നിലമ്പൂരില്‍ വന്യമൃഗങ്ങള്‍ അലറിവിളിക്കുമ്പോള്‍ എല്‍ഡിഎഫ് പ്രണയത്തെക്കുറിച്ചും യുഡിഎഫ് ഫാഷന്‍ ഷോ പ്രചരണത്തിലും വ്യാപൃതരെന്ന് പിവി അന്‍വര്‍

മലപ്പുറം: നിലമ്പൂരിലെ മലയോരങ്ങളില്‍ വന്യമൃഗങ്ങള്‍ മനുഷ്യരെ കടിച്ചു കീറുമ്പോള്‍ ഇടതു സ്ഥാനാര്‍ത്ഥി പ്രണയത്തെക്കുറിച്ചു പ്രസംഗിച്ചു നടക്കുകയാണെന്നു സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ പരിഹസിച്ചു.
വലതുമുന്നണി സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ ഫാഷന്‍ഷോ പ്രചരണത്തില്‍ മുഴുകിയിരിക്കുകയാണെന്നു അന്‍വര്‍ പറഞ്ഞുു.
അന്‍വറിന്റെ സാന്നിധ്യം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു പ്രചരണ രംഗത്തു ചൂടു പകരുന്നുണ്ട്.
നിലമ്പൂര്‍ നഗരസഭയിലെ എല്‍.ഡി.എഫ് കൗണ്‍സിലറും ജനതാദള്‍ എസ് ദേശീയ സമിതി അംഗവുമായ എരഞ്ഞിക്കല്‍ ഇസ്മയിലും 50 ദള്‍ പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ കുറിച്ചു വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു അന്‍വര്‍. പ്രചരണം രണ്ടു ദിവസം മണ്ഡലം തലത്തില്‍ നടത്തുമെന്നും ജനങ്ങള്‍ക്കു തന്നെ അറിയുമെന്നും അന്‍വര്‍ പറഞ്ഞു. ഒരു ലക്ഷം വരെ വോട്ടു തനിക്കു ലഭിച്ചേക്കുമെന്നു അന്‍വര്‍ പറഞ്ഞു. അതു ചിലപ്പോള്‍ പ്രിയങ്കാ ഗാന്ധിക്കു ലഭിച്ച അത്രയുമായാലും അത്ഭുതപ്പെടേണ്ടതില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പ്രമുഖ കരാറുകാര്‍ ഇരുമുന്നണികള്‍ക്കും വേണ്ടി മണ്ഡലത്തില്‍ ഫണ്ട് വാരി വിതറുകയാണെന്ന് അന്‍വര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page