തൃശ്ശൂര്‍: പുതുവത്സരാശംസകള്‍ പറഞ്ഞില്ലെന്ന് ആരോപിച്ച് യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. ആറ്റൂര്‍ സ്വദേശി സുഹൈബി(22)നെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ദേഹത്ത് 24 തവണ കുത്തിയ മുറിവുകളുണ്ട്. മുള്ളൂര്‍ക്കരയില്‍ വച്ച് കാപ്പാ കേസിലെ പ്രതിയായ ഷാഫിയെന്ന ആളാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു.







