ഉപ്പളയിലെ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ഷോക്കേറ്റു മരിച്ചു; അപകടം വീടിനു മുകളിലേയ്ക്ക് ചാഞ്ഞ തെങ്ങോല മാറ്റുന്നതിനിടയില്‍

കാസര്‍കോട്: ഇരുനില വീടിന്റെ മുകളിലേക്ക് ചാഞ്ഞുകിടന്ന തെങ്ങോല വലിച്ചു മാറ്റുന്നതിനിടയില്‍ യുവാവ് വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ് മരിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തില്‍ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിനു സമീപത്തെ മഞ്ജുനാഥ നിലയത്തില്‍ രാമചന്ദ്രയുടെ മകന്‍ ആര്‍. യശ്വന്ത് (23)ആണ് മരിച്ചത്. സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ഉപ്പളയിലെ പെട്രോള്‍ പമ്പിലെ രാത്രികാല ജീവനക്കാരനാണ് യശ്വന്ത്. തിങ്കളാഴ്ച വൈകുന്നേരം ജോലിക്കു പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് വീടിനു മുകളിലേക്ക് ചാഞ്ഞു കിടക്കുന്ന തെങ്ങോല കണ്ടത്. വീടിന്റെ രണ്ടാം നിലയിലെ സിറ്റൗട്ടിലെത്തി തെങ്ങോല മാറ്റാനുള്ള ശ്രമത്തിനിടയില്‍ എച്ച്.ടി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കറ്റ യശ്വന്ത് വീടിന്റെ മുറ്റത്തുള്ള ഇരുമ്പു ഷീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച പന്തലിനു മുകളിലേക്കാണ് വീണത്. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ യശ്വന്തിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ബബിതയാണ് യശ്വന്തിന്റെ മാതാവ്. സഹോദരങ്ങള്‍: സുഷ്മിത, ജയസ്മിത, സുധീഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page