കാസര്‍കോട്: നീലേശ്വരം, കൊട്രച്ചാലില്‍ ഗൃഹനാഥനെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊക്കോട്ട് ശശി (65)യാണ് മരിച്ചത്. ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു.
ശശി തനിച്ചാണ് വീട്ടില്‍ താമസം. ബുധനാഴ്ച രാവിലെ വീടിന്റെ സെന്‍ട്രല്‍ ഹാളിന്റെ ജനലില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇരുകാലുകളും മടങ്ങിയ നിലയിലായിരുന്നു മൃതദേഹം.
നീലേശ്വരം എസ്.ഐ മധുസൂദനന്‍ മടിക്കൈ ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറലാശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.