കാസര്‍കോട്: ആശുപത്രിയിലേയ്ക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ യുവതിയെ കാണാതായി. കൊറത്തിക്കുണ്ട് സ്വദേശിനിയായ 18 കാരിയെയാണ് കാണാതായത്. ബുധനാഴ്ച രാവിലെ ബേഡകം താലൂക്ക് ആശുപത്രിയിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കണ്ണൂര്‍ സ്വദേശിക്കൊപ്പം യുവതി ഉള്ളതായാണ് പൊലീസിനു ലഭിച്ച വിവരം.