കണ്ണൂര്‍: സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു മാലൂരില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു.
പ്രീത, വിജയലക്ഷ്മി എന്നീ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂവന്‍പൊയിലിലെ സജീവന്‍ എന്നയാളുടെ വാഴത്തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു പരിക്കേറ്റ തൊഴിലാളികള്‍. അതിനിടയിലായിരുന്നു സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.







