കുമ്പളയില്‍ യുവാവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസ്; 6 പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷാവിധി തിങ്കളാഴ്ച, രണ്ടു പേരെ വെറുതെ വിട്ടു
കാസര്‍കോട്: യുവാവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ ആറു പ്രതികള്‍ കുറ്റക്കാരാണെന്നു ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) കണ്ടെത്തി. രണ്ടു പേരെ വെറുതെ വിട്ടു. കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. മൊഗ്രാല്‍ പേരാല്‍, പൊട്ടോരി മൂലയിലെ അബ്ദുല്‍ സലാമി(22)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കുമ്പള, ബദ്‌രിയ്യ നഗറിലെ മാങ്ങാമുടി സിദ്ദിഖ് (46), ഉമ്മര്‍ ഫാറൂഖ് (36), പെര്‍വാഡിലെ സഹീര്‍ (36), പേരാലിലെ നിയാസ് (28), പെര്‍വാഡ് കോട്ടയിലെ ലത്തീഫ് (42), ആരിക്കാടി ബംബ്രാണിയിലെ ഹരീഷ് …