പെരിയ ഇരട്ടക്കൊല: മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനും മറ്റു മൂന്നു സിപിഎം നേതാക്കളും ഹൈക്കോടതയില്‍ അപ്പീല്‍ നല്‍കി

കൊച്ചി: കാസര്‍കോട്, പെരിയ, കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചുവര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട സിപിഎം നേതാക്കള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. മുന്‍ എം.എല്‍.എ.യും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കരന്‍ എന്നിവരാണ് അപ്പീല്‍ നല്‍കിയത്. വസ്തുതകള്‍ പരിശോധിക്കാതെയാണ് തങ്ങളെ ശിക്ഷിച്ചതെന്നും കുറ്റക്കാരായി കണ്ടെത്തിയ വകുപ്പുകള്‍ക്കപ്പുറത്തുള്ള ശിക്ഷയാണ് നല്‍കിയതെന്നും അപ്പീല്‍ ഹര്‍ജിയില്‍ പറഞ്ഞു. നാലു പേര്‍ക്കു …

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷണം പോയി

കാസര്‍കോട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷണം പോയി. നീലേശ്വരം, പേരോല്‍, ആലിങ്കീഴിലെ നാലുപുരപ്പാട്ടില്‍ പി.എ മുനീറിന്റെ ഓട്ടോയാണ് മോഷണം പോയത്. 31ന് രാവിലെയാണ് തന്റെ ഓട്ടോ മോഷണം പോയ കാര്യം ഉടമസ്ഥന്‍ അറിയുന്നത്. അതിനു ശേഷം സ്വന്തം നിലയ്ക്ക് പല സ്ഥലങ്ങളില്‍ അന്വേഷണം നടത്തി. കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് ഞായറാഴ്ച നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പുത്തിഗെ പള്ളത്തെ ട്രാന്‍സ്‌ഫോമര്‍ മാറ്റി സ്ഥാപിച്ചു; നാട് സന്തോഷത്തില്‍

കാസര്‍കോട്:പുത്തിഗെ പള്ളത്തെ അപകടാവസ്ഥയിലായിരുന്ന ട്രാന്‍സ്‌ഫോമര്‍ മാറ്റി സ്ഥാപിച്ചതില്‍ പള്ളം ഓട്ടോ ബ്രദേഴ്‌സ് ആഹ്ലാദം പ്രകടിപ്പിച്ചു.അപകടാവസ്ഥയിലായ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കണമെന്നു ഓട്ടോ തൊഴിലാളികള്‍സര്‍ക്കാരിനോടും കെ.എസ്.ഇ.ബി. സീതാംഗോളി സെക്ഷന്‍ ഓഫീസ് അധികൃതരോടും ദീര്‍ഘനാളായി ആവശ്യപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ചു നിവേദനം നല്‍കുകയും നിരന്തരം ഇടപെടല്‍ നടത്തുകയും ചെയ്തിരുന്നു. ജനകീയ പ്രശ്‌നങ്ങളിലും ജനങ്ങളുടെ ദൈനംദിന കാര്യങ്ങളിലും പള്ളം ഓട്ടോ ബ്രദേഴ്‌സ് യൂണിയന്‍ നിരന്തരം ഇടപെടുകയാണെന്നു പ്രസിഡന്റ് മുഹമ്മദ് തൈവളപ്പ്, സെക്രട്ടറി രാജ ചീമുള്ള്, ട്രഷറര്‍ പ്രകാശ് ജാളം പറഞ്ഞു.

പരാതിക്കാരിയെ പീഡിപ്പിച്ച കേസില്‍ സസ്‌പെന്‍ഷനിലായ ഡിവൈ.എസ്.പിക്കെതിരെ വീണ്ടും പരാതി; ഭര്‍ത്താവിനെ ഓഫീസിനു പുറത്ത് ഇരുത്തി പീഡിപ്പിച്ചതായി യുവതിയുടെ വെളിപ്പെടുത്തല്‍

മംഗ്‌ളൂരു: പരാതി നല്‍കിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഡിവൈ.എസ്.പിക്കെതിരെ സമാനമായ മറ്റൊരു പരാതി കൂടി. മധുഗിരി ഡിവൈ.എസ്.പി രാമചന്ദ്രപ്പയ്‌ക്കെതിരെയാണ് പരാതി. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ആള്‍ക്ക് കടം നല്‍കിയ പണം തിരികെ കിട്ടാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്ന യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഈ വിവരമറിഞ്ഞ് ഡിവൈ.എസ്.പി യുവതിയോട് തന്റെ ഓഫീസില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഭര്‍ത്താവിനൊപ്പമാണ് യുവതി ഡിവൈ.എസ്.പി ഓഫീസിലെത്തിയത്. ഭര്‍ത്താവിനെ പുറത്തിരുത്തിയ ശേഷം യുവതിയെ മുറിയിലേക്ക് കൊണ്ടു പോയി …

സഹകരണ സ്ഥാപനത്തില്‍ നിന്നു ഒന്നരക്കോടി രൂപ തട്ടിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; സെക്രട്ടറി ഒളിവില്‍

കണ്ണൂര്‍: സഹകരണ സ്ഥാപനത്തില്‍ നിന്നു ഒന്നരക്കോടി രൂപ തട്ടിയെടുത്ത കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഇരിട്ടി, ചരള്‍, മുരിക്കുംകരയില്‍ പറക്കനശ്ശേരി ഹൗസില്‍ സി.എ സെബാസ്റ്റ്യ(77)നെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീര്‍ത്തിബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. അങ്ങാടിക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഇരിട്ടി ബ്ലോക്ക് അഗ്രിക്കള്‍ച്ചറല്‍ ആന്റ് അലൈഡ് എംപ്ലോയീസ് വെല്‍ഫയര്‍ സൊസൈറ്റി പ്രസിഡണ്ടാണ് അറസ്റ്റിലായ സെബാസ്റ്റ്യന്‍. സെക്രട്ടറി ജോളിയുമായി ചേര്‍ന്ന് സെബാസ്റ്റിയന്‍ സ്ഥാപനത്തില്‍ നിന്നു ഒന്നരക്കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 2023 വര്‍ഷത്തെ ഓഡിറ്റിംഗിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തില്‍ കരിക്കോട്ടക്കരി പൊലീസാണ് കേസെടുത്തിരുന്നത്. …

വ്യാഴം, വെള്ളി ദിവസങ്ങളിൽ നോർത്ത് ടെക്‌സാസിൽ 2 മുതൽ 3 ഇഞ്ച് വരെ മഞ്ഞുവീഴ്ച യ്ക്ക് സധ്യതയെന്നു മുന്നറിയിപ്പ്

-പി പി ചെറിയാൻ ഡാളസ് : വ്യാഴാഴ്ച രാവിലെ മുതൽ വെള്ളിയാഴ്ച വരെ വടക്കൻ, സെൻട്രൽ ടെക്സസിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഞ്ഞ് വീഴ്ചക്കു സാധ്യതയെന്നു ഫോർട്ട് വർത് നാഷണൽ വെതർ സർവീസ് മെറ്റീരിയോളജിസ്റ്റുകൾ മുന്നറിയിച്ചു .നോർത്ത് ടെക്‌സാൻസ് ഞായറാഴ്ച ഉണർന്നത് ആർട്ടിക് വായുവിൻ്റെ 40 മൈൽ വേഗതയിൽ ശക്തമായ കാറ്റിനൊപ്പമായിരുന്നു .ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും താപനില 20-കളിലോ അതിലും താഴ്ന്ന നിലയിലോ ആയിരുന്നു. ആഴ്‌ച മുഴുവൻ ഇതു തുടരുമെന്നു നാഷണൽ വെതർ സർവീസ് പറഞ്ഞു . …

മാർത്തോമാ ചർച് സുവശേഷ സേവിക സംഘം പ്രാർത്ഥനാ യോഗം 7 ന്

Author – പി പി ചെറിയാൻ ഡാളസ് :മാർത്തോമാ ചർച്‌ സൗത്ത് വെസ്റ് റീജിയണൽ സുവശേഷ സേവിക സംഘം പ്രാർത്ഥനാ യോഗം 7 ന് വൈകിട്ടു 7:30 ന് സൂം വഴി നടത്തും. റീജിയണൽ പ്രസിഡൻ്റ് റവ.ജോബി ജോൺ അധ്യക്ഷത വഹിക്കും. . ഈ അർഥവത്തായ ഒത്തുചേരലിൽ എല്ലാവരും പങ്കെടുക്കണമെന്ന് സെക്രട്ടറി ജൂലി എം സക്കറിയാ അറിയിച്ചു

തമിഴ്‌നാട് നിയമസഭാ സമ്മേളനം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനു മുമ്പ് ദേശീയഗാനം ആലപിച്ചില്ല; ഗവര്‍ണര്‍ ആര്‍.എന്‍ രവി സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം ഗവര്‍ണറുടെ നയ പ്രഖ്യാപനത്തിനു മുമ്പു നടത്തേണ്ട ദേശീയ ഗാനാലാപനം നടത്താത്തതില്‍ പ്രതിഷേധിച്ചു ഗവര്‍ണര്‍ ആര്‍.എന്‍ രവി നയപ്രഖ്യാപന പ്രസംഗം വായിക്കാതെ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി.സഭ സമ്മേളിച്ചുടനെ ‘തമിഴ്തായ് വാഴ്ത്തു’ എന്ന് തുടങ്ങുന്ന സംസ്ഥാന ഗാനം ആലപിച്ചു. തുടര്‍ന്ന് ദേശീയ ഗാനം ആലപിക്കാന്‍ സഭാ നേതാവായ മുഖ്യമന്ത്രിയോടും സഭാധ്യക്ഷനായ സ്പീക്കറോടും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഗവര്‍ണറുടെ നിര്‍ദ്ദേശം ഇരുവരും അവഗണിച്ചു. സമ്മേളനത്തിനു തുടക്കം കുറിച്ചു കൊണ്ടുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു മുമ്പും ശേഷവും …

നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഇല്ല; പ്രത്യേക സംഘത്തിനു അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് ഭാര്യ

കൊച്ചി: കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി സിംഗിള്‍ബെഞ്ച് ജഡ്ജ് കൗസര്‍ എടപ്പഗത്ത് ഉത്തരവിട്ടു.മരണപ്പെട്ട നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നവീന്‍ബാബുവിന്റേത് കൊലപാതകമാണോയെന്നു സംശയം ഉണ്ടെന്നും സിപിഎം നേതാവ് പ്രതിയായ കേസില്‍ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നുമാണ് മഞ്ജുഷ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. സിബിഐ വരേണ്ടതില്ലെന്നും കുടുംബത്തിന്റെ ആശങ്കകള്‍ പരിഹരിക്കുന്ന തരത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. …

മരുതടുക്കത്തും പുലി; പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം

കാസര്‍കോട്: ബേഡഡുക്ക പഞ്ചായത്തിലെ മരുതടുക്കത്തു പുലി ഇറങ്ങിയതായി സംശയം. അഞ്ചാം മൈല്‍ ഭാഗത്ത് ഞായറാഴ്ച രാത്രിയിലാണ് പുലിയെ കണ്ടതായുള്ള വാര്‍ത്ത പരന്നത്. വിവരമറിഞ്ഞ് ബന്തടുക്ക ഫോറസ്റ്റ് സെക്ഷന്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ പുലിയെ കണ്ടെത്താനോ സാന്നിധ്യം സ്ഥിരീകരിക്കാനോ കഴിഞ്ഞില്ല. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയാണ് അധികൃതര്‍ മടങ്ങിയത്. സമീപപ്രദേശമായ ശങ്കരംകാട്ടിലും കഴിഞ്ഞ ദിവസം പുലിയെ കണ്ടതായും പ്രചരണം ഉണ്ടായിരുന്നു.

യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയ ബസിനും ടിപ്പര്‍ ലോറിക്കും ഇടയില്‍ കാര്‍ കുടുങ്ങി; ബസില്‍ നിന്നു തെറിച്ച് വീണ് സ്ത്രീക്ക് പരിക്ക്, സംഭവം കുമ്പള ടൗണില്‍

കാസര്‍കോട്: ആള്‍ക്കാരെ ഇറക്കുന്നതിനായി നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനും ടിപ്പര്‍ ലോറിക്കും ഇടയില്‍ കാര്‍ കുടുങ്ങി. അപകടത്തെത്തുടര്‍ന്ന് ഒരു ഭാഗത്തേക്ക് ചെരിഞ്ഞ ബസില്‍ നിന്നു പുറത്തേക്ക് തെറിച്ചു വീണ് യാത്രക്കാരിക്കു പരിക്കേറ്റു. കാറിലുണ്ടായിരുന്ന ആള്‍ ഭാഗ്യം കൊണ്ട് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 11.30മണിയോടെ കുമ്പള-ബദിയഡുക്ക റോഡിലാണ് അപകടം. ബദിയടുക്ക ഭാഗത്തേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്. കുമ്പള ടൗണില്‍ യാത്രക്കാരെ ഇറക്കാനായി നിര്‍ത്തിയതായിരുന്നു. ഈ സമയത്ത് അതേ ദിശയില്‍ പിന്നില്‍ നിന്നും കാറും ടിപ്പര്‍ ലോറിയും എത്തിയതാണ് …

റബ്ബര്‍ തോട്ടത്തില്‍ പുലി കെണിയില്‍ കുരുങ്ങിയ നിലയില്‍

കണ്ണൂര്‍: റബ്ബര്‍ തോട്ടത്തില്‍ പുലി കെണിയില്‍ കുരുങ്ങിയ നിലയില്‍. ഇരിട്ടി, കാക്കയങ്ങാട്ട് പ്രകാശന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തിലാണ് പുലിയെ കെണിയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. പുലിയെ മയക്കുവെടിവച്ച് പിടികൂടാനാണ് തീരുമാനം. ഇതിനായി വയനാട്ടില്‍ നിന്നും വിദഗ്ധ സംഘം ഇരിട്ടിയിലേക്ക് തിരിച്ചിട്ടുണ്ട്. ജനവാസ മേഖലയിലാണ് പുലി കുരുങ്ങിയ സ്ഥലം. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

നാഷണല്‍ വിശ്വകര്‍മ്മ ഫെഡറേഷന്‍ സംഘടന ക്ലാസ് നടത്തി

കാസര്‍കോട്: നാഷണല്‍ വിശ്വകര്‍മ്മ ഫെഡറേഷന്‍ ജില്ലാതല സംഘടന ക്ലാസ് സംഘടിപ്പിച്ചു. പ്രസിഡന്റ് സീതാരാമ ആചാര്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിഷ്ണു ആചാര്യ ആധ്യക്ഷം വഹിച്ചു. രാഘവന്‍ കൊളത്തൂര്‍, സി.കെ.അംബി, നിഷ ചന്ദ്രന്‍, വാസന്തി ജെ ആചാര്യ, ചന്ദ്രന്‍, എ.കെ.രാമകൃഷ്ണന്‍, ഹരീഷ് അടുക്ക, സുബാഷ് ദാമോദരന്‍, ഓമന അംബി പ്രസംഗിച്ചു.

നെഞ്ചുവേദന: ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ യുവാവ് മരിച്ചു

കാസര്‍കോട്: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ യുവാവ് മരിച്ചു. ബദിയഡുക്ക, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍ള, കാട്ടുകുക്കെയിലെ ചീമുള്ള് ഹൗസില്‍ ജനാര്‍ദ്ദനന്‍ (44) ആണ് മരിച്ചത്. വീട്ടില്‍ വച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തും മുമ്പ് മരണം സംഭവിച്ചു. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.ഗുറുവ-യമുന ദമ്പതികളുടെ മകനായ ജനാര്‍ദ്ദനന്‍ കൂലിത്തൊഴിലാളിയാണ്. ഭാര്യ: അനിത. മക്കള്‍: ശ്രേയ, ശ്രേയസ്. സഹോദരങ്ങള്‍: കുട്ടി, ശാന്ത, സുമതി.

ബിജെപി നേതാവ് എന്‍. ബാബുരാജിന്റെ മാതാവ് ജാനകിയമ്മ അന്തരിച്ചു

കാസര്‍കോട്: പരവനടുക്കം വടക്കോത്ത് നീലാംബരിയിലെ എന്‍. ജാനകി അമ്മ (79) അന്തരിച്ചു.ഭര്‍ത്താവ്: കെ. നാരായണന്‍ നായര്‍. മക്കള്‍: എന്‍ രാജേന്ദ്രന്‍ (ഗള്‍ഫ്), എന്‍. ബാബുരാജ് (ചെമ്മനാട് സഹ. ബാങ്ക് അസി. സെക്രട്ടറി), എന്‍. പ്രീതകുമാരി (ചെമ്മട്ടംവയല്‍).

80കാരിയായ മാതാവിന് ഭീഷണി; അന്വേഷിക്കാന്‍ എത്തിയ എസ്.ഐ.യുടെ കൈ കടിച്ചുമുറിച്ചു, പ്രതി അറസ്റ്റില്‍

കാസര്‍കോട്: പരാതി അന്വേഷിക്കാന്‍ എത്തിയ എസ്.ഐ.യെ പ്രതി കടിച്ചു പരിക്കേല്‍പ്പിച്ചു. വെള്ളരിക്കുണ്ട് എസ്.ഐ അരുണ്‍ മോഹനാണ് കടിയേറ്റത്. സംഭവത്തില്‍ എസ്.ഐ.യുടെ പരാതി പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. മാലോത്ത്, കാര്യോട്ട്ചാല്‍, കാഞ്ഞിരക്കുണ്ടിലെ രാഘവന്‍ മണിയറ(50)യാണ് കസ്റ്റഡിയിലായത്.തിങ്കളാഴ്ച വൈകുന്നേരം 5.40 മണിയോടെയാണ് സംഭവം. 80 വയസ്സുള്ള മാതാവ് വെള്ളച്ചിയെയും മറ്റൊരു മകനെയും രാഘവന്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന വിവരമറിഞ്ഞാണ് എസ്.ഐ അരുണ്‍ മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാഞ്ഞിരക്കുണ്ടിലെ വീട്ടിലെത്തിയത്.ഭീഷണിപ്പെടുത്തുന്നത് എന്തിനാണെന്നു ചോദിച്ചപ്പോള്‍ രാഘവന്‍ തന്റെ വലതുകൈയില്‍ ആഴത്തില്‍ കടിച്ചു …

ഹണിറോസിനെതിരെ സ്ത്രീവിരുദ്ധ കമന്റ്; ഒരാള്‍ അറസ്റ്റില്‍, 30 പേര്‍ക്കെതിരെ കേസ്

കൊച്ചി: നടി ഹണിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീ വിരുദ്ധ കമന്റിട്ട സംഭവത്തില്‍ 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം, പനങ്ങാട് സ്വദേശി ഷാജിയെ കൊച്ചി പൊലീസ് അറസ്റ്റു ചെയ്തു. ഹണി റോസിന്റെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താണ് അറസ്റ്റു ചെയ്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കമന്റിട്ട ഫോണിന്റെ ഉടമയായ ഷാജിയെ കണ്ടെത്തിയത്.”ഒരു വ്യക്തി ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ മനഃപൂര്‍വ്വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കുകയാണെന്നാണ്” ഹണി റോസ് എഫ്.ബി പോസ്റ്റില്‍ …

ഇ.ഡി ചമഞ്ഞെത്തിയ സംഘം ബീഡിക്കമ്പനി ഉടമയുടെ വീട്ടില്‍ ‘റെയ്ഡ്’നടത്തി; സംഘം മടങ്ങിയത് ലക്ഷങ്ങളുമായി, വ്യാജ സംഘമാണെന്നു ബോധ്യമായതോടെ പൊലീസില്‍ പരാതി നല്‍കി, സംഘം എത്തിയത് 3.60 കോടി ലക്ഷ്യം വച്ചാണെന്നു സംശയം

പുത്തൂര്‍: ഇ.ഡി ചമഞ്ഞെത്തിയ സംഘം ബീഡി കമ്പനി ഉടമയുടെ വീട്ടില്‍ ‘റെയ്ഡ്’ നടത്തി ലക്ഷങ്ങളുമായി സ്ഥലം വിട്ടു. കര്‍ണ്ണാടകയിലെ പ്രമുഖ സ്വകാര്യ ബീഡി കമ്പനിയായ ‘ശൃംഗാരി’ ബീഡി കമ്പനി ഉടമ വിട്‌ള, കല്ലടുക്ക, ബൊളന്തൂരിലെ സുലൈമാന്‍ ഹാജിയുടെ പണമാണ് വ്യാജസംഘം തട്ടിയെടുത്തത്. ഇയാള്‍ നല്‍കിയ പരാതിയില്‍ വിട്‌ള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള കാറിലാണ് ഏഴു പേരടങ്ങിയ സംഘം എത്തിയത്. വീട്ടിലെത്തിയ ഉടന്‍ തമിഴ്‌നാട്ടില്‍ നിന്നു വന്ന ഇ.ഡി …