പി.വി അന്‍വറിനു കത്രിക; നിലമ്പൂരില്‍ 10 സ്ഥാനാര്‍ത്ഥികള്‍, 12 മുതല്‍ 14 വരെ പ്രിയങ്ക നിലമ്പൂരില്‍

കോഴിക്കോട്: ജൂണ്‍ 19നു നടക്കുന്ന നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ 10 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. വ്യാഴാഴ്ച എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്ന നാലു പേര്‍ പത്രിക പിന്‍വലിച്ചു.
കത്രികയാണ് പി.വി അന്‍വറിന്റെ തിരഞ്ഞെടുപ്പു ചിഹ്നം. ആംആദ്മി പാര്‍ട്ടി അന്‍വറിനുള്ള പിന്തുണ പിന്‍വലിച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എസ് സ്വരാജും എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജുമാണ് മുന്നണി സ്ഥാനാര്‍ത്ഥികള്‍. ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചരണത്തിനു വയനാട് എംപി പ്രിയങ്കാഗാന്ധി 12ന് നിലമ്പൂരിലെത്തും. 13, 14 തീയതികളില്‍ അവര്‍ പ്രചരണ രംഗത്തുണ്ടാവും.
2016ല്‍ ഷൗക്കത്തും പി.വി അന്‍വറും തമ്മിലായിരുന്നു പ്രധാന മത്സരം. അന്ന് ഇടതു സ്വതന്ത്രനായിരുന്ന അന്‍വര്‍, ഷൗക്കത്തിനെ 11504 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്. 2021ല്‍ വീണ്ടും മത്സരിച്ച അന്‍വറിനു ഭൂരിപക്ഷം 2700 ആയി കുറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് നിയമസഭാംഗത്വം അന്‍വര്‍ രാജിവച്ചു. അതിനെതുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ജൂണ്‍ 23നാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page