മാര്‍ത്തോമ സന്നദ്ധ സുവിശേഷക സംഘം, സുവിശേഷ സേവികാ സംഘം വാര്‍ഷീക പൊതുയോഗവും, യാത്രയയപ്പും 15നു

-പി പി ചെറിയാന്‍ കാരോള്‍ട്ടന്‍ (ഡാളസ്): മാര്‍ത്തോമ സന്നദ്ധ സുവിശേഷക സംഘം മാര്‍ത്തോമാ സുവിശേഷ സേവികാ സംഘം സെന്റര്‍ എ സംയുക്ത സമ്മേളനവും വാര്‍ഷിക ജനറല്‍ ബോഡിയും 15നു രാവിലെ കാരോള്‍ട്ടന്‍ മാര്‍ത്തോമ ചര്‍ചില്‍ ആരംഭിക്കും.വാര്‍ഷിക പൊതു യോഗത്തിനുശേഷം സൗത്ത് സെന്ററില്‍ നിന്നും സ്ഥലം മാറി പോകുന്ന പട്ടക്കാരുടെ യാത്രയയപ്പ് സമ്മേളനവും ഉണ്ടായിരിക്കും.ഒക്കലഹോമ മാര്‍ത്തോമ ചര്‍ച്ച് വികാരി റവ ജോണ്‍ കെ യോഗത്തില്‍ പങ്കെടുക്കും. സമ്മേളനത്തില്‍ സെന്ററിലെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് സൗത്ത് സെന്റര്‍ എ അസോസിയേഷന്‍ …

ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലിന്റെ സൗജന്യ ബൈബിള്‍ പഠനം ഏപ്രില്‍ നാല് മുതല്‍

-പി പി ചെറിയാന്‍ കാരോള്‍ട്ടന്‍(ഡാളസ്): ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പല്‍ ലൈഫ് ഫോക്കസുമായി സഹകരിച്ച് സൗജന്യ ബൈബിള്‍ പഠന ക്ലാസുകള്‍ ആരംഭിക്കുന്നു. 2025 ഏപ്രില്‍ നാല് മുതല്‍ എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 7.30 മുതല്‍ 8.30 വരെയാണ് ക്ലാസ്സുകള്‍.ജീവിതത്തിലെ ഏത് സങ്കീര്‍ണ്ണ പ്രശ്‌നത്തിനും ദൈവ വചനത്തിലൂടെ ഉത്തരം കണ്ടെത്തുന്നതിനുള്ള ഒരു സമഗ്ര വേദപഠന പരിപാടിയാണ് ക്ലാസുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഡാലസ് തിയോളജിക്കല്‍ സെമിനാരി ഉള്‍പ്പെടെയുള്ള വേദപഠന ശാലകളില്‍ വേദശാസ്ത്ര പരിശീലനം ലഭിച്ച അധ്യാപകരാണ് ഫെലോഷിപ്പിന് നേതൃത്വം നല്‍കുന്നത്.

നവകേരളാ മലയാളി അസോ. ഓഫ് സൗത്ത് ഫ്‌ലോറിഡ, ഭാരവാഹികള്‍ ചുമതലയേറ്റു

-പി.പി ചെറിയാന്‍ സൗത്ത് ഫ്‌ലോറിഡ: നവകേരളാ മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ലോറിഡ, 2025ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ചുമതലയേറ്റു(പ്രസിഡന്റ് പനങ്ങായില്‍ ഏലിയാസ്, വൈസ്. പ്രസിഡന്റ് കുര്യന്‍ വര്‍ഗീസ്, സെക്രട്ടറി സജീവ് മാത്യു, ട്രഷറര്‍ രാജന്‍ ജോര്‍ജ്, ബിജോയ് ഡി. ജോസഫ്, ജോ. ട്രഷറര്‍ ഗോപന്‍ നായര്‍, കമ്മിറ്റി: ആനന്ദന്‍ നിരവേല്‍, ഷാന്റി വര്‍ഗ്ഗീസ്, ബിജോയ് സേവിയര്‍, സാജോ പെല്ലിശ്ശേരി, കുറിയക്കോസ്, എമേഴ്‌സണ്‍, ബിബിന്‍ ജോര്‍ജ്, പദ്മനാഭന്‍ കുന്നത്ത്, ദീപക് ആചാരി, ശിവകുമാര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍.

കുമ്പള ടൗണിന്റെ വാതിലടയ്ക്കരുതേ: രോദനവുമായി കുമ്പള

കുമ്പള: ദേശീയപാത നിര്‍മ്മാണം പുരോഗമിക്കവെ സപ്തഭാഷ സംഗമ ഭൂമിയുടെ കവാടം അടയ്ക്കരുതേ എന്ന അപേക്ഷയുമായി ജനപ്രതിനിധികളും, രാഷ്ട്രീയക്കാരും പൗരസമിതിയും, വ്യാപാരികളും രംഗത്ത്.കുമ്പള ടൗണിലൂടെ പോകുന്ന ആറുവരിപ്പാത പൂര്‍ത്തിയായാല്‍ ടൗണിലേക്കുള്ള വാതിലടയുമെന്നാണ് നാട്ടുകാരുടെയും, വ്യാപാരികളുടെയും നേരത്തെയുള്ള പരാതി. ദേശീയപാത നിര്‍മ്മാണം തുടങ്ങിയത് മുതലുള്ള നാട്ടുകാരുടെയും, വ്യാപാരികളുടെയും ഈ ആശങ്ക ബന്ധപ്പെട്ടവര്‍ ഗൗരവത്തിലെടുത്തില്ലെന്ന ആക്ഷേപവും ഉണ്ട്. ജില്ലയില്‍ ഒരു ടൗണും അടച്ചിട്ടുള്ള ദേശീയപാത നിര്‍മ്മാണം എവിടെയും ഇല്ലെന്ന് വ്യാപാരികള്‍ പറയുന്നു. കുമ്പളയില്‍ മാത്രമാണ് ഇങ്ങനെ ഒരു അവസ്ഥയുണ്ടായത്. ഈ വിഷയത്തില്‍ …

ആശാവര്‍ക്കര്‍മാരുടെ സമരം: ഒത്തുതീര്‍പ്പിനു സാധ്യത തെളിയുന്നു

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ 33 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ തുടരുന്ന സമരം ഒത്തു തീര്‍പ്പാക്കുന്നതിനുള്ള സാധ്യത തെളിഞ്ഞു. ഇതു സംബന്ധിച്ച് വെള്ളിയാഴ്ച വ്യക്തത ഉണ്ടായേക്കുമെന്നു സൂചനയുണ്ട്.ഒരു മാസത്തിലധികമായി സംസ്ഥാന ഭരണ സിരാകേന്ദ്രത്തിനു മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം ഒത്തു തീര്‍ക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അഭ്യര്‍ത്ഥനയോടു മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചിരുന്നു. എന്നാല്‍ ചര്‍ച്ച സംബന്ധിച്ചു ആശാവര്‍ക്കേഴ്‌സ് അസോസിയേഷന്‍ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അസോസിയേഷന്‍ പ്രസിഡണ്ട് വി.കെ സദാനന്ദന്‍ പറഞ്ഞു. എങ്കിലും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുണ്ടെന്നു അദ്ദേഹം വെളിപ്പെടുത്തി.

തീരദേശ സംരക്ഷണത്തിനും മദ്യ-മയക്കുമരുന്നിനെതിരെ ഗുജറാത്തില്‍ നിന്നു തിരുവനന്തപുരത്തേക്കു തീരദേശ രക്ഷാസേന ബോധവല്‍ക്കരണ റാലി; 27ന് കുമ്പളയില്‍

കുമ്പള: തീരദേശ സംരക്ഷണത്തെക്കുറിച്ചും മയക്കുമരുന്നു വിരുദ്ധ ബോധവല്‍ക്കരണത്തിനും കേന്ദ്ര ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് ഗുജറാത്തില്‍ നിന്നു തിരുവനന്തപുരത്തേക്കാരംഭിച്ച തീരദേശ സൈക്കിള്‍ റാലി മാര്‍ച്ച് 27ന് രാവിലെ കുമ്പളയിലെത്തും. കുമ്പള കണിപുര ക്ഷേത്രത്തില്‍ സംഘത്തെ ക്ഷേത്ര ഭരണസമിതിയും നാട്ടുകാരും ചേര്‍ന്ന് സ്വീകരിക്കും. ഇതു സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ക്കു കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ ഡിഐജി ആര്‍ പൊന്നി വെള്ളിയാഴ്ച രാവിലെ കണിപുര ക്ഷേത്രത്തിലെത്തി ഭാരവാഹികളുമായി ചര്‍ച്ച നടത്തി.ക്ഷേത്രം എക്സി. ഓഫീസര്‍ ദയാരാജ, മാനേജര്‍ രാജശേഖര എ.സി, ബ്രഹ്‌മകലശ കമ്മിറ്റി ജന. …

സ്‌കൂട്ടറില്‍ വാനിടിച്ച് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍: കോളേജിലേക്ക് പോകുന്നതിനിടയില്‍ സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മട്ടന്നൂര്‍ കോണ്‍കോഡ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കെ.ടി റസല്‍ (19) ആണ് മരിച്ചത്. വേങ്ങാട്, കൂരിയാട്ടെ ടി.കെ അബ്ദുല്‍ റസാഖ്-സലീന ദമ്പതികളുടെ മകനാണ്. വ്യാഴാഴ്ച രാവിലെ കോളേജിലേക്ക് പോകുന്നതിനിടയില്‍ പനയത്താം പറമ്പിനടുത്ത്, മത്തിപ്പാറയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ രാത്രി പത്തു മണിയോടെയാണ് മരണം സംഭവിച്ചത്. സഹോദരന്‍: റയാന്‍ (വട്ടിപ്രം യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥി), കോണ്‍ഗ്രസ് (എസ്) ജില്ലാ …

പുളിപ്പറമ്പിലെ ആരംഭന്‍ സ്‌നേഹ മെര്‍ളി

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍; പിടിയിലായത് സിപിഐ നേതാവിനെ ആക്രമിച്ച കേസിലെ പ്രതി

പയ്യന്നൂര്‍: പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച 23കാരി അറസ്റ്റില്‍. തളിപ്പറമ്പ്, പുളിപ്പറമ്പിലെ ആരംഭന്‍ സ്‌നേഹ മെര്‍ളി (23)യെയാണ് തളിപ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയും സംഘവും അറസ്റ്റു ചെയ്തത്. സമാനമായ മറ്റൊരു കേസില്‍ പ്രതിയായിരുന്ന സ്‌നേഹ സിപിഐ നേതാവ് കോമത്ത് മുരളിയെ ആക്രമിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.ഇപ്പോഴത്തെ പീഡന സംഭവം പുറത്തായത് പെണ്‍കുട്ടിയുടെ അധ്യാപികയുടെ സമയോചിതമായ ഇടപെടലിലൂടെയാണ്. വിദ്യാര്‍ത്ഥിനിയുടെ ബാഗില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സംശയം ഉയര്‍ന്നത്. അധ്യാപിക വിവരം രക്ഷിതാക്കളെയും ചൈല്‍ഡ് ലൈന്‍ …

കാസര്‍കോട് അലൈന്‍സ് ഇന്റര്‍നാഷണലിന് ഹാട്രിക് നേട്ടം

കാസര്‍കോട്: കാസര്‍കോട് അലൈന്‍സ് ഇന്റര്‍നാഷണലിന് ഹാട്രിക് നേട്ടം.ഒരു വര്‍ഷത്തെ വിദ്യാഭ്യാസ-കലാ-കായിക-സാംസ്‌കാരിക മേഖലകളിലെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അവാര്‍ഡ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കാസര്‍കോട് യൂണിറ്റ് അവാര്‍ഡ് നേടുന്നത്.ചടങ്ങ് ഡി.ജി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹാഫിസ് അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. കാസര്‍കോട് ക്ലബ്ബില്‍ നിന്നു റഫീഖ് എസ്, സമീര്‍ ആമസോണിക്, നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു. റഫീഖിനെ മേഖലാ ചെയര്‍മാനായും സമീറിനെ അലൈന്‍സ് ജില്ലാ ചെയര്‍മാനായും തിരഞ്ഞെടുത്തു.

ഇനി ജീവിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് വൃദ്ധമാതാവിനു നേരെ കത്തിവീശി; വിസ പുതുക്കാന്‍ ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയ മകന്‍ വധശ്രമ കേസില്‍ അറസ്റ്റില്‍

കാസര്‍കോട്: മകള്‍ക്കും മകളുടെ മക്കള്‍ക്കും ഒപ്പം താമസിക്കുന്ന വൃദ്ധ മാതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച മകന്‍ വധശ്രമക്കേസില്‍ അറസ്റ്റില്‍. ബാര, മുല്ലച്ചേരി, വാഴുന്നോര്‍ വളപ്പിലെ രാജീവ (40)നെയാണ് മേല്‍പ്പറമ്പ് എസ്.ഐ കെ. വേലായുധന്‍ അറസ്റ്റു ചെയ്തത്.മാതാവ് മാണി (72) നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. വിസ പുതുക്കേണ്ടുന്നതിനാല്‍ രാജീവന്‍ അടുത്തിടെയാണ് ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയത്. അതിനു ശേഷം സ്വത്തിന്റെ പേരില്‍ പല തവണ മാതാവിനെ ഉപദ്രവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയിലും അക്രമം നടന്നതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് …

ബദിബാഗിലുവിലെ മാധവി അന്തരിച്ചു

നുള്ളിപ്പാടി: ബദിബാഗിലു മാധവി നിവാസിലെ പരേതനായ കെ. ചന്ദയുടെ ഭാര്യ മാധവി (80) അന്തരിച്ചു. മക്കള്‍: വസന്തന്‍ ബദിബാഗിലു, തിലക, ഗണേഷ് കുമാര്‍ ബദിബാഗിലു. മരുമക്കള്‍: തനുജ, സീമന്തി. സംസ്‌കാരം രണ്ടു മണിക്ക് പാറക്കട്ട ശ്മാശനത്തില്‍.

ബളാലില്‍ ഭൂതപ്പാനിയുടെ ആക്രമണം; രണ്ടു പേര്‍ക്ക് ഗുരുതരം, വെള്ളത്തില്‍ ചാടിയ ആള്‍ക്കും കുത്തേറ്റു

കാസര്‍കോട്: ബളാലില്‍ ഭൂതപ്പാനിയുടെ ആക്രമണം. രണ്ടു പേരെ ഗുരുതര നിലയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനകപ്പള്ളി, ചാമക്കാലില്‍ തോമസ് (52), ക്ലായിക്കോട്ടെ സുജിത്ത് (55) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ബളാല്‍, അത്തിക്കടവിലാണ് സംഭവം. മരംമുറി തൊഴിലാളികളാണ് ആക്രമത്തിനു ഇരയായത്. വ്യാഴാഴ്ച തുടങ്ങിയ പണി വെള്ളിയാഴ്ച രാവിലെ ഏഴു പേരടങ്ങുന്ന സംഘം പുനരാരംഭിച്ചതിനു പിന്നാലെ ഭൂതപ്പാനികള്‍ കൂട്ടത്തോടെയെത്തി ആക്രമിക്കുകയായിരുന്നു. തൊഴിലാളികളില്‍ ഒരാള്‍ വെള്ളത്തില്‍ ചാടിയെങ്കിലും ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

കാസര്‍കോട്ട് വീണ്ടും ബൈക്ക് മോഷണം; പാറക്കട്ടയില്‍ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കാണാനില്ല

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും ബൈക്ക് മോഷണം. പാറക്കട്ട ആരോഗ്യ കേന്ദ്രത്തിനു സമീപത്തെ ശരണപ്പയുടെ ബൈക്കാണ് കഴിഞ്ഞ ദിവസം കാണാതായത്. വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടതായിരുന്നു. രാവിലെ എഴുന്നേറ്റപ്പോഴാണ് ബൈക്ക് കാണാതായ കാര്യം വീട്ടുകാര്‍ അറിഞ്ഞത്. ശരണപ്പയുടെ പരാതിയിന്മേല്‍ പൊലീസ് കേസെടുത്തു.

വനിതാ ഡോക്ടര്‍ വീട്ടിനകത്ത് മരിച്ച നിലയില്‍; കഴുത്തില്‍ ആഴത്തിലുള്ള മുറിവ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദന്തഡോക്ടറെ വീട്ടിനകത്തു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാമം സ്വദേശി സൗമ്യയാണ് മരിച്ചത്. വീട്ടിനകത്തു കിടപ്പു മുറിയിലാണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവ് കാണപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോക്ടറും അഭിഭാഷകയായ ഭാര്യയും രണ്ടു മക്കളും മരിച്ച സംഭവം; കാരണം കടബാധ്യത ചെന്നൈ: ഡോക്ടറെയും അഭിഭാഷകയായ ഭാര്യയെയും രണ്ടു മക്കളെയും വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നില്‍ 5 കോടി രൂപയുടെ കടബാധ്യതയാണെന്നു പൊലീസ് അന്വേഷണത്തില്‍ …

ഒറ്റ നമ്പര്‍ ചൂതാട്ടം; 6,920 രൂപയുമായി യുവതി അറസ്റ്റില്‍

കാസര്‍കോട്: ഒറ്റ നമ്പര്‍ ചൂതാട്ടം നടത്തുകയായിരുന്ന യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട്, കൊവ്വല്‍പ്പള്ളിയിലെ ഷാജിയുടെ ഭാര്യ കെ.വി ലത (48)യെ ആണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാര്‍ അറസ്റ്റു ചെയ്തത്. അലാമിപ്പള്ളി ഇസ്ലാമിയ എ.എല്‍.പി സ്‌കൂളിനു സമീപത്തെ പെട്ടിക്കടയ്ക്കു സമീപത്തു വച്ചാണ് ലതയെ അറസ്റ്റു ചെയ്തത്. കളിക്കളത്തില്‍ നിന്നു 6,920 രൂപയും പിടികൂടി.

കുമ്പളയില്‍ തെയ്യം കലാകാരനെ കാണാതായി

കാസര്‍കോട്: കുമ്പളയിലെ തെയ്യം കലാകാരനെ കാണാതായതായി പരാതി. പേരാല്‍, കണ്ണൂര്‍, ചൊടാലയിലെ ഉമേശി(27)നെയാണ് കാണാതായത്. ഫെബ്രുവരി 16ന് വീട്ടില്‍ നിന്നു ഇറങ്ങിപ്പോയതിനു ശേഷം തിരിച്ചെത്തിയിട്ടില്ലെന്നു സഹോദരി കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നു സഹോദരി പറഞ്ഞു. ഉമേശിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 04998 213037 എന്ന ഫോണ്‍ നമ്പരില്‍ അറിയിക്കണമെന്ന് കുമ്പള പൊലീസ് പറഞ്ഞു.

ആണ്ടി മുസോറും പാറ്റേട്ടിയും | Kookkanam Rahman

പ്രക്കാനത്തെ ആളുകള്‍ക്ക് പല പ്രത്യേകതകളുമുണ്ടായിരുന്നു.വെളുത്ത നിറമുള്ള വ്യക്തികളെ കറുത്തമ്പു കാരിക്കുട്ടി കാരിച്ചി, കറുത്ത നിറമുള്ള ആളുകളെ വെളുത്തമ്പു, വെള്ളച്ചി എന്നിങ്ങനെയൊക്കെയാണ് പേരിടല്‍. ഈ പ്രദേശത്തിന്റെ തെക്കുഭാഗത്ത് താമസിക്കുന്ന ചെറിയക്കന്‍,വാണിയന്‍ കണ്ണന്‍ എന്നിവരും, വടക്കുഭാഗത്തെ കാരിക്കുട്ടിയും സാമ്പത്തികമായി ഉയര്‍ന്ന ഭദ്രത ഉള്ളവരായിരുന്നു.വലിയ ഭൂ ഉടമയായ കാരിക്കുട്ടി തന്റെ ഭൂമിയില്‍ വീടുകെട്ടി താമസിക്കാന്‍ ചിലര്‍ക്ക് അനുവാദം നല്‍കിയിരുന്നു. നങ്കന്‍ രാമന്‍, തവളച്ചന്തു, കറുത്ത കണ്ണന്‍ എന്നിവര്‍ക്കു അടുത്തടുത്തായി കുടില്‍ കെട്ടി താമസിക്കാന്‍ സൗകര്യമൊരുക്കിക്കൊടുത്തിരുന്നു. ചെറിയക്കന്‍ മുസോര്‍ക്ക് എഴുത്തും വായനയൊന്നുമറിയില്ല.സ്വത്തും പണവും …

കുപ്രസിദ്ധ ക്രിമിനല്‍ സംഘം മംഗ്‌ളൂരുവില്‍ അറസ്റ്റില്‍; പിടിയിലായത് 112 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതി കുന്നുംകൈയിലെ നൗഫല്‍, മംഗല്‍പാടി സ്വദേശിയും 13 കേസുകളില്‍ പ്രതിയുമായ തോക്ക് ലത്തീഫ്, നിരവധി കേസുകളിലെ പ്രതികളായ മൊറത്തണയിലെ മുഹമ്മദ് അസ്‌കര്‍, മുഹമ്മദ് സാലി, സുങ്കതക്കട്ട കുരുടപ്പദവിലെ മന്‍സൂര്‍ എന്നിവര്‍, 12.895 കിലോ കഞ്ചാവും പിസ്റ്റ്യൂളുകളും വെടിയുണ്ടകളും കണ്ടെടുത്തു

മംഗ്‌ളൂരു: കാസര്‍കോട് ജില്ലക്കാരായ കുപ്രസിദ്ധ ക്രിമിനല്‍ സംഘത്തെ മംഗ്‌ളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.മംഗല്‍പാടി സ്വദേശിയും നിലവില്‍ മലപ്പുറം കൊണ്ടോട്ടിയില്‍ താമസക്കാരനുമായ അബ്ദുല്‍ ലത്തീഫ് എന്ന തോക്ക് ലത്തീഫി(24)നെ മംഗ്‌ളൂരു നഗരത്തില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 12.895 കിലോ കഞ്ചാവും കടത്തിനു ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തു. തോക്ക് കേസ് ഉള്‍പ്പെടെ 13 കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുന്നും കൈ സ്വദേശിയും കാഞ്ഞങ്ങാട്ട് താമസക്കാരനുമായ നൗഫല്‍ …