ക്രമസമാധാനവും സമൂഹ സുരക്ഷയും: ബിജെപി നേതാക്കന്മാരുള്‍പ്പെടെ 36 പേരെ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നു നാടുകടത്താന്‍ നീക്കം

മംഗ്‌ളൂരു: ക്രമസമാധാനവും സമൂഹ സുരക്ഷയും സംരക്ഷിക്കുന്നതിന് ദക്ഷിണകന്നഡ ജില്ലയില്‍ നിന്നു 36 പേരെ നാടുകടത്താന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ നീക്കമാരംഭിച്ചു. വിവിധ സംഘടനകളില്‍പ്പെട്ടവരാണ് നാടുകടത്തലിനു നീക്കമാരംഭിച്ചിട്ടുള്ളത്.
ബല്‍ത്തങ്ങാടിയിലെ ഹിന്ദു ജാഗരണവേദികെ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമറോഡി, സംഘപരിവാര നേതാവ് ഭരത് കുംഭേലു, ബിജെപി നേതാവ് അരുണ്‍കുമാര്‍ പുത്തില, ബണ്ട്വാളിലെ പവന്‍കുമാര്‍, ചരണ്‍, അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് അഷ്‌റഫ്, മൊയ്തീന്‍ അഫ്ഹാന്‍, ഭരത് രാജ് ബി, വിട്ടല്‍ സ്വദേശികളായ ഗണേശ് പൂജാരി, അബ്ദുല്‍ ഖാദര്‍ എന്ന ഷൗക്കത്ത്, ചന്ദ്രഹാസ്, മനോജ് കുമാര്‍, മഹേഷ് ഷെട്ടി, പുത്തൂര്‍ ടൗണിലെ അബ്ദുല്‍ ഹക്കിം, അജിത് റൈ, അരുണ്‍ കുമാര്‍, മനീഷ് എസ്, അബ്ദുല്‍ റഹ്‌മാന്‍, കെ. അസീസ്, കഡബയിലെ മുഹമ്മദ് നവാസ്, ഉപ്പിനങ്ങാടിയിലെ സന്തോഷ് കുമാര്‍ റൈ, ജയറാം, ഷംസുദ്ദീന്‍, സന്ദീപ്, മുഹമ്മദ് ഷാക്കിര്‍, കാരായ അസീസ് എന്നിവരാണ് വിവിധ സ്റ്റേഷനുകളിലെ നാടുകടത്തല്‍ പട്ടികയിലുള്ളത്. ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കാനും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമുള്ള മുന്‍കരുതലായാണ് ഇവരെ നാടുകടത്താന്‍ പരിഗണിക്കുന്നതെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page