കാമുകിയെ കാണാന്‍ എത്തിയ കാമുകനെ കാറില്‍ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചു; വിവരമറിഞ്ഞ കാമുകി വിഷം കഴിച്ച് ആശുപത്രിയില്‍, 17 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കാമുകിയെ കാണാന്‍ എത്തിയ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചു. വിവരമറിഞ്ഞ് കാമുകി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയില്‍. കഴിഞ്ഞ ദിവസം ആദൂര്‍ പൊലീസ് സറ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരങ്ങളടക്കം 17 പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയും യുവാവും അടുത്ത ബന്ധുക്കളും പ്ലസ്ടുവിന് ഒന്നിച്ച് പഠിച്ചവരുമാണ്. കഴിഞ്ഞ ദിവസം യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയത്ത് പെണ്‍കുട്ടിയുടെ മാതാവ് മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നതെന്നു പറയുന്നു. എന്നാല്‍ യുവാവ് എത്തിയ വിവരം മാതാവ് അറിഞ്ഞില്ലത്രെ. പിന്നീട് വീട്ടിലെത്തിയ സഹോദരനാണ് സഹോദരിയുടെ കാമുകന്‍ വീട്ടിനകത്തുള്ളതായി അറിഞ്ഞത്. തുടര്‍ന്ന് മറ്റൊരു സഹോദരനെയും സുഹൃത്തിനെയും വിളിച്ചു വരുത്തിയ ശേഷം കാമുകനായ യുവാവിനെ മര്‍ദ്ദിക്കുകയും കാറില്‍ കയറ്റിക്കൊണ്ടു പോയി ബെള്ളൂരടുക്കത്തു എത്തിച്ചും മര്‍ദ്ദനം തുടര്‍ന്നു. വീടിനു തീവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം വിട്ടയക്കുകയായിരുന്നുവത്രെ.
ഇതിനു തൊട്ടുപിന്നാലെയാണ് യുവാവിന്റെ കാമുകിയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page