കാസര്‍കോട്: ട്രെയിനില്‍ നിന്നു തെറിച്ചു വീണ് യുവാവ് മരിച്ചു. ഝാര്‍ഖണ്ഡിലെ ഉദയ്‌സിംഗ് സമദിന്റെ മകന്‍ ഷത്രുദന്‍ സമദ് (29) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കുമ്പള തീരദേശ പൊലീസ് സ്റ്റേഷനു സമീപത്തെ ട്രാക്കിലാണ് ഇദ്ദേഹത്തെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. അപകടത്തില്‍ കുമ്പള പൊലീസ് കേസെടുത്തു.







