കാസര്‍കോട്ട് വീണ്ടും വന്‍ ലഹരി വേട്ട; 6 കിലോ കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍, വിവിധ സ്ഥലങ്ങളില്‍ എക്സൈസ് റെയ്ഡ്

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ആറു കിലോ കഞ്ചാവ് പിടികൂടി. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാല്‍, തൊണ്ടോളിയിലെ ആസിഖ്, ഹാരിസ് ടി എന്നിവരെ എക്സൈസ് അറസ്റ്റു ചെയ്തു. കഞ്ചാവു കടത്തിനു ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.
രഹസ്യവിവരത്തെത്തുടര്‍ന്ന് ഹൊസ്ദുര്‍ഗ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം. ദിലീപും സംഘവും പനയാല്‍, പള്ളാരത്ത് നടത്തിയ പരിശോധനയിലാണ് ആസിഖും ഹാരിസും അറസ്റ്റിലായത്. എക്സൈസ് സംഘത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഡിജിത്ത്, സിജുകെ, മനോജ് പി, നിഷാദ് പി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് പി.കെ ബാബുരാജ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രാജീവന്‍ എം എന്നിവരും ഉണ്ടായിരുന്നു.
ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് അധികൃതര്‍ ജില്ലയില്‍ റെയ്ഡ് വ്യാപകമാക്കിയിട്ടുണ്ട്. നീലേശ്വരം റേഞ്ച് എക്സൈസ് വെള്ളരിക്കുണ്ട്, പാലാവയല്‍, വായിക്കാനത്ത് നടത്തിയ റെയ്ഡില്‍ വനത്തോട് ചേര്‍ന്നുള്ള ഓവുചാലില്‍ സൂക്ഷിച്ച നിലയില്‍ 150 ലിറ്റര്‍ ചാരായ വാഷ് കണ്ടെടുത്തു. കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സെല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എസ് പ്രശോഭും സംഘവും നടത്തിയ റെയ്ഡില്‍ 10 ഗ്രാം കഞ്ചാവ് പിടികൂടി. നെക്രാജെ ബീട്ടിയടുക്കത്തെ നിഹാല്‍ (19) ആണ് പിടിയിലായത്. ബദിയഡുക്ക എക്സൈസ് ആദൂര്‍, പെരിയടുക്കയില്‍ നടത്തിയ പരിശോധനയില്‍ 5 ലിറ്റര്‍ നാടന്‍ ചാരായവുമായി പെരിയടുക്കയിലെ പവിത്രനെ അറസ്റ്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page