ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിങ് അന്തരിച്ചു. 93 വയസ്സായിരുന്നു. ദീർഘ നാളായി അസുഖ ബാധിതനാണ്. ഡൽഹി ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ വെച്ചാണ് നട്‌വർ സിങിന്‍റെ അന്ത്യം. മുൻ കോൺഗ്രസ് എംപിയായിരുന്ന നട്‌വർ സിങ് മൻമോഹൻ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള ആദ്യ യുപിഎ സർക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്നു. പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിയായും പ്രവർത്തിച്ചിട്ടുണ്ട്. 1966 മുതൽ 1971 വരെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓഫീസ് ചുമതലയും വഹിച്ചു. 1984-ൽ അദ്ദേഹത്തെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. നിരവധി പുസ്തകങ്ങളും നട്‌വർ സിങ് രചിച്ചിട്ടുണ്ട്.