കാസര്‍കോട്: ബേഡകം മുന്നാട്ട് വയോധികനെ വീട്ടിനു സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വട്ടപ്പാറയിലെ വി.കെ കേളു നായരുടെ മകന്‍ എ നാരായണന്‍ നായര്‍ (72) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30 മണിയോടെയാണ് നാരായണന്‍ നായരെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മാനസിക വിഷമമാണ് ആത്മഹത്യക്ക് കാരണമെന്നു സംശയിക്കുന്നതായി ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
ഭാര്യ: ലീല. മക്കള്‍: ശ്രീവത്സന്‍, പ്രകാശന്‍ (ഇരുവരും ഡ്രൈവര്‍മാര്‍), മരുമകള്‍: പ്രിയങ്ക. സഹോദരങ്ങള്‍: കാര്‍ത്യായനി, നാരായണി, രാധ, കമലാക്ഷി, മാധവന്‍.







