ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി

കാസര്‍കോട്: ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്താണെന്നു സംശയിക്കുന്നു, യുവാവ് സഹോദരന്റെ വീട്ടില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുമ്പള, മീങ്ങോത്തെ പൊന്നപ്പന്റെ മകന്‍ സജുലാല്‍ (38)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സഹോദരന്‍ സജുവിന്റെ വീട്ടിനുള്ളിലാണ് തൂങ്ങിയത്. പരിസരവാസികള്‍ ചേര്‍ന്ന് ഉടന്‍ തന്നെ താഴെയിറക്കി ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അമ്പലത്തറ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. സജുലാലിന്റെ ഭാര്യയും കൊല്ലം സ്വദേശിനിയുമായ യുവതി മാസങ്ങള്‍ക്കു മുമ്പ് പിണങ്ങിപ്പോയിരുന്നു. 9,4 വയസ്സുള്ള രണ്ടു മക്കളെ …

കുമ്പള ഷിറിയയില്‍ കാറുകള്‍ കൂട്ടിയിടിച്ചു പരിക്കേറ്റ നഫീസ മരിച്ചു

കാഞ്ഞങ്ങാട്: മുട്ടം ഷിറിയയില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ 62കാരി മരിച്ചു.കാഞ്ഞങ്ങാട്, കൊവ്വല്‍പ്പള്ളി മന്ന്യോട്ടെ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിനടുത്തു താമസക്കാരിയായ നഫീസ(62)യാണ് മരിച്ചത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ മറ്റു നാലു പേര്‍ ചികിത്സയിലാണ്.മംഗ്‌ളൂരുവില്‍ ചികിത്സയിലുള്ള മരുമകളുടെ പിതാവിനെ സന്ദര്‍ശിച്ചു ബന്ധുക്കളോടൊപ്പം മടങ്ങുന്നതിനിടയില്‍ കുമ്പള ഷിറിയക്കടുത്തായിരുന്നു അപകടം. പരേതനായ അബൂബക്കറുടെ ഭാര്യയാണ് നഫീസ.

അന്‍വറിന്റെ പോരാട്ടം വന്യമൃഗങ്ങള്‍ക്കെതിരെയോ, സിപിഎമ്മിലെ വന്യമൃഗങ്ങള്‍ക്കെതിരെയോ?: വി മുരളീധരന്‍

തിരുവനന്തപുരം: അന്‍വറിന്റെ പോരാട്ടം വന്യമൃഗങ്ങള്‍ക്കെതിരെയോ, അതോ സിപിഎം വന്യമൃഗങ്ങള്‍ക്കെതിരെയോ എന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരന്‍ ആരാഞ്ഞു.ആഭ്യന്തര വകുപ്പിലെ അധോലോക സംഘത്തിനെതിരെ പോരാട്ടമാരംഭിച്ച അന്‍വര്‍ വന്യമൃഗങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് എം.എല്‍.എ സ്ഥാനത്തു നിന്നുള്ള രാജിയെന്നു പറയുന്നു. ഇന്‍ഡി മുന്നണിയുമായി സഹകരിക്കുമെന്നു പറയുന്ന അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസും മമതാ ബാനര്‍ജിയും ഇന്‍ഡി മുന്നണിയുമായി സഹകരിക്കാതായിട്ടു കുറേക്കാലമായെന്ന് ഇതുവരെ അറിഞ്ഞില്ലേ എന്നു മുരളീധരന്‍ ചോദിച്ചു.സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ കോടികളുടെ അഴിമതി നടന്നുവെന്ന എസ്എഫ്‌ഐ.ഒ കണ്ടെത്തല്‍ ഗുരുതരമാണെന്നു അദ്ദേഹം …

ആദൂര്‍ ശ്രീ ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം 19 മുതല്‍

കാസര്‍കോട്: ആദൂര്‍ ശ്രീ ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം 19നാരംഭിക്കും. 24നു രാവിലെ പുന്നക്കാല്‍ ഭഗവതിയുടെയും ഉച്ചൂളിക്കടവത്ത് ഭഗവതിയുടെയും ആയിറ്റി ഭഗവതിയുടെയും തിരുമുടി ഉയരും. രാത്രി കൊടിയിറങ്ങും.19നു രാവിലെ ദീപവും തിരിയും എഴുന്നള്ളത്തും കൊടിമരം നാട്ടലും സരസ്വതി മണ്ഡപം ഉദ്ഘാടനവും നടക്കും. തുടര്‍ന്നു കൊടിയേറ്റം, കലവറ ഘോഷയാത്ര, ഗീതാപാരായണം 20നു പുലര്‍ച്ചെ രണ്ടുവരെ വിവിധ തെയ്യങ്ങളുടെ ഉച്ചത്തോറ്റം, തുടങ്ങല്‍ എന്നിവയുണ്ടാകും. 19നു ഉച്ചയ്ക്കു സാംസ്‌കാരിക സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും.ചിന്മയ മിഷന്‍ കേരള മേധാവി …

സംശയം തോന്നാതിരിക്കുവാന്‍ കുഞ്ഞിനെ കൂടെ കൂട്ടി; മഞ്ചക്കല്ലില്‍ മയക്കുമരുന്നുമായി പിടിയിലായ 4 പേരില്‍ കോട്ടക്കണ്ണിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ദമ്പതികളും, സംഘം ഇതിനു മുമ്പും മയക്കുമരുന്നു കടത്തിയതായി സംശയമെന്ന് പൊലീസ്, സ്ത്രീകളുടെ കരച്ചില്‍ നാടകം എസ്.ഐ പൊളിച്ചു കൊടുത്തു.

കാസര്‍കോട്: ബംഗ്‌ളൂരുവില്‍ നിന്നു കാസര്‍കോട്ടേക്ക് കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എ.യുമായി അറസ്റ്റിലായ സംഘം നേരത്തെയും മയക്കുമരുന്നു കടത്തിയതായി സംശയം ഉണ്ടെന്നു പൊലീസ്. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു.മുളിയാര്‍ മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ് സഹദ് (26), കാസര്‍കോട്, കോട്ടക്കണ്ണിയില്‍ പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ഷാനവാസ് (50), ഇയാളുടെ ഭാര്യ ഷരീഫ (40), ചെമ്മനാട് മൂഡംബയല്‍ എം.എഫ് മന്‍സിലില്‍ മുനീറിന്റെ ഭാര്യ പി.എം ഷുഹൈബ (38) എന്നിവരാണ് തിങ്കളാഴ്ച പുലര്‍ച്ചെ 5.45ന് ബോവിക്കാനം-ഇരിയണ്ണി റോഡ് മഞ്ചക്കല്ലില്‍ …

മുട്ടം ഷിറിയയില്‍ വാഹനാപകടം, കാഞ്ഞങ്ങാട് സ്വദേശിനിയുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

കാസര്‍കോട്: കാസര്‍കോട്- മംഗളൂരു ദേശീയപാതയില്‍ കുമ്പള, ഷിറിയ മുട്ടത്ത് കാറപകടം. അഞ്ച്‌പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കാഞ്ഞങ്ങാട് സ്വദേശിനി നഫീസയേയും കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയേയും മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ കാറില്‍ ഉണ്ടായിരുന്നവരെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

പീച്ചി ഡാം റിസര്‍വോയര്‍ ദുരന്തം; ആന്‍ഗ്രേസ് കൂടി മരിച്ചു; മരണം രണ്ടായി

തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ വീണ് ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിനി കൂടി മരിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പട്ടിക്കാട്, ചാണോത്ത് സ്വദേശിനിയായ ആന്‍ഗ്രേസ് (16)ആണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. തൃശൂര്‍ സെന്റ് ക്ലെയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ആന്‍ ഗ്രേസ്. പട്ടിക്കാട് സ്വദേശിനി അലീന ഞായറാഴ്ച അര്‍ധരാത്രിയോടെ മരണപ്പെട്ടു. അപകടത്തില്‍പ്പെട്ട പട്ടിക്കാട് സ്വദേശിനി എറിന്‍(16), പീച്ചി സ്വദേശി നിനിമ (16) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. …

സീതാംഗോളിയില്‍ കുഴല്‍ക്കിണര്‍ കരാറുകാരനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസിന്റെ വിചാരണ തുടങ്ങുന്നു; കല്യോട്ട് ഇരട്ട കൊലക്കേസില്‍ സിബിഐക്കു വേണ്ടി ഹാജരായ കെ. പത്മനാഭന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

കാസര്‍കോട്: സീതാംഗോളി ചൗക്കോട് പീലിപ്പള്ളത്തെ കുഴല്‍കിണര്‍ കരാറുകാരന്‍ തോമസ് ക്രാസ്ത കൊലക്കേസിന്റെ വിചാരണ ആരംഭിക്കുന്നു. ഇതിനു മുന്നോടിയായി ഉദുമ സ്വദേശിയായ കെ. പത്മനാഭനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. ക്രാസ്തയുടെ ഭാര്യയും രണ്ടു മക്കളും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പത്മനാഭനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു കൊണ്ട് ഉത്തരവായത്.കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ കെ.പത്മനാഭന്‍ സിബിഐയുടെ പ്രോസിക്യൂഷന്‍ അസിസ്റ്റന്റായിരുന്നു. 2023 ജൂണ്‍ എട്ടിനാണ് വീട്ടില്‍ തനിച്ച് താമസിക്കുന്ന തോമസ് ക്രാസ്ത (62) കൊല്ലപ്പെട്ടത്. തലയ്ക്ക് അടിച്ചു …

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

തിരുവല്ല: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കവിയൂര്‍ എന്‍എസ്എസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വള്ളംകുളം നന്നൂരിലെ അലീന മോഹന്‍ (17) ആണ് മരിച്ചത്.മുത്തശ്ശിക്കൊപ്പമാണ് അലീന താമസിച്ചിരുന്നത്. അലീനയുടെ കിടപ്പുമുറിയില്‍ നിന്നു ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ഇതിന്റെ ഉളളടക്കം പുറത്തുവിട്ടിട്ടില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണത്തില്‍ വ്യക്തത വരുകയുള്ളുവെന്നു പൊലീസ് പറഞ്ഞു.

സിനിമാ തീയേറ്ററിനുള്ളില്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം: കൊല്ലം, ചിതറയില്‍ സിനിമാ തീയേറ്ററിനകത്ത് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂരിയാട് സ്വദേശിയായ അന്‍സാര്‍(22) ആണ് ജീവനൊടുക്കിയത്. കാഞ്ഞിരത്തിന്‍മൂട് ശ്രീധന്യാ സിനിമാസിലെ ജീവനക്കാരനാണ് അന്‍സാര്‍. രാവിലെ തീയേറ്ററിലെത്തിയ മറ്റൊരു ജീവനക്കാരനാണ് അന്‍സാറിന്റെ മൃതദേഹം ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.ചിതറ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

പെരിയ ഇരട്ടക്കൊലക്കേസ്; പത്തു പ്രതികളെ വെറുതെ വിട്ടതിനു അപ്പീല്‍ നല്‍കാന്‍ സിബിഐ കേന്ദ്രാനുമതി തേടി, നേതാക്കളുടെ ശിക്ഷ മരവിപ്പിച്ചതിനു എതിരെ അപ്പീലിനു ഒരുക്കം

കൊച്ചി: കാസര്‍കോട്, പെരിയ, കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പത്തു പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കാന്‍ സിബിഐ തീരുമാനിച്ചു. ഇതിനു മുന്നോടിയായി സിബിഐ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി. പ്രതികള്‍ക്കെതിരെ ചുമത്തിയ ഐപിസി 201, 148 എന്നീ വകുപ്പുകള്‍ വിചാരണ കോടതി ഒഴിവാക്കിയതും അപ്പീലില്‍ ചോദ്യം ചെയ്യാനാണ് സിബിഐയുടെ തീരുമാനം.സിപിഎം നേതാക്കളായ നാലുപേരുടെ ശിക്ഷ മരവിപ്പിച്ചതും അപ്പീലില്‍ ചോദ്യം ചെയ്യാനും സിബിഐ തീരുമാനിച്ചു.

നീലേശ്വരം കേണമംഗലം കഴകം ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടം; നവ്യാനുഭവമായി മെഗാ തിരുവാതിര

നീലേശ്വരം: കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ധനുമാസത്തിലെ തിരുവാതിര നാളില്‍ 700 അംഗനമാര്‍ പങ്കെടുത്ത മെഗാതിരുവാതിര ക്ഷേത്രാങ്കണത്തില്‍ അരങ്ങേറി.മെഗാതിരുവാതിര കാണുന്നതിന് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകള്‍ ക്ഷേത്രാങ്കണത്തിലെത്തിയിരുന്നു. പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായി നടന്ന മെഗാ തിരുവാതിര പള്ളിക്കരയില്‍ ഉത്സവാന്തരീക്ഷം പകര്‍ന്നുകേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തില്‍ നടക്കാന്‍ പോകുന്ന പെരുങ്കളിയാട്ടത്തിന്റെ ഭാഗമായാണ് തിരുവാതിര അരങ്ങിലെത്തിയത്. അഞ്ചു വയസ്സുള്ള അനിന മുതല്‍ 60 വയസ്സുള്ള തങ്കമണി വരെ ധനുമാസ തിരുവാതിരയില്‍ അണിചേര്‍ന്നു. ഗായിക നിരഞ്ജനി ജയരാജ്, ഡോ. നീന …

സിപിഎം ജില്ലാ സമ്മേളനം: ജില്ല ഉത്സവാന്തരീക്ഷത്തിലേക്ക്; സെമിനാറില്‍ കായിക-കലാ-സിനിമാ പരിപാടികള്‍ക്ക് 14നു തുടക്കം

കാഞ്ഞങ്ങാട്: ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന സിപിഎം ജില്ലാസമ്മേളനത്തിനു മുന്നോടിയായുള്ള സെമിനാറുകള്‍ക്ക് 14ന് തുടക്കം കുറിക്കും. 14 മുതല്‍ എല്ലാ ഏരിയകളിലും നടക്കുന്ന സെമിനാറുകളില്‍പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.14ന് വൈകിട്ട് നീലേശ്വരം ആരാധന ഓഡിറ്റോറിയത്തില്‍ സി രവീന്ദ്രനാഥും അന്ന് വൈകിട്ട് ചുള്ളിക്കരയില്‍ ദിനേശന്‍ പുത്തലത്തും 18ന് കുറ്റിക്കോലില്‍ ഡോ. ടി എന്‍ സീമയും, 20ന് പെരിയാട്ടടുക്കത്ത് എം സ്വരാജും 21ന് കാലിക്കടവില്‍ ജോണ്‍ ബ്രിട്ടാസും 22ന് കാഞ്ഞങ്ങാട്ട് മീനാക്ഷി മുഖര്‍ജിയും 23ന് കാഞ്ഞങ്ങാട് നടക്കുന്ന കുടുംബസംഗമത്തില്‍ വി …

മംഗല്‍പ്പാടി-കുമ്പള സി പി എമ്മില്‍ കൂട്ടരാജി; സി ഐ ടി യു നേതാവടക്കം 11 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ മംഗല്‍പ്പാടി-കുമ്പള സി പി എമ്മില്‍ കൂട്ടരാജി. സി ഐ ടി യു നേതാവടക്കം 11 പേര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കാസര്‍കോട് ഡി സി സി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. സി ഐ ടി യു ഏരിയ ജോയിന്റ് സെക്രട്ടറി, ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫാറൂഖ് ഷിറിയയുടെ നേതത്വത്തിലാണ് ഇവര്‍ സി പി എം വിട്ട് …

യൂത്ത് ഫോര്‍ ഉദുമ നിലവില്‍ വന്നു

കാസര്‍കോട്: യൂത്ത് ഫോര്‍ ഉദുമ വളണ്ടറി ആക്ഷന്‍ സന്നദ്ധ സേന രൂപീകരിച്ചു.ഉദുമ നിയോജക മണ്ഡലത്തില്‍ ആവിഷ്‌കരിക്കുന്ന സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ യുവാക്കളുടെ കഴിവുകളും കാഴ്ചപ്പാടുകളും മനോഭാവങ്ങളും വളര്‍ത്തിയെടുക്കാനും അവരെ മികച്ച പൗരന്മാരാക്കാനും ലക്ഷ്യമിട്ടാണ് പരിപാടി ആവിഷ്‌കരിച്ചത്. സി.എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു.യുവ പദ്ധതിയുടെ ലോഗോ സാമൂഹിക സന്നദ്ധ സേന ഡയറക്ടറേറ്റ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ എലിസബത്ത് മിനു മാത്യുസ്, യൂത്ത് ലീഡര്‍ഷിപ് അക്കാദമി പ്രോജക്ട് മാനേജര്‍ കാര്‍ത്തിക് ഗോപാല്‍, സച്ച്ദേവ് എസ് നാഥ് എന്നിവര്‍ക്ക് …

4 ഔണ്‍സ് വരെ കഞ്ചാവ് കൈവശം വച്ചാല്‍ അറസ്റ്റ് ചെയ്യരുതെന്നു ഡാളസ് പോലീസിന് നിര്‍ദേശം

Author – പി പി ചെറിയാന്‍ ഡാളസ്: 4 ഔണ്‍സ് വരെ കഞ്ചാവ് കൈവശം വയ്ക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്നു ഡാളസ് പോലീസിനോട് നിര്‍ദ്ദേശിച്ചു .രണ്ട് ഔണ്‍സില്‍ താഴെ കഞ്ചാവ് കൈവശം വയ്ക്കുന്ന ആളുകളെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്ന മുന്‍ നിര്‍ദേശം..’ഡാളസ് ഫ്രീഡം ആക്ട്’ എന്നു പിന്തുണയ്ക്കുന്നവര്‍ വിളിക്കുന്ന പ്രൊപ്പോസിഷന്‍ ആര്‍ ആക്ട് , നവംബറിലെ തിരഞ്ഞെടുപ്പില്‍ 66% വോട്ടോടെ പാസായിരുന്നു .കഴിഞ്ഞ വര്‍ഷം, മുന്‍ ഡാളസ് പോലീസ് മേധാവി എഡ്ഡി ഗാര്‍സിയ ഈ നിര്‍ദ്ദേശം പൊതു …

പശുക്കളുടെ അകിട് അറുത്തുമാറ്റി; ഒരാള്‍ അറസ്റ്റില്‍, കര്‍ണ്ണാടകയില്‍ പ്രതിഷേധം ശക്തം

ബംഗ്‌ളൂരു: മദ്യലഹരിയില്‍ തൊഴുത്തില്‍ കയറി പശുക്കളുടെ അകിടു മുറിച്ചു മാറ്റിയ യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടക ചാമരാജ് പേട്ടിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ ബീഹാര്‍ സ്വദേശിയായ സയ്യിദ് നസ്‌റു (30)എന്നയാളെ അറസ്റ്റു ചെയ്തു.ഞായറാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റിനാസ്പദമായ സംഭവം. തൊഴുത്തില്‍ കയറി അക്രമി മൂര്‍ച്ഛയേറിയ ബ്ലേഡുപയോഗിച്ച് മൂന്നു പശുക്കളുടെ അകിടാണ് മുറിച്ചു മാറ്റിയത്.സംഭവം വലിയ പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു. പ്രശ്‌നത്തില്‍ ഇടപെട്ട മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റക്കാരെ ഉടന്‍ കണ്ടെത്താന്‍ ബംഗ്‌ളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ദയാനന്ദയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.പശുക്കളുടെ ഉടമയ്ക് …

മകരജ്യോതി നാളെ; വ്യാജ തിരിച്ചറിയല്‍ കാര്‍ഡും വയര്‍ലെസ് സെറ്റുകളുമായി കര്‍ണ്ണാടക സ്വദേശിയും കൂട്ടാളികളും പിടിയില്‍

പത്തനംതിട്ട: മകരജ്യോതി തെളിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും വയര്‍ലെസ് സെറ്റുകളുമായി അഞ്ചു പേര്‍ പിടിയില്‍. കര്‍ണ്ണാടക സ്വദേശിയെന്നു സംശയിക്കുന്ന രാഘവേന്ദ്ര പ്രഭാകറും മലേഷ്യയില്‍ നിന്നുള്ള നാലു പേരുമാണ് പിടിയിലായത്. കര്‍ണ്ണാടക, മാണ്ഡി പൊലീസിന്റെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡാണ് ഇയാളില്‍ നിന്നു പിടികൂടിയത്. രണ്ടു വയര്‍ലെസ് സെറ്റുകളും പിടികൂടിയിട്ടുണ്ട്. കസ്റ്റഡിയിലായ രാഘവേന്ദ്ര പ്രഭാകറിനെ ചോദ്യം ചെയ്തു വരികയാണ്. എന്താണ് സംഘത്തിന്റെ ലക്ഷ്യമെന്നു വ്യക്തമല്ല. വയര്‍ലെസ് സെറ്റുകള്‍ കൈവശം വച്ചതാണ് സംഘം പിടിയിലാകാന്‍ ഇടയാക്കിയത്.