മസ്ജിദിന്റെ ഓഫീസ് മുറിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: യുവാവിനെ മസ്ജിദിന്റെ ഓഫീസ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൊഗ്രാല്‍, കെ.കെ പുറത്തെ അബ്ദുല്‍ ഖനി സിദ്ദിഖിന്റെ മകന്‍ അബ്ദുല്‍ വഫ സിദ്ദിഖ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ മൊഗ്രാല്‍ കടവത്തെ അഹമ്മദിയ്യ മസ്ജിദിന്റെ ഓഫീസ് മുറിക്കകത്താണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ജനറല്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം കടവത്ത് അഹമ്മദിയ്യ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.. മാതാവ്: താഹിറ. ഏക സഹോദരി: അംത്തുംനൂര്‍

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page