പശുക്കളുടെ അകിട് അറുത്തുമാറ്റി; ഒരാള്‍ അറസ്റ്റില്‍, കര്‍ണ്ണാടകയില്‍ പ്രതിഷേധം ശക്തം

ബംഗ്‌ളൂരു: മദ്യലഹരിയില്‍ തൊഴുത്തില്‍ കയറി പശുക്കളുടെ അകിടു മുറിച്ചു മാറ്റിയ യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടക ചാമരാജ് പേട്ടിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ ബീഹാര്‍ സ്വദേശിയായ സയ്യിദ് നസ്‌റു (30)എന്നയാളെ അറസ്റ്റു ചെയ്തു.
ഞായറാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റിനാസ്പദമായ സംഭവം. തൊഴുത്തില്‍ കയറി അക്രമി മൂര്‍ച്ഛയേറിയ ബ്ലേഡുപയോഗിച്ച് മൂന്നു പശുക്കളുടെ അകിടാണ് മുറിച്ചു മാറ്റിയത്.
സംഭവം വലിയ പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു. പ്രശ്‌നത്തില്‍ ഇടപെട്ട മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റക്കാരെ ഉടന്‍ കണ്ടെത്താന്‍ ബംഗ്‌ളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ദയാനന്ദയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പശുക്കളുടെ ഉടമയ്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി നേതാവും എം.എല്‍.സിയുമായ രവികുമാര്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page