കാസര്‍കോട്: ആദൂര്‍ ശ്രീ ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം 19നാരംഭിക്കും. 24നു രാവിലെ പുന്നക്കാല്‍ ഭഗവതിയുടെയും ഉച്ചൂളിക്കടവത്ത് ഭഗവതിയുടെയും ആയിറ്റി ഭഗവതിയുടെയും തിരുമുടി ഉയരും. രാത്രി കൊടിയിറങ്ങും.
19നു രാവിലെ ദീപവും തിരിയും എഴുന്നള്ളത്തും കൊടിമരം നാട്ടലും സരസ്വതി മണ്ഡപം ഉദ്ഘാടനവും നടക്കും. തുടര്‍ന്നു കൊടിയേറ്റം, കലവറ ഘോഷയാത്ര, ഗീതാപാരായണം 20നു പുലര്‍ച്ചെ രണ്ടുവരെ വിവിധ തെയ്യങ്ങളുടെ ഉച്ചത്തോറ്റം, തുടങ്ങല്‍ എന്നിവയുണ്ടാകും. 19നു ഉച്ചയ്ക്കു സാംസ്‌കാരിക സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും.
ചിന്മയ മിഷന്‍ കേരള മേധാവി വിവിക്താനന്ദ സരസ്വതി ആശിര്‍വചനം നടത്തും. എം.പി, എം.എല്‍.എമാര്‍., സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. രാത്രി നൃത്തവും മെഗാതിരുവാതിരയും നടക്കും. തുടര്‍ന്നു വൈക്കം വിജയലക്ഷ്മിയുടെ മെഗാഗാനമേള. 20നു വൈദിക കര്‍മ്മങ്ങള്‍. സാംസ്‌കാരിക സമ്മേളനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. രാത്രി കലാപരിപാടികള്‍.
21നു ഉച്ചക്കു സാംസ്‌കാരിക പരിപാടി കര്‍ണ്ണാടക സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. എ.കെ.എം അഷ്‌റഫ് എം.എല്‍.എ, വേദവ്യാസകാമത്ത് (കര്‍ണ്ണാടക എം.എല്‍.എ) എന്നിവരും സാംസ്‌കാരിക പ്രമുഖരും പങ്കെടുക്കും. മഹോത്സവ ദിവസങ്ങളിലെല്ലാം വൈദിക-ധാര്‍മ്മിക-സാംസ്‌കാരിക പരിപാടികളും കലാപരിപാടികളുമുണ്ടാവും. പെരുങ്കളിയാട്ടത്തിന്റെ തുടര്‍ച്ചയായി 27,28 തീയതികളില്‍ കാസര്‍കോടു കടപ്പുറം ബബ്ബരിയ ദൈവസ്ഥാനത്തു ബബ്ബരികന്‍, മാണിച്ചി, ഗുളികന്‍ തെയ്യങ്ങള്‍ ഉണ്ടായിരിക്കും.
