കാസര്‍കോട്: പാര്‍ട്ടിയും പാര്‍ട്ടി സംവിധാനവും പഞ്ചായത്തു തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കിയതിനിടയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നിര്‍വ്വാഹക സമിതി അംഗത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. കുമ്പഡാജെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നിര്‍വ്വാഹക സമിതി അംഗം അനന്തു റൈയെ ആണ് ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസല്‍ പുറത്താക്കിയത്. അച്ചടക്കം ലംഘിച്ചു കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ പാര്‍ട്ടിക്കെതിരെ പ്രചരണം നടത്തുന്നുവെന്ന മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ജോണ്‍ ക്രാസ്തയുടെ പരാതി പ്രകാരമാണ് അച്ചടക്ക നടപടി.








