ഇന്ത്യയുടെ 2 ലോകകപ്പ് വിജയങ്ങളിലെ പങ്കാളി ; ക്രിക്കറ്റ് താരം പിയൂഷ് ചൗള വിരമിച്ചു

ലക്നൗ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ലഗ്സ്പിന്നർ പിയൂഷ് ചൗള പ്രഫഷണൽ ക്രിക്കറ്റിൽ നിന്നു വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചതായി താരം പ്രഖ്യാപിച്ചു. 3 ടെസ്റ്റുകളിലും 7 ട്വിന്റി20കളിലും 25 ഏകദിന മത്സരങ്ങളിലും ഇന്ത്യക്കായി കളിച്ചു. ആകെ 43 വിക്കറ്റുകൾ നേടി. 2007ലെ ട്വന്റി 20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ടീമിൽ അംഗമായിരുന്നു. 2012ലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. ആഭ്യന്തരക്രിക്കറ്റിൽ ഉത്തർപ്രദേശിനു വേണ്ടി 137 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നു 5480 റൺസും 446 വിക്കറ്റുകളും നേടി.
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബോളർമാരിൽ മൂന്നാം സ്ഥാനത്തുണ്ട്. പഞ്ചാബ്, കൊൽക്കത്ത, ചെന്നൈ, മുംബൈ ടീമുകൾക്കായി കളിച്ച് 192 വിക്കറ്റുകൾ നേടി. 2014ലെ ഐപിഎല്ലിൽ കൊൽക്കത്തയെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. കുടുംബത്തിനും മുൻ പരിശീലകർക്കും ഉൾപ്പെടെ പിയൂഷ് നന്ദി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page