വിവാഹ അഭ്യര്‍ത്ഥന നിരസിച്ച വിരോധം; അഡൂരില്‍ യുവതിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കുത്തികൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
കാസര്‍കോട്: വിവാഹാഭ്യര്‍ത്ഥന നിരസിച്ച വിരോധത്തില്‍ യുവതിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കുത്തിക്കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ആഡൂര്‍, മണ്ടക്കോലിലെ പ്രതാപ (30)നെയാണ് ആദൂര്‍ എസ് ഐ വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ഇയാള്‍ അഡൂരിലെ ബസ് വെയ്റ്റിംഗ് ഷെഡ് പരിസരത്ത് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തത്.തിങ്കളാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. 29 കാരി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോകുന്നതിനിടയില്‍ വഴിയില്‍ പതിയിരുന്ന പ്രതി എളുവരെഗുരി എന്ന സ്ഥലത്ത് വച്ച് തടഞ്ഞു …