മംഗ്‌ളൂരു: മംഗ്‌ളൂരു, അര്‍ക്കുള ജംഗ്ഷനില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവ യക്ഷഗാന കലാകാരനു ദാരുണാന്ത്യം. വിട്ടല്‍ഫസ്റ്റ് ഗ്രേഡ് കോളേജിലെ സോഷ്യല്‍വര്‍ക്ക് ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയും ശശിഹിത്‌ലു ഭഗവതി യക്ഷഗാന ട്രൂപ്പിലെ അവതാരകനുമായ പ്രവീത് കുമാര്‍ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം. ബജ്‌പെ, കണ്ടവരയില്‍ യക്ഷഗാന പരിപാടി അവതരിപ്പിക്കാന്‍ പോകുന്നതിനിടയിലാണ് അപകടം. അര്‍ക്കുള ജംഗ്ഷനില്‍ എത്തിയപ്പോള്‍ പ്രവീത് ഓടിച്ചിരുന്ന ബൈക്ക് തെന്നുകയും റോഡിലേക്കു തെറിച്ചു വീഴുകയുമായിരുന്നു. ഇതിനിടയില്‍ ഐസ്‌ക്രീം കയറ്റിയെത്തിയ വാഹനം പ്രവീതിന്റെ ദേഹത്തു കൂടി കയറിയിറങ്ങുകയായിരുന്നു. പ്രവീണ്‍ തല്‍ക്ഷണം മരണപ്പെട്ടു. സ്ത്രീ വേഷങ്ങളിലൂടെയാണ് പ്രവീത് യക്ഷഗാന രംഗത്ത് ശ്രദ്ധേയനായത്.







