പുതുവത്സരാഘോഷം: ഗാനമേളക്കിടയില്‍ ഡാന്‍സ് കളിച്ചതിനെ ചൊല്ലി തര്‍ക്കം;വീടിനും വാഹനത്തിനും നേരെ അക്രമം

പയ്യന്നൂര്‍: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടത്തിയ കരോക്കെ ഗാനമേളക്കിടയില്‍ ഡാന്‍സ് കളിച്ചതിന് ചൊല്ലി തര്‍ക്കം വീടിനും വാഹനത്തിനും നേരെയുണ്ടായ അക്രമത്തില്‍ കലാശിച്ചു. കോറോം, നെല്ലിയാട്ടെ നിതിന്റെ വീടിനും ടിപ്പര്‍ ലോറിക്കും നേരെയാണ് അക്രമം ഉണ്ടായത്.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സ്ഥലത്ത് ചൊവ്വാഴ്ച രാത്രി കരോക്കെ ഗാനമേള നടത്തിയിരുന്നു. ഗാനമേളക്കിടയില്‍ നിതിന്‍ നൃത്തം ചവിട്ടിയിരുന്നു. ഇതിനെ ചൊല്ലി ഒരു സംഘം നിതിനെ ചോദ്യം ചെയ്യുകയും വാക്കു തര്‍ക്കം നടക്കുകയുമുണ്ടായി. സിപിഎം അനുഭാവിയാണ് നിതിന്‍. ഇതിന്റെ തുടര്‍ച്ചയായാണ് നിതിന്റെ വീടിനും ടിപ്പര്‍ ലോറിക്കും നേരെ അക്രമം ഉണ്ടായത്. ബിജെപി അനുഭാവികളായ അരുണ്‍, നെബിന്‍ എന്നിവരാണ് അക്രമം നടത്തിയതെന്നു പറയുന്നു. എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് പെരിങ്ങോം എസ് ഐ ഖദീജയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു. നിതിന്റെ വീട് പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. അക്രമം സംബന്ധിച്ച് പയ്യന്നൂര്‍ പൊലീസാണ് കേസെടുത്തത്.





Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page