കണ്ണൂര്‍: വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം. കൊളവല്ലൂര്‍, നൂഞ്ഞാബ്രയിലെ നാണി (66)യാണ് അക്രമത്തിന് ഇരയായത്. ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നാണിയും ഭര്‍ത്താവ് കുഞ്ഞിരാമനും (72) ചൊവ്വാഴ്ച രാത്രി സാമ്പത്തിക പ്രശ്‌നത്തെ ചൊല്ലി വാക്കുതര്‍ക്കം ഉണ്ടായിരുന്നതായി പറയുന്നു. ഉറങ്ങിക്കിടന്ന നാണിയെ ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കുഞ്ഞിരാമന്‍ വാക്കത്തിയെടുത്ത് വെട്ടുകയായിരുന്നു. കുഞ്ഞിരാമന്‍ പൊലീസ് കസ്റ്റഡിയിലാണ്.







