കൊല്ലം: കുഴിയിലേക്ക് മറിഞ്ഞ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. അഞ്ചല്‍ ഒഴുകുപാറയ്ക്കലിലെ ലനീഷ് റോബിന്‍സ് ആണ് മരിച്ചത്. കാറും കത്തിനശിച്ച നിലയിലാണ്. അഞ്ചല്‍, ഒഴുകുപാറയ്ക്കലില്‍ വ്യാഴാഴ്ച രാവിലെയാണ് കാറും മൃതദേഹവും കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. റബ്ബര്‍ മരങ്ങള്‍ മുറിച്ചു മാറ്റിയ സ്ഥലത്തെ കുഴിയിലാണ് കാര്‍ കാണപ്പെട്ടത്. ബുധനാഴ്ച രാത്രി ഇതുവഴി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. പരിസരത്ത് ആള്‍ താമസം ഇല്ലാത്തതിനാലാണ് ആരുടെയും ശ്രദ്ധയില്‍ പെടാതെ പോയതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
