പട്ടാപ്പകല്‍ വീടു കുത്തിത്തുറന്നു മോഷണം; ദമ്പതികള്‍ അറസ്റ്റില്‍

മംഗ്‌ളൂരു: പട്ടാപ്പകല്‍ വീടു കുത്തിത്തുറന്നു സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. കുന്താപുരം, ഗുജ്ജാഡി സ്വദേശികളായ വിനായക് (41), ഭാര്യ പ്രമീള (30) എന്നിവരെയാണ് ഗംഗോല്ലി പൊലീസ് അറസ്റ്റിലായത്.ജനുവരി 21ന് രാവിലെയാണ് ത്രാസ് ബീച്ചിനു സമീപത്തുള്ള ഉദയ് പൂജാരിയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. വീട്ടില്‍ അതിക്രമിച്ച് കടന്ന് ബാഗില്‍ സൂക്ഷിച്ചിരുന്ന നാലരപ്പവന്‍ തൂക്കമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ ബാഗുമായി കടന്നു കളഞ്ഞുവെന്നാണ് കേസ്. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.

പള്ളത്തടുക്കയിലെ അബ്ദുല്‍ ലത്തീഫ് അന്തരിച്ചു

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന പ്രവാസിയും കര്‍ഷകനുമായ പള്ളത്തടുക്ക സ്വദേശി മരിച്ചു. പള്ളത്തടുക്കയിലെ പരേതരായ അന്തുമാന്റെയും ആയിഷ ഹജ്ജുമ്മയുടെയും മകന്‍ അബ്ദുള്‍ ലത്തീഫ് (56)ആണ് അന്തരിച്ചത്. ഭാര്യ: ആരിഫ. മക്കള്‍: അജ്മല്‍, അഹമ്മദ് ബഷീര്‍. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ബദറുദ്ദീന്‍ താസീം(റിട്ട.അധ്യാപകന്‍), മൊയ്തീന്‍ കുട്ടി, ദൈനബി, കദീജ, ജമീല, സുഹ്റ, സക്കീന.

മീപ്പുഗിരിയില്‍ യുവാവിനു കുത്തേറ്റു; നരഹത്യാ ശ്രമത്തിനു കേസ്; അന്വേഷണം തുടങ്ങി, ഒരാള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: പുതുതായി കട തുടങ്ങുന്നതിലുള്ള വിരോധത്തെ തുടര്‍ന്നാണെന്നു പറയുന്നു, ബുധനാഴ്ച രാത്രി മീപ്പുഗിരിയില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബാസിത് എന്നയാള്‍ക്കാണ് കുത്തേറ്റത്. ഇയാളെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബാസിത്തിന്റെ സുഹൃത്ത് കൂഡ്‌ലു, എരിയാലിലെ മുഹമ്മദ് ആസിഫ് സഹറീന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 12.30 മണിയോടെയാണ് സംഭവം. പരാതിക്കാരനും സുഹൃത്തുക്കളും മീപ്പുഗിരിയില്‍ ആരംഭിക്കുന്ന കടയുടെ പെയ്ന്റിംഗ് ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ ബൈക്കിലെത്തിയ ഒരാളാണ് അക്രമം നടത്തിയതെന്നു ടൗണ്‍ പൊലീസ് …

ആയമ്പാറ, വാക്കുഴിയിലെ വെള്ളച്ചി അമ്മ അന്തരിച്ചു

കാസര്‍കോട്: പെരിയ, ആയമ്പാറ, വാക്കുഴിയിലെ വെള്ളച്ചി അമ്മ (75) അന്തരിച്ചു. സിപിഎം പ്രവര്‍ത്തകയും കര്‍ഷകതൊഴിലാളിയുമായിരുന്നു. പരേതനായ കുട്യനാണ് ഭര്‍ത്താവ്. മക്കള്‍: രാധാകൃഷ്ണന്‍, ശ്യാമള. മരുമക്കള്‍: ശാന്ത, വിജയന്‍. സഹോദരങ്ങള്‍: നാണി, ചോമു, കുഞ്ഞിപ്പെണ്ണ്, നാരായണന്‍.

മുട്ടം കടപ്പുറത്ത് മത്സ്യബന്ധന തോണിയും എഞ്ചിനും വലയും കത്തിനശിച്ചു; കത്തിയതോ, കത്തിച്ചതോ? പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: മംഗല്‍പ്പാടി, മുട്ടം കടപ്പുറത്ത് മത്സ്യബന്ധന തോണിയും എഞ്ചിനും വലയും കത്തി നശിച്ചു. ബേരിഗെ, ബങ്കരമുട്ടത്തെ കീര്‍ത്തേഷ് ദാമോദരന്റെ ഉടമസ്ഥതയിലുള്ള തോണിയും മത്സ്യബന്ധന സാമഗ്രികളുമാണ് കത്തി നശിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ മത്സ്യബന്ധനത്തിനു പോകാന്‍ എത്തിയ തൊഴിലാളികളാണ് കുമ്പള പൊലീസിനെയും ഉടമയായ കീര്‍ത്തേഷിനെയും വിവരമറിയിച്ചത്. തീയണച്ചുവെങ്കിലും തോണിയും മറ്റും കത്തി നശിച്ചു.സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംശയത്തിന്റെ പേരില്‍ പത്തോളം പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു. കത്തിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. …

രഞ്ജി ട്രോഫി: അസറുദ്ദീനും ശ്രീഹരി എസ് നായരും കേരള ടീമില്‍

കാസര്‍കോട്: തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലേക്കുള്ള കേരള ടീമില്‍ കാസര്‍കോട് സ്വദേശികളായ മുഹമ്മദ് അസറുദ്ദീനും ശ്രീഹരി എസ് നായരും ഇടം നേടി. സച്ചിന്‍ ബേബിയാണ് ടീമിനെ നയിക്കുന്നത്. ഇരുവരെയും കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

റോഡ് കയ്യേറ്റം: ബംഗ്‌ളൂരുവില്‍ ഇടിച്ചുനിരത്തല്‍

ബംഗ്‌ളൂരു: റോഡ് കയ്യേറ്റം ബംഗ്‌ളൂരില്‍ ബൃഹത്ത് ബംഗ്‌ളൂരു മഹാനഗരപാലികയുടെ നേതൃത്വത്തില്‍ ഇടിച്ചുനിരത്തിത്തുടങ്ങി.യശ്വന്തപുര, മല്ലത്തല്ലി, ലഗ്ഗേരെ, മൈലസാന്ദ്ര, മൈസൂര്‍ റോഡ് എന്നിവിടങ്ങളില്‍ റോഡിന്റെ നടപ്പാത കയ്യേറ്റം ഒഴിപ്പിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനു ശേഷമായിരുന്നു ഇടിച്ചുനിരത്തല്‍. ജെസിബി ഉപയോഗിച്ചാണ് അനധികൃത കയ്യേറ്റങ്ങള്‍ ഇളക്കിമാറ്റിയത്. ഇതിനെതിരെ ചില വ്യാപാരികള്‍ രംഗത്തെത്തിയെങ്കിലും അധികൃതര്‍ അവരെ വിവരങ്ങള്‍ അറിയിച്ചു പിന്തിരിപ്പിച്ചു. നഗരത്തില്‍ കയ്യേറ്റങ്ങള്‍ വ്യാപകമാവുകയും കാല്‍നടയാത്ര അസഹനീയമാവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. നടപ്പാതകള്‍ക്കു മുകളിലായി സാധനങ്ങള്‍ തൂക്കിയിടുന്നവര്‍ക്കെതിരെയും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

നിറത്തിന്റെ പേരില്‍ അവഹേളനം; നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കണ്ണൂര്‍: നിറത്തിന്റെ പേരില്‍ ഉണ്ടായ അവഹേളനത്തെത്തുടര്‍ന്ന് മലപ്പുറത്ത് നവവധു ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഗള്‍ഫില്‍ നിന്നു തിങ്കളാഴ്ച ഉച്ചക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ അബ്ദുല്‍വാഹിദിനെ മട്ടന്നൂര്‍ പൊലീസാണ് പിടികൂടിയത്. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി നടത്തിയ അവഹേളനം സഹിക്കാന്‍ കഴിയാതെ മലപ്പുറം, കൊണ്ടോട്ടി സ്വദേശിയായ ഷഹാന മുംതാസ് ദിവസങ്ങള്‍ക്കു മുമ്പാണ് തൂങ്ങി മരിച്ചത്. ഷഹാനയുടെ നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും പറഞ്ഞ് ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുകയും അവഹേളിക്കുകയും ചെയ്തതായി ഷഹാനയുടെ കുടുംബം നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. …

യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസ്; പ്രതിക്ക് മരണം വരെ തടവ്

കൊല്‍ക്കത്ത: ആര്‍ജികര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ. സഞ്ജയ് റോയിയെ ആണ് കൊല്‍ക്കത്ത സീല്‍ഭായിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.നിര്‍ഭയ കേസിനു സമാനമായി പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍ അപൂര്‍വ്വമായ കേസല്ലെന്നും പ്രതിക്ക് മാനസാന്തരം വരാന്‍ സാധ്യതയുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.45നാണ് കോടതി ശിക്ഷ വിധിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ കേരളത്തില്‍; ഓരോ മാസവും 6 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തില്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടു. 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 66 പേര്‍ മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിമാസം കേരളത്തില്‍ ആറു പേര്‍ മരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 5,597 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണ്ണാടകത്തിലാണെന്നു റിപ്പോര്‍ട്ടില്‍ …

പ്രവാചകനിന്ദ: പോപ്പ് ഗായകന് വധശിക്ഷ; വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചതിന് 10 വര്‍ഷം തടവ്

ടെഹ്‌റാന്‍: പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ചതിന് പോപ്പ് ഗായകന് ഇറാന്‍ വധശിക്ഷ വിധിച്ചു.‘അപ്പീലില്‍ തറ്റാലു’ എന്ന പേരിലറിയപ്പെടുന്ന പ്രശസ്ത ഗായകന്‍ അമീര്‍ ഹൊസൈന്‍ മഗ്‌സൗദ് ലൂവിനെയാണ് ഇറാനിയന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.37 കാരനായ അമീര്‍ 2018 മുതല്‍ ഇസ്താംബൂളില്‍ താമസിച്ചു വരികയായിരുന്നു. 2023 ഡിസംബറില്‍ തുര്‍ക്കി പൊലീസ് ഇയാളെ ഇറാനു കൈമാറി. അന്നു മുതല്‍ ഗായകന്‍ ഇറാന്‍ ജയിലില്‍ കഴിയുകയാണ്. വധശിക്ഷയ്ക്കു പുറമെ വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചതിനു 10 വര്‍ഷത്തെ തടവിനും ശിക്ഷിച്ചു. വിധി അന്തിമമല്ലെന്നും ഇനിയും അപ്പീല്‍ …

വാട്‌സ്ആപ്പില്‍ അപകീര്‍ത്തി സന്ദേശം; തെക്കില്‍ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട്: ആയിരത്തോളം പേരുള്ള വാട്‌സ്ആപ് ഗ്രൂപ്പില്‍ ശബ്ദസന്ദേശം അയച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. യുവാവിന്റെ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തെക്കില്‍ഫെറി, ബന്താട് ഹൗസിലെ അബ്ദുല്‍ ഫജാസിന്റെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. 2024 സെപ്തംബര്‍ 19ന് ഏഴു മണിയോടെ ബൈ ആന്റ് സെല്‍ എന്ന വാട്‌സ്ആപ് ഗ്രൂപ്പില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ശബ്ദസന്ദേശം അയച്ചുവെന്നു അബ്ദുല്‍ ഫജാസ് ഹൊസ്ദുര്‍ഗ് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്)യില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.ഫജാസിന്റെ പരാതി …

വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ് കത്തി നശിച്ചു; ഭാഗ്യം കൊണ്ട് ദുരന്തം ഒഴിവായി

എറണാകുളം: വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ് മൂവാറ്റു പുഴയ്ക്കടുത്തു വാഴക്കുളത്ത് കത്തിനശിച്ചു.വാഴക്കുളം സെന്റ് ലിറ്റില്‍ തെരേസാസ് സ്‌കൂള്‍ ബസിനാണ് ഓടുന്നതിനിടയില്‍ തീപിടിച്ചത്. ഡ്രൈവര്‍ സമയോചിതമായി ജാഗ്രത പാലിച്ചതു കൊണ്ടു വന്‍ ദുരന്തമൊഴിവായി. ബസിന്റെ മുന്‍ ഭാഗത്തു നിന്നു പുക ഉയര്‍ന്നയുടനെ ഡ്രൈവര്‍ വണ്ടി നിറുത്തി കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുകയായിരുന്നു. ഇതിനിടയില്‍ എത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചെങ്കിലും ബസ് പൂര്‍ണ്ണമായി കത്തി നശിച്ചു.

അമേരിക്കന്‍ പ്രസിഡന്റ്: ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ 10 മണിക്ക്; തലസ്ഥാന നഗരി ഉത്സവപ്രതീതിയില്‍

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെ രാജ്യ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സി മഹോത്സവ പ്രതീതിയിലേക്കു മാറിയിരിക്കുന്നു.ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഇതിനു മുന്നോടിയായി ഉച്ചക്കു 12 മണിക്കു തന്നെ ചരിത്രം കുറിക്കുന്ന ആഹ്ലാദാരവ ഘോഷയാത്രക്കു ജനങ്ങള്‍ തയ്യാറെടുത്തു നില്‍ക്കുന്നു. ഞങ്ങള്‍ ജയിച്ചു എന്ന മുദ്രാവാക്യവുമായി തടിച്ചുകൂടിയ വന്‍ ജനക്കൂട്ടം ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗയിന്‍’, അമേരിക്കയുടെ ആര്‍ജവവും സുരക്ഷിതത്വവും അന്തസ്സും കൂടുതല്‍ ഉന്നതിയിലെത്തിക്കുക തുടങ്ങിയ …

സ്വര്‍ണ്ണം: പവന് 59,600 രൂപ

തിരുവനന്തപുരം: സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിനു വില 59,600 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാമിന് 15 രൂപയാണ് തിങ്കളാഴ്ച കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 7450 രൂപയായി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31ന് 59640 രൂപ ഒരു പവന്‍ സ്വര്‍ണ്ണത്തിനു വിലയായിരുന്നു.

ഷാരോണ്‍ ആത്മാര്‍ത്ഥ പ്രണയത്തിന്റെ രക്തസാക്ഷി: ഡിവൈ.എസ്.പി കെ.ജെ ജോണ്‍സണ്‍

തിരുവനന്തപുരം: അഗാധ പ്രണയത്തിന്റെ രക്തസാക്ഷിയാണ് പാറശ്ശാല ഷാരോണെന്ന് കാസര്‍കോട് ഡിസിആര്‍ബി ഡിവൈ.എസ്.പി കെ.ജെ ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. ഷാരോണ്‍ കൊലക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മക്ക് ശിക്ഷ നല്‍കിയ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കേസന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഇരുത്തം വന്ന ഒരു ക്രിമിനലിനെ പോലെയുള്ള പ്രതികരണമാണ് ഗ്രീഷ്മയില്‍ നിന്നുണ്ടായത്. വെല്ലുവിളികള്‍ നിറഞ്ഞ കേസില്‍ കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് അന്വേഷണ സംഘം കളത്തിലിറങ്ങിയത്. ഒരു തവണ പോലും ഗ്രീഷ്മ കഷായം കുടിച്ചിട്ടില്ല. ഒരു ഡോക്ടറും ഗ്രീഷ്മയ്ക്ക് കഷായം കുറിച്ചു കൊടുത്തിട്ടില്ലെന്നു അന്വേഷണത്തിന്റെ തുടക്കത്തില്‍ …

ഷാരോണ്‍ വധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; വിധി കേട്ടിട്ടും ഭാവവ്യത്യാസങ്ങളില്ലാതെ ഗ്രീഷ്മ, പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍, പരമാവധി ശിക്ഷയ്ക്ക് പ്രായം പ്രശ്‌നമല്ലെന്ന് കോടതി, കേരളപൊലീസിനു കോടതിയുടെ അഭിനന്ദനം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി പാറശ്ശാല, പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയ്ക്ക് നെയ്യാറ്റിന്‍കര, അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം ബഷീര്‍ വധശിക്ഷ നല്‍കിയത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണെന്നു പരിഗണിച്ച്. ചെറിയ വയസ്സാണെന്നും ബിരുദാനന്തര ബിരുദധാരിയാണെന്നും പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും ശിക്ഷ പരമാവധി കുറച്ചു തരണമെന്നും ഗ്രീഷ്മ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ശിക്ഷയ്ക്ക് പ്രായം പ്രശ്‌നമല്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് ഒന്നാം പ്രതിക്ക് വധശിക്ഷ നല്‍കിയത്.അതേ സമയം ശിക്ഷാവിധി കേട്ട് ഗ്രീഷ്മയില്‍ യാതൊരു ഭാവവ്യത്യാസവും പ്രകടമായില്ല. എന്നാല്‍ വിധി കേട്ട് ഷാരോണിന്റെ …

നൊന്തുപെറ്റ മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതി ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയില്‍; നാടിനെ നടുക്കിയ കൊല നടത്തിയത് കാമുകനൊപ്പം ജീവിക്കാന്‍

കണ്ണൂര്‍: ഒന്നര വയസ്സുള്ള മകനെ കടലില്‍ എറിഞ്ഞു കൊന്ന കേസിലെ പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയില്‍. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തയ്യില്‍ സ്വദേശിനിയായ ശരണ്യ(23)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായത്. തിങ്കളാഴ്ച രാവിലെ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലാണ് ശരണ്യയെ അവശനിലയില്‍ കണ്ടെത്തിയത്. വിഷം അകത്തു ചെന്നിട്ടുണ്ടെന്നു വ്യക്തമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് ശരണ്യയെ തിരിച്ചറിഞ്ഞത്.2020 നവംബര്‍ 17ന് ആണ് ശരണ്യ തന്റെ ഒന്നരവയസ്സുള്ള മകനെ തയ്യില്‍ …