാരന്റെ തമാശ കാരണം രണ്ടു മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. …

”എന്താണ് മരണവംശത്തിന്റെ കഥ ..?”; മരണവംശം ‘മമ്മൂക്ക’യുടെ കയ്യിലെത്തിച്ച് നോവലിസ്റ്റ് പി വി ഷാജി കുമാര്‍

  കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ യുവകഥാകൃത്തായ പിവി ഷാജി കുമാറിന്റെ ആദ്യ നോവലാണ് ‘മരണവംശം’. ഒരുമാസം മുന്‍പ് ‘മരണവംശം’ സിനിമയാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നടനും സംവിധായകനുമായ രാജേഷ് മാധവന്‍ ആണ് ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നത്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മരണവംശം, കാസര്‍കോടിനും കര്‍ണാടകയ്ക്കും അതിര്‍ത്തിയായി ഉള്ള ഏര്‍ക്കാന എന്ന സാങ്കര്‍പ്പിക പ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന നോവലാണ്. മൂന്ന് തലമുറകളുടെ സ്‌നേഹവും പ്രതികാരവുമാണ് ഇതിവൃത്തം. ഈ നോവലിന്റെ കഥ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാജികുമാര്‍ നടന്‍ മമ്മൂട്ടിയോടെ …

തീരദേശ റോഡിലൂടെ ടൂറിസ്റ്റ് ബസുകളും ഓടിത്തുടങ്ങി; കോയിപ്പാടി-കൊപ്പളം റൂട്ടില്‍ ‘ഗ്രാമ വണ്ടി’ സര്‍വീസ് വേണമെന്ന് നാട്ടുകാര്‍

  കുമ്പള: കുമ്പള റെയില്‍വേ അണ്ടര്‍ പാസേജ് വഴി കുമ്പള കോയിപ്പാടി-മൊഗ്രാല്‍ കൊപ്പളം തീരദേശ റോഡിലൂടെ കല്യാണ ആവശ്യങ്ങള്‍ക്കും മറ്റും സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ ഓടിത്തുടങ്ങി. ഇതോടെ ഈ റൂട്ടില്‍ പഞ്ചായത്തിന്റെ ഗ്രാമവണ്ടി സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശവാസികള്‍ രംഗത്ത്. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശ മേഖലയില്‍ ഉള്ളവര്‍ തൊഴില്‍ കഴിഞ്ഞ് രാവിലെയും വൈകുന്നേരവും ഓട്ടോകള്‍ പിടിച്ചാണ് വീട്ടിലേക്ക് മടങ്ങുന്നത്. വലിയ വാടക നല്‍കിയാണ് ഓട്ടോകളില്‍ യാത്രചെയ്യുന്നത്. ഇത് ഒഴിവാക്കാന്‍ കോയിപ്പാടി-കൊപ്പളം തീരദേശ റൂട്ടില്‍ രാവിലെയും വൈകുന്നേരവും രണ്ട് …

ഇന്ദു മരിച്ചത് തുമ്പപ്പൂ തോരന്‍ കഴിച്ചതുകൊണ്ടല്ല; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് ഇതാണ്

  ചേര്‍ത്തലയില്‍ അസ്വാഭാവികമായി യുവതി മരണപ്പെട്ട സംഭവത്തില്‍ മരണകാരണം തുമ്പപ്പൂ തോരന്‍ കഴിച്ചതല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചേര്‍ത്തല 17-ാം വാര്‍ഡ് ദേവി നിവാസിലെ ജയാനന്ദന്റെയും മീരാഭായിയുടെയും മകളായ ഇന്ദു (42) ആണ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നത്. ഇന്ദുവും മറ്റു കുടുംബാംഗങ്ങളും വ്യാഴാഴ്ച രാത്രി തുമ്പ ചെടികൊണ്ടുള്ള തോരന്‍ കഴിച്ചിരുന്നു. പിന്നാലെ ഇന്ദുവിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി എന്നാണ് വീട്ടുകാര്‍ പറയുന്നത്. ആദ്യം ചേര്‍ത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വാഭാവിക …

മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

    മലപ്പുറം: മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 72 വയസായിരുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശവകുപ്പ് മന്ത്രിയായിരുന്നു. താനൂരില്‍ നിന്നും 1996ലും 2001ല്‍ തിരൂരങ്ങാടിയില്‍ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എംഎല്‍എ ആയത്. മുസ്ലിം ലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റ്, എസ്ടിയു മലപ്പുറം ജില്ലാ പ്രസിഡന്റ്, തിരൂര്‍ എംഎസ്എം പോളിടെക്നിക് ഗവേര്‍ണിങ് ബോഡി ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.  

മൊഗ്രാലില്‍ സംശയകരമായ സാഹചര്യത്തില്‍ കളിത്തോക്ക് ലത്തീഫും കൂട്ടാളിയും; അറസ്റ്റുചെയ്ത് കുമ്പള പൊലീസ്

കാസര്‍കോട്: മൊഗ്രാലില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട ക്രമിനല്‍ കേസുകളിലെ പ്രതികളെ കുമ്പള പൊലീസ് അറസ്റ്റുചെയ്തു. ഷിറിയ കോട്ട ഹൗസിലെ ലത്തീഫ് എന്ന കളിത്തോക്ക് ലത്തീഫ്(28), ഉപ്പളയിലെ അബ്ദുല്‍ റൗഫ്(39) എന്നിവരെയാണ് കുമ്പള എസ്‌ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് മുന്‍കരുതലായി അറസ്റ്റുചെയ്തത്. ശനിയാഴ്ച അര്‍ധ രാത്രി 12 മണിയോടെ ഇരുവരെയും മൊഗ്രാല്‍ വച്ചാണ് പൊലീസ് കണ്ടെത്തിയത്. മൊഗ്രാല്‍ പുത്തൂരിലെ യുവാവിനെ തട്ടിക്കൊണ്ടുപോയി രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ട കേസിലെ പ്രതിയാണ് ലത്തീഫ്. കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് പൊലീസ് …

മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനം ചുവപ്പ് നാടയില്‍: 13 കോടിയുടെ പുതിയ ബ്ലോക്ക് നിര്‍മാണം അനിശ്ചിതത്വത്തില്‍

  ഉപ്പള: 8 പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും, എല്ലാവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനം പ്രതിസന്ധിയില്‍. പുതിയ ബ്ലോക്ക് നിര്‍മാണത്തിന് എം.സി ഖമറുദ്ദിന്‍ എം.എല്‍.എ ആയിരുന്ന കാലത്ത് 14 കോടി കിഫ്ബിയില്‍ നിന്നും അനുവദിച്ചിരുന്നു. ഇത് വരെ മണ്ണ് പരിശോധനയല്ലാതെ ഒരു കാര്യവും നടന്നിട്ടില്ല. സാധാരണക്കാരായ നിരവധി രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയുടെ വികസന കാര്യങ്ങളില്‍ സര്‍ക്കാരിനോ, സ്ഥലം എം.എല്‍.എയ്‌ക്കോ തീരെ താല്‍പര്യമില്ലെന്ന് എന്‍.സി.പി. മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് മെഹ്‌മൂദ് കൈകമ്പ …

തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്നു; അണക്കെട്ടിന്റെ 33 ഗേറ്റുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു; പ്രളയ മുന്നറിയിപ്പ് നല്‍കി

  ബംഗളൂരു: കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്ന് വന്‍ അപകടം. ഡാമിന്റെ 19-ാമത്തെ ഗേറ്റാണ് പൊട്ടി വീണത്. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. ഡാം തകരുന്നത് ഒഴിവാക്കാനായി ഡാമിന്റെ 33 ഗേറ്റുകളും തുറന്നു വിട്ട് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. ഏതാണ്ട് 35000 ക്യുസെക്സ് വെള്ളം ഇതിനോടകം തുറന്നു വിട്ടതായാണ് റിപ്പോര്‍ട്ട്. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഭീഷണിയുണ്ട്. കര്‍ണാടക സര്‍ക്കാര്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. റായ്ചൂര്, കൊപ്പല്‍, വിജയനഗര, ബെല്ലാരി ജില്ലകളില്‍ …

സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവാക്കള്‍ മോഷ്ടാക്കള്‍; രക്ഷപ്പെടാന്‍ ശ്രമിച്ചത് നാട്ടുകാര്‍ കണ്ടപ്പോള്‍; മൂന്നു പ്രതികളും റിമാന്റില്‍

  കാസര്‍കോട്: കുമ്പള സിഎച്ച്‌സി റോഡില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവാക്കള്‍ മോഷ്ടാക്കളെന്ന് പൊലീസ്. പെരിയടുക്കയിലെ അന്‍സാര്‍ (26), മധൂര്‍ കെ.കെ പുറത്തെ ബി ഉസ്മാന്‍ (28), ഉളിയത്തടുക്ക, നാഷണല്‍ നഗറിലെ അഷ്റഫ് (28) എന്നിവരെയാണ് നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിലേല്‍പ്പിച്ചത്. കുമ്പള, സി.എച്ച്.സി റോഡില്‍ ശനിയാഴ്ച പുലര്‍ച്ചെ കറങ്ങി നടക്കുകയായിരുന്നു മൂന്നു പേരും. പ്രദേശത്തെ കെബി അബ്ബാസിന്റെ വീട്ടില്‍ കവര്‍ച്ച നടത്താനായിരുന്നു സംഘം എത്തിയത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ വീടിന്റെ കാര്‍പോര്‍ച്ചില്‍ ഒളിക്കുകയായിരുന്നു. അപ്പോഴാണ് റോഡില്‍ …

മാലോം സ്വദേശിനിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കാണാതായി

  കാസര്‍കോട്: മാലോം വള്ളിക്കടവ് സ്വദേശിനിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. മാവുങ്കാലി സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിയായ 18 കാരിയെയാണ് കാണാതായത്. മലപ്പുറം ചങ്ങരംകുളം സ്വദേശിക്കൊപ്പം ഒളിച്ചോടിപ്പോയതെന്ന് സംശയിക്കുന്നു. ഒരുവര്‍ഷം മുമ്പ് ടൈല്‍സ് കമ്പനിയുടെ റപ്രസെന്റേറ്റീവായി മലയോര മേഖലയില്‍ യുവാവ് ജോലി ചെയ്തിരുന്നു. ഈ സമയത്ത് വിദ്യാര്‍ഥിനിയുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് പറയുന്നത്. മാതാവിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

വിവാഹ വാഗ്ദാനം നല്‍കി വിരമിച്ച ഡോക്ടറെ ഹണി ട്രാപ്പില്‍ കുടുക്കി; ലക്ഷങ്ങള്‍ തട്ടിയ നീലേശ്വരം സ്വദേശിനി ഇര്‍ഷാന കോഴിക്കോട്ട് പിടിയില്‍

    കോഴിക്കോട്: സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശിയായ ഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി ഹണി ട്രാപ്പില്‍ കുടുക്കി അഞ്ചുലക്ഷത്തിലധികം രൂപയും രണ്ടുപവന്റെ സ്വര്‍ണാഭരണവും തട്ടിയെടുത്ത സംഘത്തിലെ യുവതി അറസ്റ്റില്‍. കാസര്‍കോട് നീലേശ്വരം പുത്തൂര്‍ സ്വദേശി ഇര്‍ഷാന(34)യെയാണ് നടക്കാവ് പൊലീസ് അറസ്റ്റുചെയ്തത്. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് റിട്ടയര്‍ ചെയ്തശേഷം കര്‍ണാടകയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തുവരുകയായിരുന്ന ഡോക്ടറെയാണ് സംഘം കബളിപ്പിച്ച് പണം തട്ടിയെടുത്തത്. ഫോണ്‍വഴി പലതവണ സംഭാഷണം നടത്തിയ യുവതി ഡോക്ടറുമായി കൂടുതല്‍ അടുപ്പം സ്ഥാപിച്ചു. പിന്നീട് വിവാഹം …

മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിങ് അന്തരിച്ചു; രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു

  ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിങ് അന്തരിച്ചു. 93 വയസ്സായിരുന്നു. ദീർഘ നാളായി അസുഖ ബാധിതനാണ്. ഡൽഹി ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ വെച്ചാണ് നട്‌വർ സിങിന്‍റെ അന്ത്യം. മുൻ കോൺഗ്രസ് എംപിയായിരുന്ന നട്‌വർ സിങ് മൻമോഹൻ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള ആദ്യ യുപിഎ സർക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്നു. പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിയായും പ്രവർത്തിച്ചിട്ടുണ്ട്. 1966 മുതൽ 1971 വരെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓഫീസ് ചുമതലയും വഹിച്ചു. 1984-ൽ അദ്ദേഹത്തെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. …