കാസര്‍കോട് നഗരത്തില്‍ പട്ടാപ്പകല്‍ ബൈക്ക് മോഷണം

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഷോപ്പിംഗ് കോംപ്ലക്‌സിനുള്ളില്‍ പാര്‍ക്കു ചെയ്തിരുന്ന ബൈക്ക് മോഷണം പോയി. തളങ്കര, ദീനാര്‍, പതി റോഡിലെ മുഹമ്മദ്ഹാജി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ മുഹമ്മദ് ഷമീമിന്റെ ബൈക്കാണ് മോഷണം പോയത്. നായക്‌സ് റോഡിലെ തെക്കില്‍ ഷോപ്പിംഗ് കോംപ്ലക്‌സിനുള്ളില്‍ നിര്‍ത്തിയിരുന്നതായിരുന്നു ബൈക്ക്. മുഹമ്മദ് ഷമീമിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപിടിത്തം:രോഗികളെ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതിനാല്‍ വന്‍ദുരന്തം ഒഴിവായി

ചെന്നൈ: രാമനാഥപുരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബുധനാഴ്ച രാത്രി തീപിടിച്ചു. രോഗികളെയും കൂട്ടിരിപ്പുകാരെയും ഉടന്‍ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയതു കൊണ്ട് വന്‍ദുരന്തം ഒഴിവായി.മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ പാനല്‍ മുറിയില്‍ നിന്നാണ് പുക ഉയര്‍ന്നത്. നിമിഷ നേരത്തിനുള്ളില്‍ പുക എല്ലാ മുറികളിലേക്കും വ്യാപിച്ചു.വിവരമറിഞ്ഞു എത്തിയ അഗ്നിശമന വിഭാഗം തീയും പുകയും കെടുത്താന്‍ ശ്രമിച്ചെങ്കിലും പുക നിയന്ത്രണാതീതമാവുകയായിരുന്നു. ഇതിനിടയില്‍ രോഗികളെ കസേരകളിലും കട്ടിലോടെയുമാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ജില്ലാ കലക്ടര്‍ സിംരംജിത് സിംഗ് കഹ്‌ലോന്‍ വിവരമറിഞ്ഞുടനെ …

പുലിപ്പേടി ഒഴിയാതെ മുളിയാറും കാറഡുക്കയും; അടുക്കത്തൊട്ടിയില്‍ വളര്‍ത്തു നായയെ കടിച്ചുകൊണ്ടു പോയി, രോഷാകുലരായ നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി, വ്യാഴാഴ്ച രാവിലെ ഇരിയണ്ണിയിലും പുലിയെ കണ്ടു

കാസര്‍കോട്: മുളിയാര്‍, കാറഡുക്ക പഞ്ചായത്തുകളില്‍ പുലിപ്പേടി ഒഴിയുന്നില്ല. ഏതു സമയത്തും കാടിറങ്ങി പുലി എത്തിയേക്കാമെന്ന ഭീതി കാരണം ജനജീവിതം ദുസ്സഹാവസ്ഥയിലേക്ക് മാറുന്നു. ബുധനാഴ്ച രാത്രി ഏഴര മണിയോടെ കാറഡുക്ക പഞ്ചായത്തിലെ കര്‍മ്മന്തൊടി, അടുക്കത്തൊട്ടിയില്‍ പുലി വീട്ടുമുറ്റത്തെത്തി വളര്‍ത്തു നായയെ കടിച്ചു കൊണ്ടുപോയി. ഓട്ടോ ഡ്രൈവറായ രവിയാണ് വളര്‍ത്തു നായയെ പുലി കടിച്ചു കൊണ്ടു പോകുന്നത് കണ്ടത്. വിവരം ഉടന്‍ തന്നെ രവി പരിസരവാസികളെ അറിയിച്ചു. ആള്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. വിവരം വനംവകുപ്പ് അധികൃതരെ …

വളര്‍ത്തു നായ ചത്തതില്‍ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചു

ബംഗ്‌ളൂരു: വളര്‍ത്തുനായ ചത്തതില്‍ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചു. ബംഗ്‌ളൂരു, ദേവനാപുരത്തെ രാജശേഖരന്‍(32) ആണ് ആത്മഹത്യ ചെയ്തത്. ഒന്‍പത് വയസ് പ്രായമുള്ള ‘ബൗണ്‍സി’ എന്നു പേരുള്ള ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയുടെ ഉടമയാണ് രാജശേഖരന്‍. പ്രായാധിക്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് നായ ചത്തത്. എന്നാല്‍ അരുമ മൃഗത്തിന്റെ വേര്‍പാട് താങ്ങാന്‍ കഴിയാത്ത വിഷമം മൂലമാണ് ജീവനൊടുക്കിയതെന്നു പറയുന്നു.

കാറിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കാറും കത്തിനശിച്ചു

കൊല്ലം: കുഴിയിലേക്ക് മറിഞ്ഞ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. അഞ്ചല്‍ ഒഴുകുപാറയ്ക്കലിലെ ലനീഷ് റോബിന്‍സ് ആണ് മരിച്ചത്. കാറും കത്തിനശിച്ച നിലയിലാണ്. അഞ്ചല്‍, ഒഴുകുപാറയ്ക്കലില്‍ വ്യാഴാഴ്ച രാവിലെയാണ് കാറും മൃതദേഹവും കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. റബ്ബര്‍ മരങ്ങള്‍ മുറിച്ചു മാറ്റിയ സ്ഥലത്തെ കുഴിയിലാണ് കാര്‍ കാണപ്പെട്ടത്. ബുധനാഴ്ച രാത്രി ഇതുവഴി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. പരിസരത്ത് ആള്‍ താമസം ഇല്ലാത്തതിനാലാണ് ആരുടെയും ശ്രദ്ധയില്‍ പെടാതെ പോയതെന്നു …

കണ്ണൂര്‍ മാലൂരില്‍ സ്‌ഫോടനം; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

കണ്ണൂര്‍: സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു മാലൂരില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു.പ്രീത, വിജയലക്ഷ്മി എന്നീ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂവന്‍പൊയിലിലെ സജീവന്‍ എന്നയാളുടെ വാഴത്തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു പരിക്കേറ്റ തൊഴിലാളികള്‍. അതിനിടയിലായിരുന്നു സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

പുതുവത്സരാഘോഷം: ഗാനമേളക്കിടയില്‍ ഡാന്‍സ് കളിച്ചതിനെ ചൊല്ലി തര്‍ക്കം;വീടിനും വാഹനത്തിനും നേരെ അക്രമം

പയ്യന്നൂര്‍: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടത്തിയ കരോക്കെ ഗാനമേളക്കിടയില്‍ ഡാന്‍സ് കളിച്ചതിന് ചൊല്ലി തര്‍ക്കം വീടിനും വാഹനത്തിനും നേരെയുണ്ടായ അക്രമത്തില്‍ കലാശിച്ചു. കോറോം, നെല്ലിയാട്ടെ നിതിന്റെ വീടിനും ടിപ്പര്‍ ലോറിക്കും നേരെയാണ് അക്രമം ഉണ്ടായത്.പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സ്ഥലത്ത് ചൊവ്വാഴ്ച രാത്രി കരോക്കെ ഗാനമേള നടത്തിയിരുന്നു. ഗാനമേളക്കിടയില്‍ നിതിന്‍ നൃത്തം ചവിട്ടിയിരുന്നു. ഇതിനെ ചൊല്ലി ഒരു സംഘം നിതിനെ ചോദ്യം ചെയ്യുകയും വാക്കു തര്‍ക്കം നടക്കുകയുമുണ്ടായി. സിപിഎം അനുഭാവിയാണ് നിതിന്‍. ഇതിന്റെ തുടര്‍ച്ചയായാണ് നിതിന്റെ വീടിനും ടിപ്പര്‍ ലോറിക്കും നേരെ …

പുതുവത്സരാശംസ പറഞ്ഞില്ല; യുവാവിനെ കാപ്പ കേസ് പ്രതി കുത്തി വീഴ്ത്തി, ദേഹമാസകലം 24 കുത്തേറ്റ യുവാവ് ഗുരുതര നിലയില്‍

തൃശ്ശൂര്‍: പുതുവത്സരാശംസകള്‍ പറഞ്ഞില്ലെന്ന് ആരോപിച്ച് യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. ആറ്റൂര്‍ സ്വദേശി സുഹൈബി(22)നെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ദേഹത്ത് 24 തവണ കുത്തിയ മുറിവുകളുണ്ട്. മുള്ളൂര്‍ക്കരയില്‍ വച്ച് കാപ്പാ കേസിലെ പ്രതിയായ ഷാഫിയെന്ന ആളാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു.

attempt murder

നിസാര പ്രശ്നത്തെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കം അക്രമത്തില്‍ കലാശിച്ചു: കാസര്‍കോട് സ്വദേശിക്ക് തളിപ്പറമ്പില്‍ കുത്തേറ്റു, സാരമായി പരിക്കേറ്റ ജാഫര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

കണ്ണൂര്‍: നിസ്സാര പ്രശ്നത്തെച്ചൊല്ലിയുണ്ടായ വാക്കു തര്‍ക്കം അക്രമത്തിലും കുത്തിലും കലാശിച്ചു. ചില്ലുകൊണ്ട് കുത്തേറ്റ നിലയില്‍ കാസര്‍കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ ജാഫറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബസ് കണ്ടക്ടറായ കണ്ണാടിപ്പറമ്പ് സ്വദേശി പ്രിന്‍സിനെ തളിപ്പറമ്പിലെ ലൂര്‍ദ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ലൂര്‍ദ് ആശുപത്രിക്ക് സമീപത്തെ പിപി വേ ബ്രിഡ്ജിന്റെ വാഹന പാര്‍ക്കിംഗ് ഏരിയയിലാണ് സംഭവം.പ്രിന്‍സ് കണ്ടക്ടറായി ജോലി നോക്കുന്ന സ്വകാര്യ ബസ് നന്ദു എന്നയാളാണ് കഴുകാറ്. ഇനി മുതല്‍ നന്ദു തന്റെ ബസ് കഴുകേണ്ടതില്ലെന്ന് …

ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് കസ്റ്റഡിയില്‍

കണ്ണൂര്‍: വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം. കൊളവല്ലൂര്‍, നൂഞ്ഞാബ്രയിലെ നാണി (66)യാണ് അക്രമത്തിന് ഇരയായത്. ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നാണിയും ഭര്‍ത്താവ് കുഞ്ഞിരാമനും (72) ചൊവ്വാഴ്ച രാത്രി സാമ്പത്തിക പ്രശ്‌നത്തെ ചൊല്ലി വാക്കുതര്‍ക്കം ഉണ്ടായിരുന്നതായി പറയുന്നു. ഉറങ്ങിക്കിടന്ന നാണിയെ ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കുഞ്ഞിരാമന്‍ വാക്കത്തിയെടുത്ത് വെട്ടുകയായിരുന്നു. കുഞ്ഞിരാമന്‍ പൊലീസ് കസ്റ്റഡിയിലാണ്.

കുമ്പളയില്‍ മത്സ്യമാര്‍ക്കറ്റ് നിര്‍മ്മാണം ധ്രുതഗതിയില്‍; ശൗചാലയമടക്കമുള്ള വിശ്രമ കേന്ദ്രം ഒരുങ്ങി: ബസ് സ്റ്റാന്റില്‍ അനിശ്ചിതത്വം

കുമ്പള: പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ ടൗണിലെ മൂന്ന് പ്രധാന വാഗ്ദാനങ്ങളില്‍ രണ്ടെണ്ണം നടപ്പിലാക്കുന്നതിനു ഭരണസമിതി തിരക്കിട്ട ശ്രമം തുടരുന്നു.മത്സ്യമാര്‍ക്കറ്റ് നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്. പകുതി പണി പൂര്‍ത്തിയായിട്ടുണ്ട്. ഏറെക്കാലത്തെ മുറവിളിക്ക് ശേഷം നഗരമധ്യത്തില്‍ ശൗചാലയവും ഒരുങ്ങിക്കഴിഞ്ഞു. ബദിയടുക്കാ റോഡില്‍ ശുചിമുറിയും, വിശ്രമകേന്ദ്രവും അടക്കമുള്ള കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ ബസ്സ്റ്റാന്റ്-ഷോപ്പിംഗ് കോംപ്ലക്‌സ് ഇപ്പോഴും അനിശ്ചിതമാണ്. നാല് മുന്‍ ഭരണസമിതികള്‍ക്കും ബസ് സ്റ്റാന്റ്് വിഷയത്തില്‍ വാഗ്ദാനം നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി …

കേരള അസോസിയേഷൻ ഓഫ് ഡാളസ് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം 4ന്

Author: പി പി ചെറിയാൻ ഗാർലാൻഡ് (ഡാലസ് ):കേരള അസോസിയേഷൻ ഓഫ് ഡാളസ് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം 4ന് വിവിധ പരിപാടികളോടെ കൊണ്ടാടും. സിനിമ നിർമ്മാതാവും നടനുമായ പ്രേം പ്രകാശാണ് മുഖ്യാതിഥി സെൻ്റ് തോമസ് സീറോ മലബാർ ചർച്ച് ജൂബിലി ഹാലീലാണ് ആഘോഷം. വൈകീട്ട് 6 മണിക്ക് പ്രസിഡണ്ട് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ പരിപാടികൾ ആരംഭിക്കും. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷത്തിനു മുഴുവൻ ആളുകളെയും ക്ഷണിക്കുന്നതായി സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു . കൂടുതൽ വിവരങ്ങൾക്കു …

റോഡിലേക്ക് തെറിച്ചുവീണ യുവാവിനു മേല്‍ ഐസ്‌ക്രീം കയറ്റിയെത്തിയ വാഹനം കയറിയിറങ്ങി; യുവ യക്ഷഗാന കലാകാരനു ദാരുണാന്ത്യം

മംഗ്‌ളൂരു: മംഗ്‌ളൂരു, അര്‍ക്കുള ജംഗ്ഷനില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവ യക്ഷഗാന കലാകാരനു ദാരുണാന്ത്യം. വിട്ടല്‍ഫസ്റ്റ് ഗ്രേഡ് കോളേജിലെ സോഷ്യല്‍വര്‍ക്ക് ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയും ശശിഹിത്‌ലു ഭഗവതി യക്ഷഗാന ട്രൂപ്പിലെ അവതാരകനുമായ പ്രവീത് കുമാര്‍ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം. ബജ്‌പെ, കണ്ടവരയില്‍ യക്ഷഗാന പരിപാടി അവതരിപ്പിക്കാന്‍ പോകുന്നതിനിടയിലാണ് അപകടം. അര്‍ക്കുള ജംഗ്ഷനില്‍ എത്തിയപ്പോള്‍ പ്രവീത് ഓടിച്ചിരുന്ന ബൈക്ക് തെന്നുകയും റോഡിലേക്കു തെറിച്ചു വീഴുകയുമായിരുന്നു. ഇതിനിടയില്‍ ഐസ്‌ക്രീം കയറ്റിയെത്തിയ വാഹനം പ്രവീതിന്റെ ദേഹത്തു …

ഡയറി പ്രണയം | Kookkanam Rahman

പ്രിയപ്പെട്ടവളെ നീയെന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട്, 365 ദിവസങ്ങള്‍ കഴിഞ്ഞു. വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലേ.ദിവസങ്ങളും മാസങ്ങളുമൊക്കെ എത്ര പെട്ടെന്നാണല്ലേ കടന്നു പോകുന്നത്. ദാ, നീ ഇപ്പോള്‍ വിടപറയാന്‍ തയ്യാറായി നില്‍ക്കുകയാണ്. നിനക്കോര്‍മ്മയുണ്ടോ ആദ്യമായി നീയെന്റെ അരികിലെത്തിയ ദിവസം.അതൊരു ഡിസംബറിലായിരുന്നു. നിന്നെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചതും താളുകള്‍ മറിച്ചു നോക്കിയതും, അക്ഷരങ്ങള്‍ കോറിയിടാന്‍ കൊതിച്ചതുമൊക്കെ ഇന്നലെ എന്നപോലെ തോന്നുന്നു. ജനുവരിയിലെ ആദ്യദിവസം, അന്ന് നല്ല തണുപ്പുള്ള, ഒരു രാത്രിയായിരുന്നു. അന്നാണ് ആദ്യമായി നിന്റെ താളുകളില്‍ എന്റെ തൂലികയിലെ മഷി …

കാസര്‍കോട് ബാങ്ക് റോഡിലെ ഗണേശ് മല്യ അന്തരിച്ചു

കാസര്‍കോട്: ബാങ്ക് റോഡിലെ ദേവി കൃപ നിലയത്തിലെ പരേതരായ വരദരാജ മല്യ-വിജയ മല്യ ദമ്പതികളുടെ മകന്‍ ഗണേശ് മല്യ (49) അന്തരിച്ചു. ഭാര്യ:സന്ധ്യ മല്യ (മുന്‍ നഗരസഭ കൗണ്‍സിലര്‍), മക്കള്‍:സന്ദേശ് മല്യ, ആയുഷ് മല്യ. സഹോദരന്‍: കിരണ്‍ മല്യ.

മദ്യലഹരിയില്‍ ഗൂഗിള്‍മാപ്പ് നോക്കി ഓടിച്ച ലോറി കടയിലേക്ക് പാഞ്ഞുകയറി; കുമ്പള പൊലീസ് സ്റ്റേഷനിലെ ഈ വര്‍ഷത്തെ ആദ്യ കേസ് കണ്ണൂര്‍ സ്വദേശിക്കെതിരെ

കാസര്‍കോട്: മദ്യലഹരിയില്‍ ഗൂഗിള്‍മാപ്പ് നോക്കി ഓടിച്ച ലോറി കടയിലേക്ക് പാഞ്ഞു കയറി. അപകടസമയത്ത് സ്ഥലത്ത് ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബുധനാഴ്ച രാത്രി 7.30 മണിയോടെ കുമ്പള പൊലീസ് സ്റ്റേഷനു സമീപത്തെ മഹാമായ ഏജന്‍സീസ് എന്ന സ്ഥാപനത്തിന്റെ വരാന്തയിലേക്കാണ് ലോറി കയറിയത്. സീതാംഗോളിയില്‍ നിന്നു മംഗ്‌ളൂരുവിലേക്ക് ലോഡുമായി പോവുകയായിരുന്നു ലോറി.അപകടം സംബന്ധിച്ച് കണ്ണൂര്‍, തലശ്ശേരി, നെട്ടൂര്‍, വടക്കുമ്പാട്ടെ മിന്നല്‍ പറമ്പത്ത് പി.വി റിനിലി(36)നെതിരെ കുമ്പള പൊലീസ് കേസെടുത്തു. കുമ്പള പൊലീസ് സ്റ്റേഷനില്‍ പുതുവര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത …

നടന്നുവന്ന വഴികളിലേക്കൊരു തിരിഞ്ഞു നോട്ടം: പുസ്തക ചർച്ച നടത്തി

കരിവെള്ളൂർ : കൂക്കാനം റഹ്മാൻ്റെ “നടന്നു വന്ന വഴികളിലേക്കൊരു തിരിഞ്ഞു നോട്ടം” പുസ്തകത്തെക്കുറിച്ചു ചർച്ച ചെയ്യാൻ നാട് ഒന്നു ചേർന്നു. പ്രാദേശിക വർത്തമാനത്തിൻ്റെ വിശദീകരണം എത്ര ഹൃദ്യമായാണ് ജനങ്ങൾ ഏറ്റുവാങ്ങുന്നതെന്നതിനു ചർച്ച ദൃഷ്ടാന്തമായി. കരിവെള്ളൂർ പലിയേരിക്കൊവ്വൽ ഏ.വി. സ്മാരക വായനശാലയുടെ നേതൃത്വത്തിൽ വെള്ളവയൽകൃഷ്ണപിള്ള സ്മാരക വായനശാല മുറ്റത്ത് പി.അനൂപ് ചർച്ച തുടങ്ങിവച്ചു. ഇത് വരെ മൈക്കിന് മുന്നിൽ വരാത്തവർ എഴുത്തുകാരനൊപ്പം വാചാലരായി. ബാല്യകാല സുഹൃത്ത് 1968 ൽ എഴുതി അയച്ച കത്തിലെ വാചകങ്ങൾ ഒരിക്കൽ കൂടി വായിച്ചപ്പോൾ …

കൊതുകിനെ അകറ്റാന്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ട് തീയിട്ടു; വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് വീട്ടമ്മ മരിച്ചു

കാസര്‍കോട്: കൊതുകിനെ അകറ്റാന്‍ തീയിടുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. വെള്ളരിക്കുണ്ട്, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊന്നക്കാട്, അശോകച്ചാല്‍, കയ്യൂക്കാരന്‍ ഹൗസില്‍ കുമ്പ(73)യാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചത്.ഡിസംബര്‍ 21ന് വൈകുന്നേരമാണ് കുമ്പയ്ക്ക് പൊള്ളലേറ്റത്. കൊതുകിനെ അകറ്റുന്നതിനു വീട്ടുമുറ്റത്തിനു സമീപം ചപ്പുചവറുകള്‍ കൂട്ടിയിട്ട് തീയിടുന്നതിനിടയില്‍ അബദ്ധത്തില്‍ ഉടുത്തിരുന്ന വസ്ത്രത്തിലേക്ക് തീ പടര്‍ന്നാണ് അപകടം. സംഭവത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.