പീഡനശ്രമം തടഞ്ഞ പെണ്‍കുട്ടിയെ കഴുത്തുമുറുക്കി കൊന്ന പ്രതി അറസ്റ്റില്‍; കൃത്യം നടത്തിയത് ക്വാര്‍ട്ടേഴ്സിലെ നിത്യസന്ദര്‍ശകന്‍

മംഗ്ളൂരു: പീഡനശ്രമം ചെറുത്ത പതിമൂന്നുകാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. ബെളഗാവി, സ്വദേശിയും മംഗ്ളൂരു, പണമ്പൂര്‍, ജോക്കട്ടയില്‍ താമസക്കാരനുമായ പക്കീരപ്പ അണവപ്പ മാധവ(51)യെ ആണ് പണമ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ജോക്കട്ടയില്‍ ബന്ധുവിന്റെ കൂടെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് സംഭവം. പെണ്‍കുട്ടിയുടെ നാട്ടുകാരനും ബന്ധുവിന്റെ സുഹൃത്തുമാണ് അറസ്റ്റിലായ പക്കീരപ്പ. ഇയാള്‍ പെണ്‍കുട്ടി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലെ നിത്യ സന്ദര്‍ശകനാണ്. സംഭവദിവസം രാവിലെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു. ബന്ധു പണിക്കു പോയിരിക്കുകയായിരുന്നു. മറ്റാരും ഇല്ലെന്നു ഉറപ്പാക്കിയ പക്കീരപ്പ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ബഹളം വയ്ക്കുകയും ചെറുത്തു നില്‍ക്കുകയും ചെയ്തതോടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം സ്ഥലം വിടുകയായിരുന്നു. അയല്‍വാസിയാണ് പെണ്‍കുട്ടിയെ ക്വാര്‍ട്ടേഴ്‌സിനകത്ത് കൊല്ലപ്പെട്ട നിലയില്‍ ആദ്യം കണ്ടത്. അവര്‍ പെണ്‍കുട്ടിയുടെ മാതാവിനെയും ബന്ധുവിനെയും അറിയിച്ചു. പണമ്പൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചതും പ്രതിയെ അറസ്റ്റു ചെയ്തതും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page