കണ്ണൂര്‍: ഓട്ടോ റിക്ഷ വിതരണ സ്ഥാപനത്തിന്റെ പന്ത്രണ്ടര ലക്ഷം രൂപയുമായി മുങ്ങിയ ജീവനക്കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍, കീഴ്ത്തള്ളി പൊലീസ് ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ എ കെ അഖിലി(29)നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. തോട്ടടയിലെ ആപ്പെ പിയാജിയോ സ്ഥാപനത്തിന്റെ പാര്‍ട്ണറായ ചെട്ടിപ്പീടികയിലെ പി ഉമേഷ് കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരന്റെ എന്ന സ്ഥാപനത്തിന്റെ പയ്യന്നൂര്‍ ബ്രാഞ്ചിലെ അസി. മാനേജരാണ് അഖില്‍. സ്ഥാപനത്തില്‍ നിന്നു 3,29,560 രൂപയും ഓട്ടോ റിക്ഷ ബുക്ക് ചെയ്തവരില്‍ നിന്നു ലഭിച്ച എട്ടു ലക്ഷത്തില്‍പ്പരം രൂപയുമായാണ് അഖില്‍ മുങ്ങിയത്. ഇതോടെയാണ് സ്ഥാപന ഉടമ പൊലീസില്‍ പരാതി നല്‍കിയത്.