കാറില്‍ കടത്തുകയായിരുന്ന 19,185 പാക്കറ്റ് പാന്‍മസാല പിടികൂടി; നാഷണല്‍ നഗര്‍, തൃക്കരിപ്പൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 19,185 പാക്കറ്റ് പാന്‍മസാലയുമായി രണ്ടു പേര്‍ അറസ്റ്റില്‍. ഉളിയത്തടുക്ക, നാഷണല്‍ നഗറിലെ ഖമറുദ്ദീന്‍ (34), സൗത്ത് തൃക്കരിപ്പൂരിലെ മുഹമ്മദ് സഹീര്‍ (24) എന്നിവരെയാണ് വിദ്യാനഗര്‍ എസ്.ഐ പ്രദീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ചെട്ടുംകുഴിയില്‍ വച്ച് വ്യാഴാഴ്ച വൈകുന്നേരമാണ് പാന്‍മസാല പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാന്‍ കൊണ്ടു പോവുകയായിരുന്നു ഇതെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page