കാസര്‍കോട് ജില്ലക്കാരിയായ 16കാരിയെ തട്ടിക്കൊണ്ടു പോയി; ഒടുവില്‍ പെണ്‍കുട്ടിയും യുവാവും അറസ്റ്റില്‍

കണ്ണൂര്‍:കാസര്‍കോട് ജില്ലയില്‍ മലയോരത്തു താമസക്കാരിയായ പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍, തയ്യില്‍, കുറുവ സ്വദേശി ഉവൈസി(19)നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.
പതിനാറുകാരിയായ പെണ്‍കുട്ടി കണ്ണൂര്‍ ജില്ലയിലെ ഒരു ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. ആഗസ്ത് 16ന് അച്ഛന്റെ കൂടെയാണ് ഹോസ്റ്റലില്‍ നിന്നു ഇറങ്ങിയത്. കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ കാണാതായി. പിന്നീട് അച്ഛന്റെ ഫോണില്‍ വിളിച്ച് തന്നെ ഇനി അന്വേഷിക്കേണ്ടതില്ലെന്നു പറഞ്ഞുവത്രെ. തുടര്‍ന്നാണ് പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് അന്വേഷണത്തില്‍ ഉവൈസ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതായി കണ്ടെത്തി. ഉവൈസും പെണ്‍കുട്ടിയും വയനാട്ടില്‍ ഉള്ളതായി വിവരം ലഭിച്ചതോടെ പൊലീസ് സംഘം അവിടെയെത്തി. പൊലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞ ഉവൈസ് പെണ്‍കുട്ടിയുമായി ബംഗ്‌ളൂരുവിലേക്ക് രക്ഷപ്പെടുകയായിരുന്നുവത്രെ. എന്നാല്‍ പൊലീസ് പിന്തുടര്‍ന്നെത്തി ഇരുവരെയും പിടികൂടുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഒരു വീല്‍ചെയര്‍ കിട്ടിയിരുന്നെങ്കില്‍ ഉപ്പയെ ബാത്‌റൂമില്‍ കൊണ്ടുപോകാനും പുറംലോകം കാണിക്കാനും ഉപകാരമായേനെ..’, വീട്ടമ്മയുടെ ആഗ്രഹം സഫലമാക്കി ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍
Scroll to top

You cannot copy content of this page