എന്റോസള്‍ഫാന്‍ ദുരിതബാധിത പുനരധിവാസ ക്ഷേമ പ്രവര്‍ത്തനം: ഡിഫറന്‍ഷ്യലി ഏബിള്‍ഡ് വെല്‍ഫെയര്‍ സഹ. സംഘം ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ആര്‍ ബിന്ദു
കാസര്‍കോട്: എന്റോസള്‍ഫാന്‍ ദുരിതബാധിതരുള്‍പ്പെടെയുള്ള ജില്ലയിലെ മുഴുവന്‍ ഭിന്നശേഷിക്കാരുടെയും പുനരധിവാസ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ സ്ഥാപിച്ച കാസര്‍കോട് ഡിഫറന്റലി ഏബിള്‍ഡ് പീപ്പിള്‍ വെല്‍ഫെയര്‍ കോ- ഓപറേറ്റീവ് സൊസൈറ്റി 22നു (ശനിയാഴ്ച) 11 മണിക്ക് മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും.സംസ്ഥാന സര്‍ക്കാര്‍ സഹകരണ വകുപ്പിന്റെ ഭരണ നിയന്ത്രണത്തിലും ജില്ലാ പഞ്ചായത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുമാണ് സൊസൈറ്റി പ്രവര്‍ത്തിക്കുക. ജില്ലാ പഞ്ചായത്ത് ഓഫീസിലാണ് സൊസൈറ്റി ഓഫീസ്. ഭിന്നശേഷി വിഭാഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ചെയ്യാന്‍ കഴിയുന്ന വിവിധ തരം തൊഴിലുകള്‍ പ്രോത്സാഹിപ്പിക്കുകയാണ് …