മംഗല്‍പ്പാടി-കുമ്പള സി പി എമ്മില്‍ കൂട്ടരാജി; സി ഐ ടി യു നേതാവടക്കം 11 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ മംഗല്‍പ്പാടി-കുമ്പള സി പി എമ്മില്‍ കൂട്ടരാജി. സി ഐ ടി യു നേതാവടക്കം 11 പേര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കാസര്‍കോട് ഡി സി സി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. സി ഐ ടി യു ഏരിയ ജോയിന്റ് സെക്രട്ടറി, ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫാറൂഖ് ഷിറിയയുടെ നേതത്വത്തിലാണ് ഇവര്‍ സി പി എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഫാറൂഖ് ഷിറിയ മഞ്ചേശ്വരം ഏരിയാ കമ്മിറ്റി അംഗം, 9 വര്‍ഷം ബന്തിയോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ബാലസംഘം ഏരിയാ കണ്‍വീനര്‍, കെ എസ് കെ ടി യു ഏരിയാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഷ്‌റഫ് മുട്ടം, ലത്തീഫ് പി കെ നഗര്‍, റിയാസ് ആലക്കോട്, ബഷീര്‍, ജാവേദ് മുട്ടം, ജാഫര്‍ തങ്ങള്‍, അബ്ദുള്ള പഞ്ചത്തൊട്ടി, ലത്തീഫ് ഷിറിയ, യൂസഫ് ഓണന്ത, ഹനീഫ് ഷിറിയ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന മറ്റുള്ളവര്‍. 2006 മുതല്‍ പാര്‍ട്ടി അംഗമായ അഷ്‌റഫ് മുട്ടം നിലവില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആണെന്ന് ഡി സി സി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ലത്തീഫ് പി കെ നഗര്‍ ബ്രാഞ്ച് സെക്രട്ടറിയും ബംബ്രാണ ലോക്കല്‍ കമ്മിറ്റി അംഗവുമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page