വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് 5 രൂപയാക്കണം; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് അഞ്ചു രൂപയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. നിലവില്‍ ഒരു രൂപയാണ് മിനിമം നിരക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെ ബസ് വ്യവസായത്തെ സംരക്ഷിച്ചു കൊണ്ടു പോകാന്‍ കഴിയില്ലെന്നാണ് ബസുടമകളുടെ നിലപാട്. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് കൊണ്ടുള്ള സമരം ആരംഭിക്കുന്നതിനു മുന്നോടിയായി ഏപ്രില്‍ മാസത്തില്‍ കാസര്‍കോട് നിന്നു തിരുവനന്തപുരം വരെ വാഹന പ്രചരണ ജാഥ നടത്താനാണ് ബസുടമകളുടെ തീരുമാനം.

ദുര്‍ന്നടപ്പ് ആരോപിച്ച് യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു; ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

ബംഗ്‌ളൂരു: ദുര്‍നടപ്പ് ആരോപിച്ച് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സാമ്പിഗെ ഹള്ളി പൊലീസ് പരിധിയിലെ ഹെഗ്ഗഡെ നഗരത്തില്‍ താമസിക്കുന്ന വല്ലരാമതി (35) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ചന്ദ്രശേഖര്‍ (38) ആണ് പൊലീസിനു മുമ്പാകെ കീഴടങ്ങിയത്.തമിഴ്‌നാട് സ്വദേശികളാണ് ചന്ദ്രശേഖറും വല്ലരാമതിയും. 13 വര്‍ഷം മുമ്പാണ് ഇവര്‍ തമ്മിലുള്ള വിവാഹം നടന്നത്. എട്ടു വര്‍ഷമായി ഹെഗ്‌ഡെ നഗറില്‍ താമസിക്കുന്ന ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. ചന്ദ്രശേഖരന്‍ ടാക്‌സി ഡ്രൈവറും വല്ലരമതി സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റുമാണ്. …

ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവച്ചു; ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി ബാധ, സംഘവുമായി ബന്ധപ്പെട്ടവര്‍ ആശങ്കയില്‍

മലപ്പുറം: മലപ്പുറം, വളാഞ്ചേരിയില്‍ ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവച്ച സംഘത്തിലെ ഒന്‍പതു പേര്‍ക്ക് എച്ച്‌ഐവി ബാധ. കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ പരിശോധനയിലാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത്. സംഭവം മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസറും സ്ഥിരീകരിച്ചു. എച്ച്‌ഐവി ബാധ സ്ഥിരീകരിക്കപ്പെട്ടവരില്‍ മൂന്നു പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി വസ്തുക്കള്‍ കുത്തി വച്ചതാണ് എച്ച്‌ഐവി ബാധയ്ക്ക് കാരണമെന്ന് ഡിഎംഒ അറിയിച്ചു.ഒന്‍പതു പേരും ലഹരി ഉപയോഗിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ്. ഇവരുമായി ബന്ധം ഉള്ളവരെ കണ്ടെത്താനുള്ള …

ബന്ധുവായ പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ മെസേജ്; ചോദ്യം ചെയ്ത വിരോധത്തില്‍ ഉദുമയില്‍ യുവാവിനെ കാറില്‍ കയറ്റി കൊണ്ടു പോയി മര്‍ദ്ദിച്ചു, അഞ്ചു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ബന്ധുവായ പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ച നടപടിയെ ചോദ്യം ചെയ്ത വിരോധത്തില്‍ യുവാവിനെ കാറില്‍ കയറ്റി കൊണ്ടു പോയി ആക്രമിച്ചതായി പരാതി. ബാര, മുല്ലച്ചേരിയിലെ എം.ജി സുനീഷ് ഗോപാലി(19)നെയാണ് ആക്രമിച്ചത്. ഇയാളുടെ പരാതിയില്‍ ഉദുമയിലെ നിഷിന്‍, കണ്ടാല്‍ അറിയാവുന്ന മറ്റു നാലു പേര്‍ എന്നിവര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.ബുധനാഴ്ച വൈകിട്ട് ഉദുമയിലെ പെട്രോള്‍ പമ്പില്‍ സ്‌കൂട്ടറില്‍ പെട്രോള്‍ അടിക്കാന്‍ എത്തിയതായിരുന്നു സുനീഷ് ഗോപാല്‍. ഈ സമയത്ത് എത്തിയ സംഘം സുനീഷിനെ കാറില്‍ കയറ്റി കൊണ്ടു പോയി …

ഹാഷിഷ് ഓയിലും കഞ്ചാവുമായി തളങ്കര സ്വദേശി അറസ്റ്റില്‍; കൂട്ടാളികളെ തെരയുന്നു, യുവാവ് പിടിയിലായത് ആഴ്ചകള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍

കാസര്‍കോട്: ഒന്നരലക്ഷം രൂപ വില വരുന്ന ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. തളങ്കര, വില്ലേജിലെ ബാങ്കോട് സീനത്ത് നഗറിലെ ബി. അഷ്‌കര്‍ അലി (36)യെയാണ് കാസര്‍കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ.ജോസഫിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ബുധനാഴ്ച രാത്രി കാസര്‍കോട് റെയില്‍വെസ്‌റ്റേഷന്‍ പരിസരത്ത് വച്ചാണ് അറസ്റ്റ്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന ബാഗില്‍ നടത്തിയ പരിശോധനയില്‍ 212 ഗ്രാം ഹാഷിഷ് ഓയില്‍ 122 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ അസ്‌കര്‍ അലി …

ട്രെയിനില്‍ കയറി പോയ ആള്‍ തിരിച്ചെത്തിയില്ല; ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കാസര്‍കോട്: നോര്‍ത്ത് തൃക്കരിപ്പൂര്‍, പൂച്ചോല്‍ പുതിയവീട്ടില്‍ സുരേശ (59)നെ കാണാതായതായി പരാതി. സഹോദരി പി.വി ഷീജ നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാര്‍ച്ച് 20ന് രാവിലെ ഏഴു മണിക്ക് തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തി ട്രെയിനില്‍ കയറി പോയതാണെന്നു ഷീബ നല്‍കിയ പരാതിയില്‍ പറയുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഹമാസ് വക്താവ് അബ്ദുല്‍ ലത്തീഫ് അല്‍ഖാങ്കന്‍ ഇസ്രായേല്‍ അക്രമത്തില്‍ മരിച്ചു

ജറുസലേം: ഹമാസ് വക്താവ് അബ്ദുല്‍ ലത്തീഫ് അല്‍ ഖാങ്കന്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ അക്രമത്തിലായിരുന്നു അന്ത്യം. ജബലിയ ക്യാമ്പില്‍ അദ്ദേഹം താമസിച്ചിരുന്ന ടെന്റിനു നേരെയുണ്ടായ അക്രമത്തിലായിരുന്നു മരണം. ടെന്റില്‍ ഹമാസ് വക്താവിനൊപ്പം മറ്റ് ഒന്‍പതുപേര്‍ ഉണ്ടായിരുന്നു. ഇവരും കൊല്ലപ്പെട്ടതായാണ് വിവരം. മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം, പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ഗാവില്‍, പാലസ്തീന്‍ ഇസ്ലാമിക് ജിഹാദ് സായുധ വിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡിന്റെ സൈനിക വക്താവ് അബു ഹംസ തുടങ്ങിയവര്‍ കൊല്ലപ്പെട്ടവരില്‍ …

16കാരിയുടെ വീട്ടില്‍ എത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു; യുവാവ് പോക്‌സോ കേസില്‍ കസ്റ്റഡിയില്‍

കാസര്‍കോട്: പതിനാറുകാരിയുടെ വീട്ടില്‍ സംശയകരമായ സാഹചര്യത്തിലെത്തിയ യുവാവിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. യുവാവിനെതിരെ വെള്ളരിക്കുണ്ട് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. പരപ്പ സ്വദേശിയായ കരുണാകരനെതിരെയാണ് കേസ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ബുധനാഴ്ച വൈകുന്നേരത്തോടെ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടിലാണ് സംഭവം. 16കാരി താമസിക്കുന്ന വീട്ടില്‍ കരുണാകരന്‍ പതിവായി എത്താറുണ്ടത്രെ. ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ യുവാവിനെ നിരീക്ഷിച്ചുവരുകയായിരുന്നുവെന്നു പറയുന്നു. ബുധനാഴ്ച വൈകുന്നേരത്തും യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഇല്ലെന്നു മനസ്സിലാക്കിയ …

ട്രേഡിംഗ് കമ്പനിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് മാങ്ങാട് സ്വദേശിയുടെ 43 ലക്ഷം രൂപ തട്ടിയെടുത്തു; കാസര്‍കോട് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ഈ വര്‍ഷത്തെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: ട്രേഡിംഗ് കമ്പനിയില്‍ ഷെയര്‍ നല്‍കാമെന്നു പറഞ്ഞ് മാങ്ങാട് സ്വദേശിയുടെ 43 ലക്ഷം രൂപ തട്ടിയെടുത്തു. ബാരയിലെ ഇ. രാജഗോപാലന്‍ (53) നല്‍കിയ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു. കാസര്‍കോട് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്. 2025 ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 21 വരെയുള്ള ദിവസങ്ങളില്‍ 73 എ.എസ്.കെ എലൈറ്റ് വെല്‍ത്ത് ട്രേഡിംഗ് കമ്പനിയുടെ പ്രതിനിധിയെന്ന നിലയില്‍ ഫോണ്‍ വിളിച്ചാണ് തട്ടിപ്പിനു തുടക്കമിട്ടത്. പിന്നീട് വാട്‌സ്ആപ് സന്ദേശം വഴിയും …

വില്‍പ്പനയ്ക്കു വച്ച 1.195 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍; അറസ്റ്റിലായത് കുബണൂര്‍, കണ്ണാടിപ്പാറ സ്വദേശി കെ. അബ്ദുള്ള

കാസര്‍കോട്: വില്‍പ്പനയ്ക്കു വച്ച 1.195 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം താലൂക്കിലെ കുബണൂര്‍, കണ്ണാടിപ്പാറയിലെ കണ്ണാടിപ്പാറ ഹൗസില്‍ കെ. അബ്ദുള്ള(45)യെ ആണ് കുമ്പള എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ഡി മാത്യുവും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അബ്ദുള്ളയെ അറസ്റ്റു ചെയ്തതെന്നു എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍ കെ.വി മനാസ്, സി.ഇ.ഒമാരായ ടി.കെ രഞ്ജിത്ത്, എം.എം അഖിലേഷ്, എം. ധനേഷ്, വി.ബിജില, ഡ്രൈവര്‍ പി. പ്രവീണ്‍ …

തോണി മറിഞ്ഞു മത്സ്യത്തൊഴിലാളി മരിച്ചു

കോഴിക്കോട്: മത്സ്യബന്ധന തൊഴിലാളി തോണി മറിഞ്ഞു മരിച്ചു.കോഴിക്കോടു തിക്കൊടി കോടിക്കല്‍ പുതിയ വളപ്പില്‍ പാലക്കുളങ്ങരയിലെ ഷൈജു (42) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന പീടിക വളപ്പില്‍ ദേവദാസന്‍, പുതിയ വളപ്പില്‍ രവി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിക്കൊടി കോടിക്കല്‍ കടലില്‍ മത്സ്യബന്ധനത്തിനു പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിനു പുറം കടലിലേക്ക് പോകുന്നതിനിടയിലുണ്ടായ അതിശക്തമായ കാറ്റില്‍ പെട്ടാണ് അപകടമുണ്ടായതെന്നറിയുന്നു.

1000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ക്ക് രണ്ടുവര്‍ഷം കഠിന തടവും 40,000 രൂപ പിഴയും; ശിക്ഷിക്കപ്പെട്ടത് ആദൂര്‍ വില്ലേജ് ഓഫീസറായിരുന്ന പരവനടുക്കം സ്വദേശി

കണ്ണൂര്‍: സ്ഥലത്തിന്റെ സ്‌കെച്ച് അനുവദിക്കുന്നതിനു 1000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ രണ്ടു വര്‍ഷത്തെ കഠിനതടവിനും 40,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാസര്‍കോട്, ആദൂര്‍ ഗ്രൂപ്പ് വില്ലേജ് ഓഫീസറായിരുന്ന കെ. അനില്‍ കുമാറി(47)നെയാണ് തലശ്ശേരി വിജിലന്‍സ് കോടതി ജഡ്ജി കെ. രാമകൃഷ്ണന്‍ ശിക്ഷിച്ചത്. ചെമ്മനാട്, പരവനടുക്കം സ്വദേശിയാണ് അനില്‍ കുമാര്‍. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.ഉമര്‍ഫാറൂഖ് എന്നയാളുടെ സ്ഥലത്തിന് സ്‌കെച്ചിന് അപേക്ഷിച്ചപ്പോള്‍ …

വൈറ്റ് ഹൗസ് ഇമിഗ്രേഷന്‍ മെമ്മോയ്ക്കെതിരെ സൗത്ത് ഏഷ്യന്‍ ലീഗല്‍ ഗ്രൂപ്പ്

-പി പി ചെറിയാന്‍ സാന്‍ ജോസ്(കാലിഫോര്‍ണിയ): ഇമിഗ്രേഷന്‍ അഭിഭാഷകര്‍ക്കെതിരെ ഉപരോധം ആവശ്യപ്പെടുന്ന വൈറ്റ് ഹൗസ് നിര്‍ദ്ദേശത്തിനെതിരെ സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ ജസ്റ്റിസ് കൊളാബറേറ്റീവ് ശക്തമായ എതിര്‍പ്പുമായി രംഗത്ത്. നിയമപരമായ വാദങ്ങളെ അടിച്ചമര്‍ത്താനും പ്രാതിനിധ്യത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനും ഇതു കാരണമാകുമെന്ന് സംഘടന മുന്നറിയിച്ചു.ട്രംപ് ഭരണകൂടം പുറപ്പെടുവിച്ച 22ലെ മെമ്മോറാണ്ടം, ഫെഡറല്‍ ഗവണ്‍മെന്റിനെതിരെ ‘യുക്തിരഹിതമായ’ അല്ലെങ്കില്‍ ‘നിസ്സാരമായ’ വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അഭിഭാഷകരെ ശിക്ഷിക്കാന്‍ യു.എസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെയും ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമിനെയും ചുമതലപ്പെടുത്തിയിരുന്നു.സര്‍ക്കാര്‍ പ്രതികാര …

ഇന്ത്യന്‍ മീഡിയ അബുദാബിയില്‍ ഇഫ്താര്‍ വിരുന്നു നടത്തി

അബുദാബി: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബിയുടെ നേതൃത്വത്തില്‍, മറീനയില്‍ കുടുംബ സംഗമവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. അബുദാബി ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ബാലാജി രാമസ്വാമി മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് സമീര്‍ ആധ്യക്ഷ്യം വഹിച്ചു. ലുലു ഗ്രൂപ്പ് മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍, കൊമേര പേ മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് മേധാവി അജിത് ജോണ്‍സണ്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ എം ഉണ്ണികൃഷ്ണന്‍, എല്‍.എല്‍.എച്ച് ഹോസ്പിറ്റല്‍ ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍ നിര്‍മ്മല്‍ …

കൊളത്തൂര്‍, നിടുവോട്ട് കൂട്ടില്‍ കുടുങ്ങിയത് ഇണയെത്തേടി നാടു മുഴുവന്‍ അലഞ്ഞ് ഭീതി പരത്തിയ അഞ്ചു വയസ്സുള്ള ആണ്‍പുലി; എവിടെ തുറന്നു വിടണമെന്ന കാര്യത്തില്‍ അവ്യക്തത

കാസര്‍കോട്: ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂര്‍, നിടുവോട്ട് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ കുടുങ്ങിയ പുലിയെ എവിടെ തുറന്നു വിടണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. കുറ്റിക്കോല്‍, പള്ളത്തുങ്കാലിലെ വനം വകുപ്പ് ഓഫീസിന്റെ മുറ്റത്തേക്കു മാറ്റിയ കൂട്ടില്‍ പുലി ശാന്തനായി ഉറങ്ങുകയാണ്. കണ്ണൂരില്‍ നിന്നും എത്തിയ വെറ്റിനറി ഡോക്ടര്‍ പുലിയെ പരിശോധിച്ചു. പുറമേക്ക് പരിക്കുകളൊന്നും കാണാത്തതിനാല്‍ പുലിയെ സുരക്ഷിത കേന്ദ്രത്തില്‍ തുറന്നു വിടുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായമാണ് ഡോക്ടര്‍ വ്യക്തമാക്കിയത്. അഞ്ചു വയസ്സുള്ള ആണ്‍ പുലിയാണ് നിടുവോട്ടെ ജനാര്‍ദ്ദനന്റെ റബ്ബര്‍ …

ഗൂഡ്‌സ് ഓട്ടോ ഡ്രൈവറെ വെടിവെച്ചു കൊന്നത് കാമുകിയുമായി ഒരുമിച്ച് ജീവിക്കാനാണെന്നു പ്രതിയുടെ മൊഴി; പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വീണ്ടും കണ്ടും മുട്ടിയ ഇരുവരും പ്രണയബന്ധം തുടര്‍ന്നു, കാമുകിയെ കൊല്ലാനും പദ്ധതിയിട്ടു

പയ്യന്നൂര്‍: കൈതപ്രം പൊതുജന വായനശാലയ്ക്ക് സമീപത്തു താമസക്കാരനും ഗൂഡ്‌സ് ഓട്ടോ ഡ്രൈവറും ബിജെപി പ്രവര്‍ത്തകനുമായ കുനിയങ്കോട്ടെ കെ.കെ രാധാകൃഷ്ണ(49)നെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. പ്രതിയും കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരുടെ സഹപാഠിയും കാമുകനുമായ എന്‍.കെ സന്തോഷിനെയാണ് പരിയാരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി വിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തതിനു ശേഷം വെടിവെയ്പ് നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തിയത്. രാധാകൃഷ്ണന്റെ ഭാര്യയായ മിനി നമ്പ്യാര്‍ക്കൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണ് കൊല നടത്തിയതെന്നു …

ഇങ്ങനെയുമുണ്ടായിരുന്നു രോഗവും ചികില്‍സയും

ഭൂമിയില്‍ മനുഷ്യനുണ്ടായ കാലം മുതല്‍ രോഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കാലക്രമേണ കണ്ടുപിടിക്കപ്പെട്ടതാവാം വൈദ്യവും മരുന്നുകളുമൊക്കെ. അതിനും ഉയര്‍ച്ചയും താഴ്ചയുമുണ്ടാകുമല്ലോ.ഓരോ കാലത്തും ഓരോ മരുന്നുകളും രീതികളുമാണു നമ്മള്‍ കണ്ടു വന്നത്.കാലം മാറുന്നതിനനുസരിച്ച് അതിന് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 1950 കളിലെ ഞങ്ങളുടെ കുട്ടിക്കാലത്തൊക്കെ ചികിത്സ രീതി നാട്ടു വൈദ്യവും,നാടന്‍ രീതികളുമൊക്കെയായിരുന്നു. അന്ന് കുട്ടികളില്‍ സ്ഥിരമായുണ്ടാകുന്ന ഒരു രോഗമായിരുന്നു വയറു വേദന.രണ്ടു തരം വയറു വേദനകളുണ്ട്. ഒന്ന് സ്‌കൂളില്‍ പോകാന്‍ മടി വന്നാല്‍ പറയുന്ന കള്ള വയറു വേദന.മറ്റേത് യഥാര്‍ത്ഥവും.ചിലപ്പോ സ്‌കൂളില്‍ ചെന്നാലും …

ശാന്തിനഗറിലെ ബേബി അന്തരിച്ചു

കാസര്‍കോട്: വിദ്യാനഗറില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന ഉദയാഹോട്ടല്‍ ഉടമ കാടകം, ശാന്തിനഗറിലെ കുഞ്ഞിക്കണ്ണന്റെ ഭാര്യ ബേബി (52) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മക്കള്‍: അഞ്ജന, കീര്‍ത്തന. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, നാരായണന്‍, കമലാക്ഷന്‍, കുഞ്ഞമ്പു, പ്രഭാകരന്‍, തമ്പായി, ഭവാനി.