കാസര്‍കോട്: സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിംഗ് ബയോമെട്രിക്കിലേക്കു മാറ്റുന്നതിനു സഹകരണ പെന്‍ഷന്‍കാരുടെ പ്രൊഫോര്‍മ പ്രകാരമുള്ള വിവരങ്ങള്‍ സ്വീകരിക്കുന്നതിനു പെന്‍ഷന്‍ ബോഡ് എല്ലാ ജില്ലകളിലും സിറ്റിംഗ് നടത്തുന്നു. പെന്‍ഷന്‍ ബോഡ് ആവശ്യപ്പെട്ട വിവരങ്ങള്‍ ആദ്യഘട്ടത്തില്‍ നല്‍കാന്‍ സാധിക്കാത്ത സ്ഥാപനങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി ജൂണ്‍ 13 മുതല്‍ 26 വരെയാണ് വീണ്ടും സിറ്റിംഗ് നടത്തുന്നത്.
ജൂണ്‍ 13ന് തിരുവനന്തപുരം, കാസര്‍കോട് ജില്ലകളിലും 16നു കണ്ണൂര്‍, കൊല്ലം ജില്ലകളിലും 17ന് തൃശൂരിലും 18ന് കോഴിക്കോട്ടും 19നു എറണാകുളം ജില്ലയിലും 20ന് കോട്ടയത്തും 21ന് മലപ്പുറത്തും 23ന് ഇടുക്കിയിലും 24നു പാലക്കാട്ടും 25നു ആലപ്പുഴയിലും 26നു പത്തനംതിട്ട, വയനാടു ജില്ലകളിലുമാണ് സിറ്റിംഗ്.







