കാസര്‍കോട്: ഒരാഴ്ച മുമ്പ് ഗള്‍ഫില്‍ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട വി എച്ച് പി പ്രവര്‍ത്തകന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഹൊസങ്കടിയിലെ പരേതനായ കമലാക്ഷ ഭണ്ഡാരിയുടെ മകന്‍ മഹേഷ് ഭണ്ഡാരി (42)യുടെ മൃതദേഹമാണ് വ്യാഴാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ച് സംസ്‌ക്കരിച്ചത്. മാതാവ്: പവനാക്ഷി. ഭാര്യ: യോഗിത. സഹോദരങ്ങള്‍: രവിരാജ, വിജയലക്ഷ്മി. മഹേഷ് ഭണ്ഡാരി നേരത്തെ കാസര്‍കോട്ടായിരുന്നു താമസം. ആ സമയത്ത് എസ് വി ടി ഫ്രണ്ട്‌സ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.