ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകൻ വാഹന മോഷണ കേസിൽ അറസ്റ്റിൽ

കൊച്ചി: ബിജെപി എറണാകുളം നോർത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജിന്റെ മകൻ വാഹനമോഷണ കേസിൽ അറസ്റ്റിൽ. തിരിച്ചടവ് മുടങ്ങിയതിനു ഫിനാൻസ് കമ്പനി ലേലത്തിൽ വിറ്റ ജീപ്പാണ് ബ്രഹ്മരാജിന്റെ മകൻ അഭിജിത്തിന്റെ നേതൃത്വത്തിൽ മോഷ്ടിച്ചത്. അഭിജിത്ത് ഉൾപ്പെടെ 5 പേരെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ജോയ് മോൻ, എറണാകുളം സ്വദേശികളായ ഉമർ ഉൾ ഫാറൂഖ്, രാഹുൽ, മുഹമ്മദ് ബാസിത്ത് എന്നിവരും പിടിയിലായവരിൽ ഉൾപ്പെടുന്നു.
തിരിച്ചടവ് മുടങ്ങിയതോടെ ജോയ്മോന്റെ ജീപ്പ് സ്വകാര്യ ഫിനാൻസ് കമ്പനി പിടിച്ചെടുത്തിരുന്നു. തുടർന്ന് ലേലത്തിൽ നെടുങ്കണ്ടം സ്വദേശി അൻസാരി സലീം ജീപ്പ് വാങ്ങിച്ചു. ഈ വാഹനം പ്രതികൾ നെടുങ്കണ്ടത്തു നിന്നും മോഷ്ടിക്കുകയായിരുന്നു. വാഹനം തട്ടിയെടുക്കാൻ ജോയ് മോൻ അഭിജിത്തിനും സംഘത്തിനും ക്വട്ടേഷൻ കൊടുത്തെന്നാണ് കേസ്.
ആലുവ സ്വദേശിയായ എം.എ. ബ്രഹ്മരാജിനെ ജനുവരിയിലാണ് എറണാകുളം നോർത്ത് ജില്ലാ പ്രസിഡന്റായി നിയമിച്ചത്. 2006ൽ വടക്കേക്കര മണ്ഡലത്തിൽ നിന്നും 2011ൽ അങ്കമാലിയിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page