കാസര്‍കോട്: സ്ത്രീയ ആക്രമിച്ച കേസിലെ പ്രതിയായ പിടികിട്ടാപ്പുള്ളിയെ പൊലീസ് അറസ്റ്റു ചെയ്തു. ബന്തിയോട്ടെ ജലീലി(35)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറും പ്രൊബേഷന്‍ എസ്‌ഐ അനന്തകൃഷ്ണനും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. 2019ല്‍ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ജലീലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സ്ത്രീയ അക്രമിച്ച കേസിനു പുറമെ അടിപിടിക്കേസിലും ഇയാള്‍ പ്രതിയാണെന്നു കൂട്ടിച്ചേര്‍ത്തു.







