നടന്നുവന്ന വഴികളിലേക്കൊരു തിരിഞ്ഞു നോട്ടം: പുസ്തക ചർച്ച നടത്തി

കരിവെള്ളൂർ : കൂക്കാനം റഹ്മാൻ്റെ “നടന്നു വന്ന വഴികളിലേക്കൊരു തിരിഞ്ഞു നോട്ടം” പുസ്തകത്തെക്കുറിച്ചു ചർച്ച ചെയ്യാൻ നാട് ഒന്നു ചേർന്നു. പ്രാദേശിക വർത്തമാനത്തിൻ്റെ വിശദീകരണം എത്ര ഹൃദ്യമായാണ് ജനങ്ങൾ ഏറ്റുവാങ്ങുന്നതെന്നതിനു ചർച്ച ദൃഷ്ടാന്തമായി.

കരിവെള്ളൂർ പലിയേരിക്കൊവ്വൽ ഏ.വി. സ്മാരക വായനശാലയുടെ നേതൃത്വത്തിൽ വെള്ളവയൽകൃഷ്ണപിള്ള സ്മാരക വായനശാല മുറ്റത്ത് പി.അനൂപ് ചർച്ച തുടങ്ങിവച്ചു. ഇത് വരെ മൈക്കിന് മുന്നിൽ വരാത്തവർ എഴുത്തുകാരനൊപ്പം വാചാലരായി. ബാല്യകാല സുഹൃത്ത് 1968 ൽ എഴുതി അയച്ച കത്തിലെ വാചകങ്ങൾ ഒരിക്കൽ കൂടി വായിച്ചപ്പോൾ കാലം പിറകോട്ട് പോയ പ്രതീതി സദസ്യർ അനുഭവിച്ചു. എഴുത്തുകാരനും പ്രദേശവാസികളും തമ്മിലുള്ള ജൈവബന്ധം പുസ്തക ചർച്ചയെ വികാരഭരിതമാക്കി. ടി.വി. ഗോവിന്ദൻ അദ്ധ്യക്ഷതവഹിച്ചു. ഇന്നത്തെ ജീവിതത്തിൽ നിന്നും വ്യത്യസ്തമായ ഗ്രാമ വിശുദ്ധിയെ പറ്റിയുള്ള കൃതിയിലെ സന്ദർഭങ്ങൾ ചർച്ചയിൽ തെളിഞ്ഞു. റഹ്മാൻ മാഷ് കൃതിയെക്കുറിച്ച് അനുസ്മരിച്ചു. ഓലാട്ട് സ്ക്കൂളിൽ പഠിക്കുമ്പോഴത്തെ അനുഭവങ്ങൾ, വോളിബോൾ കളി , ടി.വി. ഗോവിന്ദൻ, നവോദയ കലാസമിതി, നാടകാവതരണം, സ്ത്രീവേഷം കെട്ടൽ, കെ.ജി കൊടക്കാടിൻ്റെ പാട്ട്, തൻ്റെ നൃത്തം എന്നിവയെ കുറിച്ചു ച മാഷ് മനസ്സു തുറന്നു. കരിമ്പിൽ വിജയൻ്റെ ഓർമ്മശക്തിയിൽ അദ്ഭുതം പ്രകടിപ്പിച്ചു.വാർപ്പ് തൊഴിലാളിയായ വി.വി.കുഞ്ഞിരാമൻ, കെ.വി ദാമോദരൻ, കെ.വി ചന്ദ്രൻ, എം.ശശിമോഹനൻ, പി.സുലോചന ടീച്ചർ , ടി വി ഓമന , ടി.വി രാമചന്ദ്രൻ, കെ വി തമ്പാൻ ,പി.പി സുരേശൻ ചർച്ചയിൽ പങ്കെടുത്തു.

റഹ്മാൻ മാഷ് തൻ്റെ പുസ്തക കിറ്റ് വായനശാല പ്രസിഡണ്ട് ടി.വി. രാമചന്ദ്രൻ സിക്രട്ടറി കെ.പി. രാജശേഖരൻ എന്നിവർക്കു സമ്മാനിച്ചു. ടി. വി ഗോവിന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
കെ. വി തമ്പാൻ സ്വാഗതം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page