വീട്ടില്‍ അമ്മയില്ലാത്ത നേരത്ത് 10 വയസ്സുകാരനെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു; സംഭവം മഞ്ചേശ്വരത്ത്

കാസര്‍കോട്: വീട്ടില്‍ അമ്മയില്ലാത്ത നേരത്ത് പത്തുവയസ്സുകാരനെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചതായി പരാതി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അമ്മ തിരിച്ചെത്തിയപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് മാതാവ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. രണ്ടാനച്ഛനെതിരെ മഞ്ചേശ്വരം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ഈ വിവരം അറിഞ്ഞതോടെ രണ്ടാനച്ഛന്‍ ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനം; വിശുദ്ധ വാരാചരണത്തിനു തുടക്കമായി

കാസര്‍കോട്: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ച് ക്രൈസ്തവര്‍ ഞായറാഴ്ച ഓശാനത്തിരുനാള്‍ ദിനാചരണം ആരംഭിച്ചു. ഇതോടെ വിശുദ്ധ വാരാചരണത്തിനു തുടക്കമായി. ദിനാചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളില്‍ കുരുത്തോല വെഞ്ചിരിപ്പും പ്രദക്ഷിണവും പ്രത്യേക തിരുകര്‍മ്മങ്ങളും പ്രാര്‍ത്ഥനകളും നടക്കുന്നു. യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തേയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിനെയും അനുസ്മരിച്ച് വ്യാഴാഴ്ച പെസഹ തിരുനാള്‍ ആചരിക്കും. ശിഷ്യരുടെ കാല്‍ കഴുകി ചുംബിച്ചതിനെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും മറ്റു പ്രത്യേക തിരു കര്‍മ്മങ്ങളും നടക്കും. വെള്ളിയാഴ്ച യേശുവിന്റെ പീഡന സഹനവും കുരിശുമരണവും …

14.40 ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലും 1.780 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; കടത്തിയത് ഹോമിയോ മരുന്നെന്ന വ്യാജേന

കണ്ണൂര്‍: 14.40 ലക്ഷം രൂപ വില മതിക്കുന്ന 360 ഗ്രാം ഹാഷിഷ് ഓയിലും 1.780 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. തൃശൂര്‍, പറക്കാട്, വെളുത്തന്‍ വില്ലേജിലെ കൈപ്പിള്ളി വടക്കന്‍ ഹൗസില്‍ സെരിത്ത് സെബാസ്റ്റ്യ(39)നെയാണ് ഇരിട്ടി എസ്.ഐ എ കുട്ടികൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍, ഇരിട്ടി ഡിവൈ.എസ്.പി പി.കെ ധനജ്ഞയ ബാബു എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം കൂട്ടപുഴ ചെക്ക് പോസ്റ്റിനു സമീപത്തു വച്ചാണ് അറസ്റ്റു ചെയ്തത്. ബസ് യാത്രക്കാരനായിരുന്നു സെരിത് സെബാസ്റ്റ്യന്‍. …

പ്രണയം നടിച്ച് വളപട്ടണത്തെ 16കാരിയെ മംഗ്‌ളൂരുവിലെത്തിച്ച് പീഡിപ്പിച്ചു; അതിഥി തൊഴിലാളി അറസ്റ്റില്‍

കണ്ണൂര്‍: വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 16കാരിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം മംഗ്‌ളൂരുവിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത വളപട്ടണം പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. വളപട്ടണത്തു ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ്, ബുലാന്ദ് ഷാഗര്‍ സ്വദേശി അസ്‌കര്‍ അലി (29)യെ ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ ടി.എം വിപിന്‍ അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ അസാന്നിധ്യത്തില്‍ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായതും പൊലീസ് നടപടിയെടുത്തതും. സമാനമായ മറ്റൊരു കേസില്‍ അഴീക്കോട്, നീര്‍ക്കടവ് …

ദുബായിയില്‍ വച്ച് പരിചയപ്പെട്ട യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; 12 ലക്ഷം രൂപ തട്ടിയെടുത്തു, കൊല്ലം സ്വദേശിനിയുടെ പരാതിയില്‍ സഹോദരങ്ങള്‍ക്കും പിതാവിനുമെതിരെ കേസ്

കണ്ണൂര്‍: ദുബായിയില്‍ വച്ച് പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുകയും 12 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതി. കൊല്ലം, അടിച്ചനെല്ലൂര്‍ സ്വദേശിനിയായ 34 കാരിയുടെ പരാതിയില്‍ കണ്ണൂര്‍, എടച്ചൊവ്വ, താര്‍ റോഡ്, സാരാനാഥില്‍ സവാന്‍ വസന്തന്‍ (43), സഹോദരന്‍ സാരംഗ് വസന്തന്‍ (34), പിതാവ് വസന്തന്‍ (68) എന്നിവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.2024 ജനുവരി മാസത്തിലാണ് ദുബായിയില്‍ വച്ച് യുവതിയെ സവാന്‍ വസന്തന്‍ പരിചയപ്പെട്ടത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ആഗസ്ത് നാലു മുതല്‍ …

ഗുരുവായൂര്‍ ക്ഷേത്ര കിഴക്കേനടയിലെ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ പ്രചരിപ്പിച്ചു; ജസ്‌ന സലീമിനെതിരെ കേസെടുത്തു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര കിഴക്കേനടയില്‍ കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി, അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ ജസ്‌ന സലീമിനെതിരെ പൊലീസ് കേസെടുത്തു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നു കാണിച്ച് ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പരാതി പ്രകാരം കലാപശ്രമത്തിനാണ് കേസെടുത്തത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് സംബന്ധിച്ച് പൊലീസ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കൃഷ്ണഭക്ത എന്ന നിലയില്‍ വൈറലായിരുന്ന യുവതിയാണ് ജസ്‌ന സലിം. നേരത്തെ ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്നില്‍ വച്ച് കേക്ക് മുറിക്കുന്നതടക്കമുള്ള വീഡിയോകള്‍ എടുത്ത് പ്രചരിപ്പിച്ചിരുന്നു. …

അവധി ദിവസത്തില്‍ മദ്യവില്‍പ്പന: എക്‌സൈസ് സംഘത്തിനു നേരെ നായയെ അഴിച്ചുവിട്ട കേസ്; കളനാട്, കൈനോത്ത് സ്വദേശികള്‍ക്ക് രണ്ടു വര്‍ഷം തടവും 25,000 രൂപ പിഴയും

കാസര്‍കോട്: അനധികൃത മദ്യവില്‍പ്പന തടയാനെത്തിയ എക്‌സൈസ് സംഘത്തിനു നേരെ വളര്‍ത്തു നായയെ അഴിച്ചു വിട്ട കേസിലെ പ്രതികളെ രണ്ടു വര്‍ഷം തടവിനും കാല്‍ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മേല്‍പ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ കളനാട്, കൈനോത്തെ ഉദയന്‍, അജിത്ത് എന്നിവരെയാണ് ഹൊസ്ദുര്‍ഗ് അസി. സെഷന്‍സ് കോടതി ശിക്ഷിച്ചത്.2022 മെയ് ഒന്നാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം. കൈനോത്ത് വച്ച് ഉദയന്‍ ഇരുചക്രവാഹനത്തില്‍ മദ്യ വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം സ്ഥലത്തെത്തിയത്. ഈ സമയത്ത് …

നട്ടെല്ലു തകര്‍ന്ന നിലയില്‍ വിശ്വാസസമൂഹം: റവ എബ്രഹാം തോമസ് പാണ്ടനാട്

-പി പി ചെറിയാന്‍ മെസ്‌ക്വിറ്റ് :ആത്മീയ ജീവിതത്തിന്റെ നട്ടെല്ല് തകര്‍ന്ന നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇന്നത്തെ വിശ്വാസസമൂഹമെന്നു റവ എബ്രഹാം തോമസ് പാണ്ടനാട് പറഞ്ഞു. മാര്‍ത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയന്‍ സെന്റര്‍ എ യുടെ സന്ധ്യാനമസ്‌കാരത്തിനിടയില്‍ ‘ക്രിസ്തുവിനോടൊപ്പം’ എന്ന വിഷയത്തെ ആധാരമാക്കി വചനശുശ്രൂഷ നിര്‍വ്വഹിക്കുകയായിരുന്നു ഫാര്‍മേഴ്‌സ് മാര്‍ത്തോമ ചര്‍ച്ച് അസിസ്റ്റന്റ് വികാരി റവ:അബ്രാഹാം തോമസ് പാണ്ടനാട്.ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചിലായിരുന്നു പരിപാടി.ജീവിതത്തില്‍ ക്രിസ്തുവിനെ കണ്ടെത്തുമ്പോള്‍ ജീവിതത്തിന്റെ പൂര്‍ത്തീകരണം സംഭവിക്കുന്നു. പരീക്ഷകള്‍ സഹിച്ച് ക്രിസ്തുവിനോടുകൂടെ …

ശമ്പള പരിഷ്‌കരണം ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുന്നു: എസ്.ഇ.യു

കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2024 ജൂലൈ 1 മുതല്‍ ലഭ്യമാവേണ്ടിയിരുന്ന ശമ്പള,പരിഷ്‌കരണം ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ട്രഷറര്‍ നാസര്‍ ആരോപിച്ചു. എസ്.ഇ.യു കാസര്‍കോട് താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ് അധികാരം നേടിയ സര്‍ക്കാര്‍ ഭരണത്തിന്റെ അവസാന നാളുകളില്‍ പോലും നടപടി എടുക്കാതെ എന്‍.പി.എസിനെ പണയം വെച്ച് കൂടുതല്‍ വായ്പ തരപ്പെടുത്തി ജീവനക്കാരെ വഞ്ചിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.കേരളത്തിലെ 5 ലക്ഷത്തിലധികം വരുന്ന ജീവനക്കാരെ വഞ്ചിക്കുന്നു. ജീവനക്കാര്‍ക്കെതിരായ …

കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ ദേഹത്ത് കയറി നാലു വയസ്സുകാരി മരിച്ചു; അപകടത്തിനു ഇടയാക്കിയത് ഓട്ടോമാറ്റിക് കാര്‍

മലപ്പുറം: കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍ നാലു വയസുകാരിക്ക് ദാരുണാന്ത്യം. എടപ്പാള്‍ മഠത്തില്‍ വീട്ടില്‍ ജാബിറിന്റെ മകള്‍ അംറുബിന്‍ദ് ജാബിര്‍ (4)ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും മുറ്റത്തു നില്‍ക്കുകയായിരുന്ന സ്ത്രീക്കും പരിക്കേറ്റു.വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ഓട്ടോ മാറ്റിക് കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ കുഞ്ഞിന്റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.പിന്നോട്ടെടുക്കുന്നതിനിടയില്‍ പെട്ടെന്ന് അമിത വേഗത ഉണ്ടായതാണ് അപകടത്തിനു കാരണമെന്നു സംശയിക്കുന്നു. പരിക്കേറ്റ സ്ത്രീകളില്‍ ഒരാളുടെ നില ഗുരുതരമാണ്.

അമേരിക്കന്‍ മലയാളികള്‍ക്കു പറയാനുണ്ട്; ‘ലേഡീസ് ആന്റ് ജെന്റില്‍മെന്‍’ (ഭാഗം രണ്ട്)

സണ്ണി മാളിയേക്കല്‍ സംഘടനകളുടെ സംഘടനയായ നമ്മുടെ സംഘടന, ഇന്ന് വളര്‍ന്നു പന്തലിച്ച് അമേരിക്കയും കടന്ന് കാനഡയിലും എത്തിയിരിക്കുന്നു. നാട്ടില്‍ നിന്നും വന്ന എല്ലാ മന്ത്രിമാര്‍ക്കും , രാഷ്ട്രീയക്കാര്‍ക്കും , സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവര്‍ക്കും നമ്മള്‍ വലിയ സ്വീകരണം നല്‍കുന്നില്ലേ? അവരെയെല്ലാം സ്വീകരിച്ച് അവരുമായുള്ള ഫോട്ടോ നമ്മള്‍ പ്രസിദ്ധീകരിച്ചില്ലേ? നെഹ്‌റു ജി സ്‌റ്റൈലില്‍ സ്യൂട്ട് ഒപ്പിച്ച് ഡല്‍ഹിയിലും തിരുവനന്തപുരത്തും പോയി നമ്മള്‍ ഫോട്ടോ എടുത്ത് എല്ലാ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചില്ലേ? നമ്മള്‍ കണ്‍വെന്‍ഷന്‍ നടത്താത്ത നല്ലൊരു ഹോട്ടല്‍ ഇന്ന് കേരളത്തിലുണ്ടോ? …

ലോക മലയാളികള്‍ക്ക് വിഷു സമ്മാനമായി’ഡിമലയാളി’ ഓണ്‍ലൈന്‍ ദിനപത്ര പ്രകാശനം 13ന്

ഡാളസ്:അമേരിക്കയിലെ മലയാളികളുടെ സാംസ്‌കാരിക നഗരമായ ഡാളസില്‍ നിന്നും ലോക മലയാളികള്‍ക്ക് വിഷു സമ്മാനമായി ‘ഡി മലയാളി’ ഓണ്‍ലൈന്‍ ദിനപത്രം 13ന് പ്രകാശനം ചെയ്യും. പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി.പി.ജെയിംസ് ഉദ്ഘാടനം ചെയ്യും.അമേരിക്കന്‍ മലയാളികളെ സംബന്ധിക്കുന്ന പ്രാദേശിക വാര്‍ത്തകളും, ഭാഷയുടേയും, ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ച് ലോക സംഭവങ്ങളും, കലാ-കായിക രംഗത്തെ വാര്‍ത്തകളും, വര്‍ത്തമാനങ്ങളും, സാമൂഹിക-സാംസ്‌കാരിക പ്രദേശിക വിഷയങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും ആണ് പത്രത്തിലുണ്ടാവുക.പി പി ചെറിയാന്‍,സണ്ണി മാളിയേക്കല്‍, ബിജിലി ജോര്‍ജ്, റ്റി.സി. ചാക്കോ, ബെന്നി ജോണ്‍, അനശ്വര്‍ മാമ്പിള്ളി, സാംമാത്യു, രാജു …

ബസില്‍ കടത്തിയ അഞ്ചരക്കിലോ കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ബസില്‍ കടത്തുകയായിരുന്ന അഞ്ചരക്കിലോ കഞ്ചാവുമായി രണ്ടു പേര്‍ പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ സുഷിര്‍ കുമാര്‍ ഗിരി (36), രാംരത്തന്‍ സാഹ്‌നി (40) എന്നിവരെയാണ് വളപട്ടണം പൊലീസ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി 9ന് തളിപ്പറമ്പില്‍ നിന്നു തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരായിരുന്നു ഇരുവരും. പാപ്പിനിശ്ശേരി, ചുങ്കത്തിനു സമീപത്ത് നടത്തിയ വാഹനപരിശോധനക്കിടയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രത്യേക പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വളപട്ടണം എസ്എച്ച്ഒ ബി. കാര്‍ത്തിക്, ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷ് എന്നിവരാണ് കഞ്ചാവ് …

സ്‌കൂട്ടറില്‍ കടത്തിയ എംഡിഎംഎയുമായി ചൂരിമൂല സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മുളിയാര്‍, മാസ്തിക്കുണ്ട്, ചൂരിമൂലയിലെ മുഹമ്മദ് റഫീഖി(35)നെയാണ് ആദൂര്‍ എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ ചെര്‍ക്കള, കെ.കെ പുറത്തെ സ്വകാര്യ ആശുപത്രിക്കു സമീപത്തു നടത്തിയ വാഹനപരിശോധനയ്ക്കിടയിലാണ് 1.3 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായത്. ചെര്‍ക്കള ഭാഗത്തു നിന്നു ബോവിക്കാനം ഭാഗത്തേക്ക് പോവുകയായിരുന്നു സ്‌കൂട്ടര്‍.

ആദൂരില്‍ ഥാര്‍ ജീപ്പില്‍ കടത്തിയ 18 ലക്ഷം രൂപ പിടികൂടി; സ്വത്തു വിറ്റു കിട്ടിയ പണമെന്ന് ഉടമകള്‍, പണം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ്

കാസര്‍കോട്: മതിയായ രേഖകള്‍ ഇല്ലാതെ ഥാര്‍ ജീപ്പില്‍ കടത്തുകയായിരുന്ന 18 ലക്ഷം രൂപ പിടികൂടി. എക്‌സൈസും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ആദൂര്‍, ഗാളിമുഖത്തു വച്ചാണ് പണം പിടികൂടിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. നെക്രാജെ സ്വദേശികളായ യൂസഫ്, റൈസുദ്ദീന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഥാര്‍ ജീപ്പിന്റെ സീറ്റിനു പിന്‍ഭാഗത്തെ പ്ലാറ്റ്‌ഫോമില്‍ ഒളിപ്പിച്ചു വച്ച നിലയിലാണ് പണം കണ്ടെത്തിയത്. കാറിലുണ്ടായിരുന്നവരെയും പണവും വാഹനവും ആദൂര്‍ പൊലീസിനു കൈമാറി. കല്ലഗുണ്ടിയില്‍ സ്ഥലം വിറ്റു ലഭിച്ച പണമാണെന്നാണ് കാറില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞതെന്നു എക്‌സൈസ് …

മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവര്‍ കൊല്ലപ്പെട്ടത് കഴുത്തിനും തലയുടെ പിന്‍ഭാഗത്തും വെട്ടേറ്റതു മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കൊലയാളികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി, നിരവധി പേരെ ചോദ്യം ചെയ്തു, കര്‍ണ്ണാടക പൊലീസും അന്വേഷണം തുടങ്ങി

കാസര്‍കോട്: മഞ്ചേശ്വരം, കുഞ്ചത്തൂര്‍ അടുക്കപ്പള്ള, മാഞ്ഞിമ്ഗുണ്ടെയില്‍ ആള്‍മറയില്ലാത്ത കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമാണെന്നു സ്ഥിരീകരിച്ചു. കഴുത്തിനും തലയുടെ പിന്‍ഭാഗത്തും ആഴത്തില്‍ വെട്ടേറ്റതാണ് മരണകാരണമെന്നു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.കര്‍ണ്ണാടക, മുല്‍ക്കി, കൊളനാട്ട് സ്വദേശിയും മംഗ്‌ളൂരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷരീഫി(52)നെ വ്യാഴാഴ്ച സന്ധ്യയോടെയാണ് മാഞ്ഞിമ്ഗുണ്ടൈയിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കിണറിനു സമീപത്ത് കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള ഓട്ടോ റിക്ഷ ചെരിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. ഇതിനെ തുടര്‍ന്ന് …

ഉപ്പള സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ഉപ്പള, കണ്ണാടിപ്പാറയിലെ മുഹമ്മദ് ഫസല്‍നൂര്‍ (48) ഖത്തറില്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. അല്‍ഖോറില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ബി.കെ മുഹമ്മദ് ഹാജി-ആയിഷാബി ദമ്പതികളുടെ മകനാണ്. ഭാര്യ: ആബിദ. മക്കള്‍: മുഹമ്മദ് ഹിലാല്‍, മുഹമ്മദ് അഷ്ഫാഖ്, ആയിഷത്ത് ആദില. സഹോദരങ്ങള്‍: ഖമറുദ്ദീന്‍, മുനീര്‍, ഇര്‍ഷാദ്, മൈമൂന, നൂര്‍ജഹാന്‍, മിസ്‌രിയ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ഖത്തര്‍ അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

കേസില്‍ കുടുക്കാന്‍ വെടിയുണ്ട ശസ്ത്രക്രിയയിലൂടെ ദേഹത്ത് സ്ഥാപിച്ചു. വ്യാജ പീഡന പരാതി നല്‍കിയ യുവതി അറസ്റ്റില്‍

ലക്‌നൗ: കൂട്ടബലാത്സംഗം ചെയ്തതായും വെടിയേറ്റതായും വ്യാജ പരാതി നല്‍കിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 30 വയസ്സുകാരിയും വ്യാജ തെളിവുകള്‍ നിര്‍മിക്കാന്‍ കൂട്ടുനിന്ന ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണ് അറസ്റ്റിലായത്. മൂവരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് കേസിനാസ്പദമായ സംഭവം.മാര്‍ച്ച് 30നാണ് കൂട്ടബലാത്സംഗത്തിനു ഇരയായതായും വെടിയേറ്റെന്നും ചൂണ്ടിക്കാട്ടി യുവതി ആശുപത്രിയില്‍ ചികിത്സ തേടിയത്. മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മടങ്ങുംവഴി അഞ്ചുപേര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയും വെടിവെച്ച് പരിക്കേല്‍പ്പിച്ചതായും ആരോപിച്ച് പൊലീസിനു …